ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, May 28, 2013

മതപ്രഭാഷണ പരമ്പര

 
 
 
 
മതപ്രഭാഷണ പരമ്പര
ചക്കരക്കല്ല്: കാഞ്ഞിരോട് ഇസ്ലാമിയ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മതപ്രഭാഷണ പരമ്പര സമാപിച്ചു. നാലു ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി, വി.എന്‍. ഹാരിസ്, സഈദ് എലങ്കമല്‍, സി.കെ. മുനവ്വിര്‍ എന്നിവര്‍ സംസാരിച്ചു.
വി.പി. അബ്ദുല്‍ഖാദര്‍ എഞ്ചിനീയര്‍ അധ്യക്ഷത വഹിച്ചു. പി.കെ. കമാല്‍ മാസ്റ്റര്‍ സ്വാഗതവും ടി. അഹ്മദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

സകാത്തിന്‍െറ പ്രസക്തി ചര്‍ച്ചചെയ്ത് സെമിനാര്‍

 സകാത്തിന്‍െറ പ്രസക്തി 
ചര്‍ച്ചചെയ്ത് സെമിനാര്‍
 കോഴിക്കോട്: സകാത്തിന്‍െറ സാമൂഹിക പ്രസക്തി ചര്‍ച്ചചെയ്ത്, സംഘടിത സകാത് സംരംഭമായ ‘ബൈത്തുസ്സകാത് കേരള’ സെമിനാര്‍.
സാമൂഹിക പുരോഗതിയില്‍ സകാത്തിനുള്ള പങ്ക്, സംഘടിത സകാത് സംരംഭങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. ഹൈസണ്‍ ഹെറിറ്റേജില്‍ നടന്ന ചടങ്ങ്  എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. പണക്കാരന്‍ പാവങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കുന്ന നാണയത്തുട്ടല്ല സകാത്തെന്നും സംഘടിതമായി ശേഖരിച്ച് വ്യവസ്ഥാപിതമായി വിതരണംചെയ്യുന്നതാണ് ഇസ്ലാമിലെ സകാത്തെന്നും  അദ്ദേഹം പറഞ്ഞു. ബൈത്തുസ്സകാത് കേരള നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ബൈത്തുസ്സകാത് കേരള ചെയര്‍മാന്‍ എം.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ‘സകാത് പുതിയ മേഖലകള്‍’ എം.വി. മുഹമ്മദ് സലീം മൗലവിയും  ‘സമ്പത്തും മനുഷ്യനും ഇസ്ലാമിന്‍െറ കാഴ്ചപ്പാടില്‍’ ഖാലിദ് മൂസ നദ്വിയും അവതരിപ്പിച്ചു.‘സംഘടിത സകാത് സംരംഭങ്ങള്‍: വളര്‍ച്ചയും പ്രതീക്ഷയും’ സെഷനില്‍ ഡോ. പി. ഇബ്രാഹീം, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍, ഡോ. മുഹമ്മദ് പാലത്ത് എന്നിവര്‍ വിഷയമവതരിപ്പിച്ചു.‘സകാത്തും കേരള പുരോഗതിയും’ സെഷന്‍ മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഡോ. ബഹാവുദ്ദീന്‍ നദ്വി, പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഡോ. പി.സി. അന്‍വര്‍ സ്വാഗതവും നസീര്‍ ഹുസൈന്‍ നന്ദിയും പറഞ്ഞു.

Saturday, May 25, 2013

PRABODHANAM


ADMISSION


WANTED


ADMISSION


പഠന ക്ളാസ്

പഠന ക്ളാസ്
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി ചൊവ്വ വനിത ഘടകം സംഘടിപ്പിക്കുന്ന ഇസ്ലാമിക പഠനക്ളാസ് മേയ് 26ന് രാവിലെ 10ന് ഗവ. എല്‍.പി സ്കൂളില്‍ നടക്കും.
 ടി.പി. മുഹമ്മദ് ശമീം, എം.കെ. സൗദ ബഷീര്‍, സി.സി. ഫാത്തിമ, വി.എന്‍. ഹാരിസ് എന്നിവര്‍ സംസാരിക്കും.

ബാഗ് നിര്‍മാണ യൂനിറ്റ് ഉദ്ഘാടനം

 
 
 
 
 
 
 
 
ബാഗ് നിര്‍മാണ യൂനിറ്റ് ഉദ്ഘാടനം
വാരം: ബൈത്തുസകാത്ത് കേരളയുടെ ധനസഹായത്തോടെ വാരം ടാക്കീസ് പരിസരത്ത് ആരംഭിച്ച വനിതകള്‍ക്കുള്ള ബാഗ് നിര്‍മാണ യൂനിറ്റ് കണ്ണൂര്‍ നൂര്‍ മസ്ജിദ് ഖത്തീബ് യു.പി. സിദ്ദീഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വാരം ബൈത്തുസകാത്ത് ചെയര്‍മാന്‍ ഡോ. അന്‍വര്‍ അധ്യക്ഷത വഹിച്ചു. എളയാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.വി. തങ്കമണി മുഖ്യപ്രഭാഷണം നടത്തി. പി. കുഞ്ഞിമാമു മാസ്റ്റര്‍, അബ്ദുല്‍ഖാദര്‍ എന്‍ജിനീയര്‍, കെ.എം. മഖ്ബൂല്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ. ഫൈസല്‍ സ്വാഗതവും കെ.പി. മുംതാസ് നന്ദിയും പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടി കലക്ടറേറ്റ് മാര്‍ച്ച് നടത്തി

 
 
 
 
 
 
 
 
 
 
 
 
 
കുടിവെള്ള സ്വകാര്യവത്കരണം:
വെല്‍ഫെയര്‍ പാര്‍ട്ടി
കലക്ടറേറ്റ് മാര്‍ച്ച് നടത്തി
കണ്ണൂര്‍: കുടിവെള്ളം സ്വകാര്യവത്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തോട് യു.ഡി.എഫിലെ ഹരിത എം.എല്‍.എമാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി പറഞ്ഞു.
കുടിവെള്ള സ്വകാര്യവത്കരണ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതു-വലതു കക്ഷികള്‍ മൗനംപാലിച്ചാലും കേരളത്തിലെ ജനങ്ങളെ രംഗത്തിറക്കി പുതിയ കമ്പനിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനിറങ്ങും.
ദാഹജലം ലാഭത്തിന് വില്‍ക്കാനുള്ള വസ്തുവായാണ് സര്‍ക്കാര്‍ കാണുന്നത്. വാട്ടര്‍ അതോറിറ്റി 1,000 ലിറ്ററിന് 4.20 രൂപ നിരക്കില്‍ നല്‍കുന്ന വെള്ളം നിര്‍ദിഷ്ട കമ്പനി 250 രൂപക്കാണ് നല്‍കുക. ജലവിതരണം സ്വകാര്യവത്കരിച്ച ദല്‍ഹിയില്‍ 1,300 രൂപ വരെയാണ് പ്രതിമാസ വാട്ടര്‍ബില്‍. സ്വകാര്യ നിക്ഷേപത്തോടെ രൂപവത്കരിക്കുന്ന കേരള ഡ്രിങ്കിങ് വാട്ടര്‍സപൈ്ള കമ്പനി ഉപേക്ഷിക്കണമെന്നും ഇതിനെതിരെ ജനങ്ങള്‍ ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി അധ്യക്ഷത വഹിച്ചു. സാജിദ സജീര്‍, അനൂപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ.എല്‍. അബ്ദുസലാം സ്വാഗതവും എന്‍.എം. ശഫീഖ് നന്ദിയും പറഞ്ഞു.
മാര്‍ച്ചിന് സൈനുദ്ദീന്‍ കരിവെള്ളൂര്‍, പള്ളിപ്രം പ്രസന്നന്‍, പി.ബി.എം. ഫര്‍മിസ്, മോഹനന്‍ കുഞ്ഞിമംഗലം, ഷാഹിന ലത്തീഫ് എന്നിവര്‍ നേതൃത്വംനല്‍കി. വാട്ടര്‍ അതോറിറ്റിയുടെ പൊതുടാപ്പ് മാതൃകയില്‍ കൂറ്റന്‍ പൈപ്പിനു താഴെ പുതിയ കമ്പനിയുടെ ലേബലൊട്ടിച്ച കുപ്പികള്‍ കെട്ടിത്തൂക്കിയ ദൃശ്യവും കാലിയായ വെള്ളക്കുടങ്ങള്‍ തലയിലേന്തിയ സ്ത്രീകളും പ്രകടനത്തില്‍ അണിനിരന്നു.

പുതിയ ഹയര്‍ സെക്കന്‍ഡറി: സര്‍ക്കാര്‍ ശാസ്ത്രീയ പഠനം നടത്തണം -എസ്.ഐ.ഒ

പുതിയ ഹയര്‍ സെക്കന്‍ഡറി:  സര്‍ക്കാര്‍
ശാസ്ത്രീയ പഠനം നടത്തണം -എസ്.ഐ.ഒ
കോഴിക്കോട്: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്ലാത്ത 148 പഞ്ചായത്തുകളില്‍ ഹയര്‍ സെക്കന്‍ഡറികള്‍ ആരംഭിക്കാനുള്ള തീരുമാനം പുന$പരിശോധിക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. അര ലക്ഷത്തിലധികം സീറ്റുകള്‍ കഴിഞ്ഞ വര്‍ഷം ഒഴിഞ്ഞു കിടക്കെ ശാസ്ത്രീയമായ പഠനം നടത്താതെ വീണ്ടും അനുവദിക്കുന്നത് സംസ്ഥാനത്ത് കൂടുതല്‍ ഹയര്‍ സെക്കന്‍ഡറി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കാനും സര്‍ക്കാറിന് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്താനും ഇടവരുത്തും. മലബാര്‍ മേഖലയില്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് മതിയായ സീറ്റുകളില്ലാത്ത സാഹചര്യമുണ്ട്. ഇത്തരം പ്രദേശങ്ങള്‍ കണ്ടത്തെി ആവശ്യമായ സ്ഥലങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളും ബാച്ചുകളും അനുവദിക്കണം.സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ആനുപാതികമായി അധ്യാപക തസ്തികകള്‍ സൃഷ്ടിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് എസ.് ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ കെ.എസ് നിസാര്‍, എ അനസ്, കെ.പി തൗഫീഖ്, സി.ടി സുഹൈബ്, പി.പി ജുമൈല്‍, അസി. സെക്രട്ടറി അബ്ദുറഹീം ചേന്ദമംഗല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ.വി സഫീര്‍ഷ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കുടിവെള്ള വിതരണം

 
 
കുടിവെള്ള വിതരണം
പഴയങ്ങാടി: പഴയങ്ങാടി പ്രദേശത്തെ ആയിരത്തിലേറെ കുടുംബങ്ങള്‍ക്ക് കുടിവെള്ളമത്തെിക്കുന്ന പുതിയ പദ്ധതിയുമായി വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ. മുട്ടം യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ രണ്ടാഴ്ചയിലേറെയായി ചെമ്പനാട്, പൊള്ളയില്‍, മുട്ടം, വെള്ളച്ചാല്‍, ചൈനാക്ളേ, വെങ്ങര, മൂലക്കീല്‍ ഭാഗങ്ങളിലാണ് ജല വിതരണം നടത്തുന്നത്. രണ്ടാഴ്ച  ജല വിതരണം  തുടരും. എസ്.കെ. മുസ്തഫ, സന്തോഷ് മൂലക്കീല്‍, എസ്.വി.പി. സക്കരിയ എന്നിവര്‍ വിതരണത്തിന്  നേതൃത്വം നല്‍കി.

സ്വീകരണം നല്‍കി

 സ്വീകരണം നല്‍കി
വീരാജ്പേട്ട: ജമാഅത്തെ ഇസ്ലാമി ഹിന്ദ് കര്‍ണാടക ശൂറാ അംഗങ്ങള്‍ക്ക് ഖാസിമുല്‍ ഉലൂം മദ്റസയില്‍ പൗരസ്വീകരണം നല്‍കി. ചടങ്ങില്‍ വീരാജ്പേട്ട പ്രാദേശിക അമീര്‍ കെ.പി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. മേഖലാ നാസിം യു. അബ്ദുസലാം ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന അമീര്‍ മുഹമ്മദ് അബ്ദുല്ല ജാവീദ്, കേന്ദ്ര ശൂറാ അംഗം സയ്യിദ് അമീനുല്‍ ഹസന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. മൂന്നു ദിവസം നീണ്ട ജമാഅത്തെ ഇസ്ലാമി കര്‍ണാടക സംസ്ഥാന കൂടിയാലോചനാ സമിതി യോഗം വീരാജ്പേട്ടയില്‍ നടന്നു.

Wednesday, May 22, 2013

speech


SPEECH


STUDENTDOM


CONGRATS


JIH


ADMISSION


ജി.ഐ.ഒ രക്ഷാകര്‍തൃ വിദ്യാര്‍ഥിനി സംഗമം

 ജി.ഐ.ഒ രക്ഷാകര്‍തൃ വിദ്യാര്‍ഥിനി സംഗമം
പഴയങ്ങാടി: ജി.ഐ.ഒ സംസ്ഥാന വ്യാപകമായി നടത്തുന്ന സ്ത്രീ സുരക്ഷ കാമ്പയിനോടനുബന്ധിച്ച് ജി.ഐ.ഒ  മാടായി ഏരിയ രക്ഷാകര്‍തൃവിദ്യാര്‍ഥിനി സംഗമം നടത്തി. ‘സ്ത്രീ സുരക്ഷ നിയമങ്ങള്‍ കുടുംബം, തൊഴില്‍, പൊതു ഇടം’ എന്ന വിഷയത്തില്‍ അഡ്വ. മഹേഷ് വി. കൃഷ്ണന്‍, ‘ആധുനിക സാങ്കേതിക വിദ്യകള്‍  ഉപയോഗം, ദുരുപയോഗം, ചതിക്കുഴികള്‍’ എന്ന വിഷയത്തില്‍ കെ. സകരിയ എന്നിവര്‍ ക്ളാസെടുത്തു. ഏരിയ പ്രസിഡന്‍റ് മര്‍ജാന ഷമീര്‍ അധ്യക്ഷത വഹിച്ചു. ഏരിയ കോഓഡിനേറ്റര്‍ റുഫൈദ നന്ദി പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടി കലക്ടറേറ്റ് മാര്‍ച്ച്

 വെല്‍ഫെയര്‍ പാര്‍ട്ടി കലക്ടറേറ്റ് മാര്‍ച്ച്
കണ്ണൂര്‍: കുടിവെള്ള വിതരണത്തിന് സ്വകാര്യപങ്കാളിത്തത്തോടെ കമ്പനി രൂപവത്കരിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി നാളെ സംസ്ഥാത്തെ മുഴുവന്‍ ജില്ല കലക്ടറേറ്റിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തും. കണ്ണൂരില്‍ രാവിലെ 9.30ന് പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് മാര്‍ച്ച് ആരംഭിക്കും. സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി ഉദ്ഘാടനം ചെയ്യും.

Tuesday, May 21, 2013

SPEECH


കണ്ണൂര്‍ ജോബ് ഫെസ്റ്റ് 31ന്

 കണ്ണൂര്‍ ജോബ് ഫെസ്റ്റ് 31ന്
കണ്ണൂര്‍: ജില്ല എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചിന്‍െറ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ കോളജ് ഓഫ് കോമേഴ്സിന്‍െറ സഹകരണത്തോടെ ജില്ലയിലെ തൊഴില്‍ അന്വേഷകര്‍ക്കും തൊഴിലുടമകള്‍ക്കും വേണ്ടി ‘കണ്ണൂര്‍ ജോബ് ഫെസ്റ്റ് 2013’ എന്ന പേരില്‍ മേയ് 31 ന് തൊഴില്‍ റിക്രൂട്ട്മെന്‍റ് മേള സംഘടിപ്പിക്കും. ജില്ലയിലെ ചെറുതും വലുതുമായ തൊഴില്‍ ദായകരുടെ പങ്കാളിത്തം ഉണ്ടായിരിക്കും.  എഴുത്തും വായനയും അറിയുന്നവര്‍ മുതല്‍ പ്രഫഷനല്‍               യോഗ്യതയുള്ളവര്‍ക്കുവരെ പങ്കെടുക്കാം. മേള മേയ് 31ന് രാവിലെ ഒമ്പതിന് കേന്ദ്ര തൊഴില്‍ വകുപ്പ് സഹ മന്ത്രി കൊടിക്കുന്നില്‍ സുരേഷ്  ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മേയ് 31ന് രാവിലെ ഒമ്പതിന് കണ്ണൂര്‍ കോളജ് ഓഫ് കോമേഴ്സ് അങ്കണത്തില്‍ സര്‍ട്ടിഫിക്കറ്റിന്‍െറ പകര്‍പ്പുകള്‍ സഹിതം എത്തണം. ഫോണ്‍: 0497 2700831.

ADMISSION


SALE


PRABODHANAM WEEKLY


WEEKLY


മലര്‍വാടി ബാലോത്സവം

മലര്‍വാടി ബാലോത്സവം
ചക്കരക്കല്ല്: ചക്കരക്കല്ല് മലര്‍വാടി യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ ചക്കരക്കല്ലില്‍ നടന്ന മലര്‍വാടി ബാലോത്സവം സക്കീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സക്കറിയ മാസ്റ്റര്‍ അധ്യക്ഷത വഹച്ചു. മുനീസ് മുഹമ്മദ് സ്വാഗതം പറഞ്ഞു. ഷഫീര്‍ കലാം, അഹമ്മദ്കുഞ്ഞി എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. കെ. ഫിറോസ് സമ്മാനദാനം നടത്തി.

ഐഡിയല്‍ കള്‍ചറല്‍ സെന്‍റര്‍ മികച്ച ക്ളബ്

ഐഡിയല്‍ കള്‍ചറല്‍ സെന്‍റര്‍ 
മികച്ച ക്ളബ്
കണ്ണൂര്‍: സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് ദശവാര്‍ഷിക പരിപാടികളുടെ ഭാഗമായി ജില്ലയില്‍നിന്ന് മികച്ച ക്ളബായി ചപ്പാരപ്പടവ് അരിപ്പാമ്പ്ര തോട്ടീക്കല്‍ ഐഡിയല്‍ കള്‍ചറല്‍ സെന്‍ററിനെ തെരഞ്ഞെടുത്തു.
ഇന്നുമുതല്‍ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന യൂത്ത് സ്പ്രിങ് പരിപാടിയില്‍ യൂത്ത് ക്ളബുകളുടെ ഗ്രാന്‍റ്ഫിനാലെ മത്സരത്തിനായി ജില്ലയില്‍നിന്ന് ഐഡിയല്‍ കള്‍ചറല്‍ സെന്‍ററിനെ പങ്കെടുപ്പിക്കും. പ്രത്യേകം തയാറാക്കിയ ഫോറത്തില്‍ പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയും ആധാരമാക്കി വന്ന അപേക്ഷയില്‍നിന്നുമാണ് മികച്ച ക്ളബിനെ തെരഞ്ഞെടുത്തത്. കോഴിക്കോട് നടക്കുന്ന പരിപാടിയില്‍ ജില്ലയില്‍നിന്ന് 5000 പേരെയും ജില്ലയിലെ ആക്ടിവിസ്റ്റുകളെയും സാംസ്കാരിക പ്രവര്‍ത്തകരെയും പങ്കെടുപ്പിക്കുമെന്ന് ജില്ല ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ പരീക്ഷകള്‍ മാറ്റിവെച്ചു

ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ പരീക്ഷകള്‍
മാറ്റിവെച്ചു
കണ്ണൂര്‍: മേയ് 19ന് നടത്തേണ്ടിയിരുന്ന ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ പരീക്ഷകള്‍ മേയ് 26ലേക്ക് മാറ്റിയതായി ജില്ല കോഓഡിനേറ്റര്‍ അറിയിച്ചു. കണ്ണൂര്‍ കൗസര്‍, പെരിങ്ങാടി അല്‍ഫലാഹ്, മട്ടന്നൂര്‍ ഹിറാ സെന്‍റര്‍, പയ്യന്നൂര്‍ മസ്ജിദുറഹ്മ എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങള്‍. പരീക്ഷാര്‍ഥികള്‍ ഹാള്‍ടിക്കറ്റുകള്‍ സ്റ്റഡി സെന്‍ററുകളില്‍നിന്ന് സ്വീകരിക്കണം.

Monday, May 20, 2013

‘യുവജന രോഷമുയരണം ’


‘യുവജന രോഷമുയരണം ’
കോഴിക്കോട്: കോടികള്‍ കൈയടക്കിയ  കടല്‍ക്കിഴവന്മാരായ രാഷ്ട്രീയ നേതൃത്വത്തിനെതിരെ യുവജന രോഷമുയരണമെന്ന് മാധ്യമം-മീഡിയ വണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ ആവശ്യപ്പെട്ടു. യൂത്ത് സ്പ്രിങ്ങിന്‍െറ ഭാഗമായി യുവജന രാഷ്ട്രീയ സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡല്‍ കമീഷന്‍ വിരുദ്ധ പ്രസ്ഥാനം, അണ്ണാഹസാരെ പ്രസ്ഥാനം, ദല്‍ഹി മാനഭംഗത്തെ തുടര്‍ന്നുണ്ടായ ജനരോഷം തുടങ്ങി അടുത്ത കാലത്തുണ്ടായ പ്രധാന ബഹുജന മുന്നേറ്റങ്ങള്‍ സവര്‍ണ-മധ്യവര്‍ഗ താല്‍പര്യമാണ് ഉയര്‍ത്തിപ്പിടിച്ചതെന്ന് മാധ്യമ പ്രവര്‍ത്തകന്‍ രാജീവ് ശങ്കര്‍ അഭിപ്രായപ്പെട്ടു. യുവജന സംഘടനകളെല്ലാം മാതൃസംഘടനകളുടെ ചട്ടുകങ്ങളാണെന്ന അഭിപ്രായം ശരിയല്ളെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം അജയ് ആവള അഭിപ്രായപ്പെട്ടു.  സലീന പ്രക്കാനം (ഡി.എച്ച്.ആര്‍.എം), ജുനൈദ് കടക്കല്‍ (കെ.എം.വൈ.എഫ്),  ശശി പന്തളം (വെല്‍ഫെയര്‍ പാര്‍ട്ടി), യഹ്യാഖാന്‍ (ഐ.എസ്.എം), നിസാര്‍ മത്തേര്‍ (പി.ഡി.പി), താജുദ്ദീന്‍ മട്ടന്നൂര്‍ (ഐ.എന്‍.എല്‍), പി.എം. ശ്രീകുമാര്‍ (എ.ഐ.ഡി.വൈ.ഒ), പ്രമോദ് സമീര്‍ (മദ്യനിരോധന സമിതി), ടി. ശാക്കിര്‍ (സോളിഡാരിറ്റി), എഴുത്തുകാരായ സി.കെ അബ്ദുല്‍ അസീസ്, ഡോ. അസീസ് തരുവണ എന്നിവര്‍ സംസാരിച്ചു. കെ.എം. മഖ്ബൂല്‍ അധ്യക്ഷത വഹിച്ചു. എന്‍.കെ അബ്ദുസ്സലാം സ്വാഗതവും സുബ്ഹാന്‍ ബാബു നന്ദിയും പറഞ്ഞു.
ലോകത്തെയും കേരളത്തിലെയും വിവിധ ജനകീയ മുന്നേറ്റങ്ങളില്‍ ആവിഷ്കരിക്കപ്പെട്ട വിവിധ സമരരീതികളുടെ ദൃശ്യാവിഷ്കാരവും പാനല്‍ ചര്‍ച്ചയും നടന്നു. ജെ.എന്‍.യുവിലെ പശ്ചിമേഷ്യന്‍ പഠനവിഭാഗം തലവന്‍ ഡോ.എ.കെ. രാമകൃഷ്ണന്‍, മുത്തുകൃഷ്ണന്‍, ടി.കെ. ഫാറൂഖ്, ഷഹീന്‍ കെ. മൊയ്തുണ്ണി, എസ്. ഖമറുദ്ദീന്‍, വൈ. ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു. യൂത്ത് ക്ളബുകളുടെ ഗ്രാന്‍റ് ഫിനാലെയില്‍ വികാസ് വടക്കുംപുറം (മലപ്പുറം), സൗപര്‍ണിക പബ്ളിക് ലൈബ്രറി  ആന്‍ഡ് ക്ളബ് തിരുവമ്പാടി (കോഴിക്കോട്), വിവേകാനന്ദ സേവാ കേന്ദ്രം (തൃശൂര്‍) എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 

സോളിഡാരിറ്റി യൂത്ത് സ്പ്രിങ് സമാപിച്ചു
ആത്മീയതയിലൂന്നിയ രാഷ്ട്രീയ മാറ്റം
കാലത്തിന്‍െറ സവിശേഷത
 -സല്‍മാ യാഖൂബ്
 കോഴിക്കോട്: ആത്മീയതയിലൂന്നിയ രാഷ്ട്രീയ ഇടപെടല്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതാണ് കാലഘട്ടത്തിന്‍െറ സവിശേഷതയെന്ന് ബ്രിട്ടനിലെ റെസ്പെക്ട് പാര്‍ട്ടി മുന്‍ ചെയര്‍പേഴ്സനും  യുദ്ധവിരുദ്ധ പ്രവര്‍ത്തകയുമായ സല്‍മാ യാഖൂബ്. സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് ദശവാര്‍ഷിക പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച യൂത്ത് സ്പ്രിങ്ങിന്‍െറ സമാപന സമ്മേളനം കോഴിക്കോട് കടപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
മതവിശ്വാസികളും മതേതര പ്രവര്‍ത്തകരും കൈകോര്‍ക്കുന്ന രാഷ്ട്രീയ  പ്രവര്‍ത്തനം ഈ സവിശേഷതയുടെ ഭാഗമാണ്. നീതിക്ക് വേണ്ടി നിലകൊള്ളുകയെന്ന വിശുദ്ധ വേദവാക്യത്തിന്‍െറ സാമൂഹിക ആവിഷ്കാരമാണ് രാഷ്ട്രീയ പ്രവര്‍ത്തനം. സമാധാനത്തിനും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനം വിശ്വാസം ആവശ്യപ്പെടുന്നു. ലോകമെങ്ങുമുള്ള സാമ്രാജ്യത്വവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ സാമ്രാജ്യത്വ ശക്തികള്‍ക്ക് തളര്‍ച്ചയുണ്ടായിട്ടുണ്ട്. എങ്കിലും സാമ്പത്തിക തകര്‍ച്ച നേരിടുന്ന കോര്‍പറേറ്റുകള്‍ പാവങ്ങളുടെ നികുതിപ്പണം കൊണ്ട് പ്രതിസന്ധി അതിജീവിക്കാന്‍ ശ്രമിക്കുന്നു. അതിനാല്‍ സാമ്രാജ്യത്വ വിരുദ്ധ പ്രവര്‍ത്തനംശക്തമായി മുന്നോട്ട് കൊണ്ടുപോകണം. 
പാശ്ചാത്യ രാജ്യങ്ങളില്‍ യുദ്ധവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമായത് 9/11ന് ശേഷമാണ്. ഈ കാലയളവുകളില്‍ സംസ്കാരങ്ങള്‍ തമ്മില്‍ ആശയ സംവാദങ്ങള്‍ക്ക് ഇടം ലഭിച്ചത് ബോംബുകളേക്കാള്‍ വലിയ സന്ദേശം തീര്‍ത്തു. ഉച്ചത്തില്‍ ശബ്ദിക്കുക, അല്ളെങ്കില്‍ നിശ്ശബ്ദരായിരിക്കുക എന്നതായിരുന്നു പാശ്ചാത്യ ലോകത്തെ മുസ്ലിംകള്‍ക്കു മുന്നിലുണ്ടായിരുന്ന സാധ്യത. സമുദായത്തിനകത്തും സമുദായങ്ങള്‍ തമ്മിലും ഐക്യമുണ്ടാക്കാന്‍ ശ്രമിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അമേരിക്കന്‍ ചിന്തകനും ആക്ടിവിസ്റ്റുമായ നോര്‍മന്‍ ഫിങ്കല്‍സ്റ്റീന്‍ മുഖ്യ പ്രഭാഷണം നടത്തി. സത്യസന്ധതയാണ് ലോകത്തിന് നേതൃത്വം നല്‍കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വ്യത്യസ്ത ആശയഗതികള്‍ക്കും ജനകീയ പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമിടയില്‍ പൊതു ഇടം രൂപപ്പെടുത്താനാണ് സോളിഡാരിറ്റി ശ്രമിച്ചതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് പറഞ്ഞു. ഇസ്ലാമിന്‍െറ സാന്നിധ്യമായി മാറിയ സോളിഡാരിറ്റി സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമായാണ് 10ാം വര്‍ഷത്തിലേക്ക് കടന്നത്. സോളിഡാരിറ്റിയുടെ ഇടപെടലുകളോട്  മാധ്യമങ്ങളും വിവിധ സംഘങ്ങളും അക്കാദമിക സമൂഹവും സ്വീകരിച്ച നിലപാട് സ്വയം ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കവി സച്ചിദാനന്ദന്‍, ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ പ്രഫ. കെ.എ.  സിദ്ധീഖ് ഹസന്‍, കേരള അമീര്‍ ടി. ആരിഫലി, സോളിഡാരിറ്റി മുന്‍ സംസ്ഥാന പ്രസിഡന്‍റുമാരായ കൂട്ടില്‍ മുഹമ്മദലി, ഹമീദ് വാണിയമ്പലം, പി. മുജീബ് റഹ്മാന്‍ എന്നിവരും സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം സ്വാഗതവും കളത്തില്‍ ഫാറൂഖ് നന്ദിയും പറഞ്ഞു. ലോകത്തെ വിവിധ ഭാഗങ്ങളിലെ ജനകീയ പോരാളികളുടെ പ്രശസ്തമായ സമരപ്പാട്ടുകള്‍ ‘റെവലൂഷന്‍ ബാന്‍ഡ്’ അരങ്ങേറി. അറബ് ലോകത്തെ നാദവിസ്മയമായ മലയാളി ബാലന്‍ നാദിര്‍ അബദുസ്സലാം നേതൃത്വം നല്‍കി.