സകാത്തിന്‍െറ പ്രസക്തി
ചര്‍ച്ചചെയ്ത് സെമിനാര്‍
കോഴിക്കോട്: സകാത്തിന്‍െറ സാമൂഹിക പ്രസക്തി ചര്‍ച്ചചെയ്ത്, സംഘടിത സകാത് സംരംഭമായ ‘ബൈത്തുസ്സകാത് കേരള’ സെമിനാര്‍.
സാമൂഹിക പുരോഗതിയില്‍ സകാത്തിനുള്ള പങ്ക്, സംഘടിത സകാത് സംരംഭങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. ഹൈസണ്‍ ഹെറിറ്റേജില്‍ നടന്ന ചടങ്ങ് എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. പണക്കാരന്‍ പാവങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കുന്ന നാണയത്തുട്ടല്ല സകാത്തെന്നും സംഘടിതമായി ശേഖരിച്ച് വ്യവസ്ഥാപിതമായി വിതരണംചെയ്യുന്നതാണ് ഇസ്ലാമിലെ സകാത്തെന്നും അദ്ദേഹം പറഞ്ഞു. ബൈത്തുസ്സകാത് കേരള നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ബൈത്തുസ്സകാത് കേരള ചെയര്‍മാന്‍ എം.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ‘സകാത് പുതിയ മേഖലകള്‍’ എം.വി. മുഹമ്മദ് സലീം മൗലവിയും ‘സമ്പത്തും മനുഷ്യനും ഇസ്ലാമിന്‍െറ കാഴ്ചപ്പാടില്‍’ ഖാലിദ് മൂസ നദ്വിയും അവതരിപ്പിച്ചു.‘സംഘടിത സകാത് സംരംഭങ്ങള്‍: വളര്‍ച്ചയും പ്രതീക്ഷയും’ സെഷനില്‍ ഡോ. പി. ഇബ്രാഹീം, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍, ഡോ. മുഹമ്മദ് പാലത്ത് എന്നിവര്‍ വിഷയമവതരിപ്പിച്ചു.‘സകാത്തും കേരള പുരോഗതിയും’ സെഷന്‍ മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഡോ. ബഹാവുദ്ദീന്‍ നദ്വി, പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഡോ. പി.സി. അന്‍വര്‍ സ്വാഗതവും നസീര്‍ ഹുസൈന്‍ നന്ദിയും പറഞ്ഞു.

No comments:
Post a Comment
Thanks