ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, July 4, 2013

തണല്‍ സാംസ്കാരിക വേദി ഉദ്ഘാടനം

തണല്‍ സാംസ്കാരിക വേദി ഉദ്ഘാടനം
ന്യൂമാഹി: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും മൊത്തം സമൂഹത്തിന്‍െറയും നന്മക്ക് വേണ്ടിയായിരുന്നുവെന്ന് റിട്ട. ജഡ്ജി സി. ഖാലിദ് പറഞ്ഞു.
പുന്നോല്‍ തണല്‍ ചാരിറ്റബ്ള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കിടാരന്‍ കുന്നില്‍ ആരംഭിച്ച തണല്‍ സാംസ്കാരിക വേദിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മികച്ച വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡുദാനവും തലശ്ശേരി തഹസില്‍ദാര്‍ കെ. സുബൈര്‍ നിര്‍വഹിച്ചു.
പുകവലി, മദ്യം, മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം എക്സൈസ് അസി. കമീഷണര്‍ പി.കെ. സുരേഷും ടീന്‍സ് ക്ളബ് ഉദ്ഘാടനം സി.വി. രാജന്‍ മാസ്റ്ററും ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ ഉദ്ഘാടനം യു.പി. സിദ്ദീഖ് മാസ്റ്ററും നിര്‍വഹിച്ചു. സി.എം. ഷറഫുദ്ദീന്‍ എന്‍ജിനീയര്‍ ടെയ്ലറിങ് ട്രെയ്നിങ് സെന്‍റര്‍ ഉദ്ഘാടനം ചെയ്തു. റഹ്മാന്‍ തലായി, പി.കെ. ഷിനോഫ് എന്നിവര്‍ സംസാരിച്ചു. പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. ടി.എം. അബ്ദുല്‍ ലത്തീഫ് സ്വാഗതവും സി.പി. അഷ്റഫ് നന്ദിയും പറഞ്ഞു.

‘ഒരു കൈ ഒരു തൈ’ ഏരിയാതല ഉദ്ഘാടനം


‘ഒരു കൈ ഒരു തൈ’
ഏരിയാതല ഉദ്ഘാടനം
പഴയങ്ങാടി: മലര്‍വാടി ബാല സംഘം ‘ഒരു കൈ ഒരു തൈ‘ പരിസ്ഥിതി കാമ്പയിന്‍ മാടായി ഏരിയാതല ഉദ്ഘാടനം പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.വി.ആര്‍. കണ്ണന്‍ നിര്‍വഹിച്ചു. മലര്‍വാടി മാടായി ഏരിയാ ബാലസംഘം കോഓഡിനേറ്റര്‍ ടി.പി.കുഞ്ഞബ്ദുല്ല മാസ്റ്റര്‍ സ്വാഗതവും എന്‍.എം.മൂസ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

‘റമദാന് സ്വാഗതം’

 ‘റമദാന് സ്വാഗതം’
ചക്കരക്കല്ല്: ചക്കരക്കല്ല് ജമാഅത്തെ ഇസ്ലാമി ഘടകത്തിന്‍െറ ആഭിമുഖ്യത്തില്‍ ‘റമദാന് സ്വാഗതം’ പരിപാടി സംഘടിപ്പിച്ചു. ഇ. അബ്ദുല്‍ സലാം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സഫ മസ്ജിദ് ഖത്തീബ് സി.എച്ച്. മുസ്തഫ മൗലവി മുഖ്യപ്രഭാഷണം നടത്തി. ഫിറോസ് ഖിറാഅത്ത് നടത്തി. സി.ടി. അഷ്കര്‍ നന്ദി പറഞ്ഞു.

അറബിക് ക്ളബ് രൂപവത്കരിച്ചു

 അറബിക് ക്ളബ് രൂപവത്കരിച്ചു
കാഞ്ഞിരോട്: എ.യു.പി സ്കൂള്‍ അലിഫ് അറബിക് ക്ളബ് രൂപവത്കരണം പ്രധാനാധ്യാപിക പി.കെ. യമുന ഉദ്ഘാടനം ചെയ്തു. എം. അബൂബക്കര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ. വസുമതി ടീച്ചര്‍, സി.എ. രാധാകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: എം. അബൂബക്കര്‍  മാസ്റ്റര്‍ (ചെയര്‍.), സി.പി. അഹമ്മദ് സഹദ് (കണ്‍.), സി.കെ.സി. ജഅ്ഫര്‍ (ജോ. കണ്‍.).

‘അസോസിയേഷന്‍ ഫോര്‍ സ്റ്റേറ്റ് എംപ്ളോയീസ് ആന്‍ഡ് ടീച്ചേഴ്സ്’ നിലവില്‍ വന്നു

‘അസോസിയേഷന്‍ ഫോര്‍ സ്റ്റേറ്റ് എംപ്ളോയീസ് ആന്‍ഡ് ടീച്ചേഴ്സ്’ 
നിലവില്‍ വന്നു
തിരുവനന്തപുരം: ജനപക്ഷ വികസനവും അഴിമതി രഹിത സിവില്‍ സര്‍വീസും എന്ന ലക്ഷ്യത്തോടെ അസോസിയേഷന്‍ ഫോര്‍ സ്റ്റേറ്റ് എംപ്ളോയീസ് ആന്‍ഡ് ടീച്ചേഴ്സ് (അസെറ്റ്) നിലവില്‍ വന്നു. വി.ജെ.ടി ഹാളിലെ നിറഞ്ഞ സദസ്സിലാണ് പുതിയ അധ്യാപക-സര്‍വീസ് സംഘടനയുടെ പ്രഖ്യാപനം നടന്നത്.
ലോകത്താകെ പരമ്പരാഗത സമ്പ്രദായങ്ങള്‍ വിട്ട് ബദലുകള്‍ തേടുന്ന കാലത്താണ് പുതിയ സംഘടന പിറവിയെടുക്കുന്നതെന്ന് പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.അംബുജാക്ഷന്‍ പറഞ്ഞു.  ഭരണാധികാരികള്‍ ജനങ്ങളോടുള്ള പ്രതിബദ്ധത മറക്കുന്നതിനാല്‍ സിവില്‍ സര്‍വീസിലുള്ളവരാണ് ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്‍റ് ഫാ. അബ്രഹാം ജോസഫ് സംഘടനാ പ്രഖ്യാപനം നിര്‍വഹിച്ചു. അസെറ്റ് സംസ്ഥാന പ്രസിഡന്‍റ് പി. ക്ളീറ്റസ് അധ്യക്ഷത വഹിച്ചു. ജോയന്‍റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ്. വിജയകുമാരന്‍ നായര്‍, ജി.എസ്.ടി.യു ജനറല്‍ സെക്രട്ടറി എ. സലാവുദ്ദീന്‍, വിവിധ സംഘടനാ നേതാക്കളായ വര്‍ഗീസ് വൈറ്റില (വാട്ടര്‍ അതോറിറ്റി), കൃഷ്ണന്‍ നമ്പൂതിരി (ലാന്‍ഡ് റവന്യൂ), മുഹമ്മദ് റാഫി (കെ.പി.എസ്.ടി.യു), എസ്. അന്‍വര്‍(ഡിപ്ളോമ എന്‍ജിനിയേഴ്സ്), രഞ്ജിത് ജോര്‍ജ് (എന്‍.ജി.ഒ ഫ്രണ്ട്), എം.  ഇമാമുദ്ദീന്‍ (അറബിക് മുന്‍ഷീസ്), ഡോ.ജി. സാബു(എച്ച്.എസ്.എസ്.ടി.എ), പി.ജി. അജിത്കുമാര്‍ (സംസ്കൃതാധ്യാപക ഫെഡറേഷന്‍),പി.വി. ഗോപാലകൃഷ്ണന്‍ (എന്‍.ജി.ഒ.എ-എന്‍.സി.പി), എസ്. സീതിലാല്‍ (കെ.എസ്.ഇ വര്‍ക്കേഴ്സ്), ബി. അബ്ദുനാസര്‍ (സ്റ്റേറ്റ് സിവില്‍സര്‍വീസ് ഓര്‍ഗനൈസേഷന്‍), സുനില്‍ വെട്ടിയറ, ജസീല ബീവി, ഫസല്‍ കാതിക്കോട്, കെ.കെ. മുഹമ്മദ് ബഷീര്‍, മിനി മോള്‍, കെ.കെ. ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ. ബിലാല്‍ ബാബു നയവും നിലപാടുകളും വിശദീകരിച്ചു. പി.കെ. സതീഷ്കുമാര്‍ സ്വാഗതവും എ. അബ്ദുല്‍ ജവാദ് നന്ദിയും പറഞ്ഞു.
അസോ. ഫോര്‍ സ്റ്റേറ്റ് എംപ്ളോയീസ്
ആന്‍ഡ് ടീച്ചേഴ്സ്: പി.ക്ളീറ്റസ്  പ്രസി.,
കെ.ബിലാല്‍ ബാബു ജന.സെക്രട്ടറി 
 തിരുവനന്തപുരം: അസോസിയേഷന്‍ ഫോര്‍ സ്റ്റേറ്റ് എംപ്ളോയീസ് ആന്‍ഡ് ടീച്ചേഴ്സ് സംസ്ഥാന പ്രസിഡന്‍റായി കാലിക്കറ്റ് സര്‍വകലാശാലയിലെ പി. ക്ളീറ്റസിനെയും ജനറല്‍ സെക്രട്ടറിയായി മലപ്പുറത്തുനിന്നുള്ള കെ. ബിലാല്‍ ബാബുവിനെയും തിരുവനന്തപുരത്ത് നടന്ന പ്രഖ്യാപന സമ്മേളനം തെരഞ്ഞെടുത്തു. പി.കെ. സതീഷ്കുമാര്‍ (കോഴിക്കോട്), കെ.കെ. മുഹമ്മദ് ബഷീര്‍ (പാലക്കാട്), എം.കെ.അബൂബക്കര്‍(എറണാകുളം) എന്നിവരെ വൈസ് പ്രസിഡന്‍റുമാരായും സുനില്‍ വെട്ടിയറ (കൊല്ലം), വൈ.ജസീല ബീവി (ആലപ്പുഴ), അസൂറ അലി (തൃശൂര്‍),അമീര്‍ കണ്ടല്‍ (തിരുവനന്തപുരം) എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. എ.അബ്ദുല്‍ മജീദാണ് (തിരുവനന്തപുരം) ട്രഷറര്‍. ഫസല്‍ കാതിക്കോട്-തൃശൂര്‍, ഷാജന്‍ -തിരുവനന്തപുരം, ബിനു-പത്തനംതിട്ട,എച്ച്. സിയാദ്-തിരുവനന്തപുരം, സീതാരാമന്‍-കാസര്‍കോട്, കളത്തില്‍ ഫാറൂഖ്-പാലക്കാട്, ഷഹീദ് റംസാന്‍-കോഴിക്കോട് എന്നിവരെ സെക്രട്ടേറിയറ്റ് അംഗങ്ങളായും തെരഞ്ഞെടുത്തു.

Wednesday, July 3, 2013

ആയിഷ

 
ആയിഷ
കാഞ്ഞിരോട്: തലമുണ്ട നജ്മാസില്‍ കുണ്ടന്‍റവിട ആയിഷ (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മായന്‍കുട്ടി. മക്കള്‍: ഖദീജ, നസീമ. മരുമക്കള്‍: മൊയ്തീന്‍കുട്ടി, അബ്ദുല്‍ ഖാദര്‍ (എച്ച്.ഡി കോട്ട, മൈസൂര്‍). സഹോദരന്‍: കെ.സി. അബ്ദുല്ല.

ശിരോവസ്ത്ര പ്രശ്നത്തില്‍ വിദ്യാഭ്യാസമന്ത്രി നിലപാട് വ്യക്തമാക്കണം -ആരിഫലി

 
ശിരോവസ്ത്ര പ്രശ്നത്തില്‍ വിദ്യാഭ്യാസമന്ത്രി
നിലപാട് വ്യക്തമാക്കണം -ആരിഫലി
തിരുവനന്തപുരം: മുസ്ലിം പെണ്‍കുട്ടികളുടെ ശിരോവസ്ത്ര പ്രശ്നത്തില്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് നിലപാട് വ്യക്തമാക്കണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ ടി. ആരിഫലി. മുസ്ലിം ലീഗ് നേതൃത്വത്തിന്‍െറ നിലപാടറിയാനും ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്. സ്കൂളുകളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ ശിരോവസ്ത്രം ധരിക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ സംഘടനകള്‍ നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടനാ അവകാശത്തിനായി പൊരുതുന്നത് രാജ്യദ്രോഹമാണെന്ന് പറയുന്നവര്‍ക്കൊപ്പമാണോ അതോ ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശത്തിനൊപ്പമാണോ മന്ത്രിയെന്നാണ് അറിയേണ്ടത്. വിവാദ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് മന്ത്രിയുടെ അറിവോടെയല്ളെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തണം. ദേശീയധാരക്ക് എതിരുനില്‍ക്കുന്നവരാണ് മുസ്ലിംകളെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. ചില സ്കൂളുകളില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുവാദം നല്‍കുന്നില്ളെന്ന് പറയുന്ന റിപ്പോര്‍ട്ട് തന്നെയാണ് അത് ധരിക്കാനുള്ള അവകാശത്തിനുവേണ്ടി സംസാരിക്കുന്ന സംഘടനകളെ കരുതിയിരിക്കണമെന്ന് നിര്‍ദേശിക്കുന്നത്. റിപ്പോര്‍ട്ട് നല്‍കിയവര്‍ രാജ്യത്തിന്‍െറ മുന്നേറ്റത്തിന് എതിരുനില്‍ക്കുന്നവരും ചാരപ്പണി നടത്തുന്നവരുമാണ്. രാജ്യത്തെ പ്രബല ന്യൂനപക്ഷ വിഭാഗമായ മുസ്ലിംകള്‍ക്ക് സംരക്ഷണം നല്‍കാന്‍ കഴിയുന്നില്ളെങ്കില്‍ അത് ചോദ്യം ചെയ്യപ്പെടണം. ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ മതങ്ങളെയും ജനങ്ങളെയും തമ്മിലടിപ്പിക്കുകയാണ്. ജനങ്ങളെ പരസ്പരം സംശയത്തിന്‍െറ നിഴലില്‍ നിര്‍ത്തുകയല്ല, സമാധാനപരമായ സഹവര്‍ത്തിത്വമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യവും മുസ്ലിം പെണ്‍കുട്ടികളുടെ മതസ്വാതന്ത്ര്യവും തമ്മിലെ സംഘര്‍ഷമാണ് വിവാദ സര്‍ക്കുലറിലൂടെ  സൃഷ്ടിക്കപ്പെട്ടതെന്ന് മാധ്യമ നിരൂപകന്‍ ഭാസുരേന്ദ്ര ബാബു പറഞ്ഞു. പൗരന്മാരുടെ ഇ-മെയില്‍ ചോര്‍ത്തി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടങ്ങിവെച്ച മുസ്ലിംവിരുദ്ധതയുടെ തുടര്‍ച്ചയാണ് സര്‍ക്കുലറിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് ടി. മുഹമ്മദ് വേളം പറഞ്ഞു.
ശിരോവസ്ത്രം അഴിച്ചുവെച്ചാല്‍ മാത്രമേ പൊതുസമൂഹത്തില്‍ സ്വീകാര്യത ലഭിക്കൂ എന്ന കപട മതേതരവാദക്കാര്‍ക്കുമുന്നില്‍ അഭിമാനം പണയം വെക്കാന്‍ മുസ്ലിം പെണ്‍കുട്ടികള്‍ തയാറല്ളെന്ന് വിവാദ സര്‍ക്കുലര്‍ കത്തിച്ചുകൊണ്ട് സംസാരിച്ച ജി.ഐ.ഒ പ്രസിഡന്‍റ് പി. റുക്സാന പറഞ്ഞു. മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച് സര്‍ക്കുലര്‍ ചര്‍ച്ച ചെയ്ത രാഷ്ട്രീയ സാമൂഹിക സംഘടനകള്‍ എന്തുകൊണ്ട് ശിരോവസ്ത്ര സര്‍ക്കുലറിനെപ്പറ്റി ചര്‍ച്ച ചെയ്യുന്നില്ളെന്ന് എസ്.ഐ.ഒ പ്രസിഡന്‍റ് എസ്.ഇര്‍ഷാദ് പറഞ്ഞു. അഡ്വ.കെ.പി. മുഹമ്മദ്, എം.പി. സാജു, പി.ഐ. നൗഷാദ്, കൂട്ടിക്കട അഷ്റഫ്, ഷഫീര്‍ഷാ, സാദിഖ് ഉളിയില്‍ എന്നിവര്‍ സംസാരിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിനുമുന്നില്‍ നിന്നാരംഭിച്ച പ്രകടനത്തിന് അമീര്‍ കണ്ടല്‍, സക്കീര്‍ നേമം, അമീന എന്നിവര്‍ നേതൃത്വം നല്‍കി.

Tuesday, July 2, 2013

ടി. മുഹമ്മദ് വേളം സോളിഡാരിറ്റി സംസ്ഥാന പ്രസി. കളത്തില്‍ ഫാറൂഖ് ജന. സെക്ര.

 ടി. മുഹമ്മദ് വേളം
സോളിഡാരിറ്റി സംസ്ഥാന  പ്രസി.
കളത്തില്‍ ഫാറൂഖ് ജന. സെക്ര.
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് 2013-2015 വര്‍ഷത്തെ സംസ്ഥാന പ്രസിഡന്‍റായി ടി. മുഹമ്മദ് വേളത്തിനേയും ജനറല്‍ സെക്രട്ടറിയായി കളത്തില്‍ ഫാറൂഖിനേയും തെരഞ്ഞെടുത്തു. സാദിഖ് ഉളിയില്‍, സി.എം. ശരീഫ് എന്നിവര്‍ സെക്രട്ടറിമാരാണ്. പി.ഐ. നൗഷാദ്, സി. ദാവൂദ്, ഷഹീന്‍ കെ. മൊയ്തുണ്ണി, എ. മുഹമ്മദ് അസ്ലം, ടി. ശാകിര്‍, വി.എം. നിഷാദ്, സമദ് കുന്നക്കാവ്, ശിഹാബ് പൂക്കോട്ടൂര്‍, എ.ടി. ശറഫുദ്ദീന്‍, എം.പി. ഫൈസല്‍, എസ്.എ. അജിംസ്, എസ്.എം. സൈനുദ്ദീന്‍ എന്നിവരാണ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍. ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ ടി. ആരിഫലി തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

Monday, July 1, 2013

വെല്‍ഫെയര്‍ പാര്‍ട്ടി നയവിശദീകരണ യോഗം

വെല്‍ഫെയര്‍ പാര്‍ട്ടി
നയവിശദീകരണ യോഗം
ഇരിക്കൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി കൂരാരി യൂനിറ്റ് യോഗത്തില്‍ നയവിശദീകരണം ജില്ലാ കമ്മിറ്റിയംഗം രഹ്ന ടീച്ചര്‍ നിര്‍വഹിച്ചു. കെ. അബ്ദുല്‍ ജബ്ബാര്‍ ഹാജി അധ്യക്ഷത വഹിച്ചു. എം.കെ. അബ്ദുറഹ്മാന്‍, നൗഷാദ് മത്തേര്‍, നജ്മ നല്ലക്കണ്ടി എന്നിവര്‍ സംസാരിച്ചു. ലൂസി ബെന്നി സ്വാഗതവും കീത്തടത്ത് മുസ്തഫ നന്ദിയും പറഞ്ഞു.
കൂരാരി യൂനിറ്റ് ഭാരവാഹികള്‍: കെ. അബ്ദുല്‍ ജബ്ബാര്‍ ഹാജി (പ്രസി), എന്‍. നജ്മ (വൈസ് പ്രസി), കീത്തടത്ത് മുസ്തഫ (സെക്ര), എന്‍. സുമയ്യ (ജോ. സെക്ര), കീത്തടത്ത് മുനീര്‍ (ട്രഷ).

WEEKLY


‘ഒരു കൈ ഒരു തൈ’ കാമ്പയിന്‍ ഉദ്ഘാടനം


‘ഒരു കൈ ഒരു തൈ’
കാമ്പയിന്‍ ഉദ്ഘാടനം
തലശ്ശേരി: മലര്‍വാടി ബാലസംഘം ‘ഒരു കൈ ഒരു തൈ’ പരിസ്ഥിതി കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം ജില്ലാ രക്ഷാധികാരി യു.പി. സിദ്ദീഖ് മാസ്റ്റര്‍ നിര്‍വഹിച്ചു. ടി.കെ.ഡി മുഴപ്പിലങ്ങാട് സംസാരിച്ചു. സി. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. സാജിദ് കോമത്ത് സ്വാഗതം പറഞ്ഞു.

ജി.ഐ.ഒ വായന ദിന മത്സര വിജയികള്‍

 ജി.ഐ.ഒ വായന ദിന
മത്സര വിജയികള്‍
കണ്ണൂര്‍: വായന ദിനത്തോടനുബന്ധിച്ച്   ജി.ഐ.ഒ സംസ്ഥാന വ്യാപകമായി ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനികള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരം ‘ഇന്‍ക്വസ്റ്റ്13’ ജില്ലാ തല ഫൈനല്‍ മത്സരം കണ്ണൂര്‍ കൗസര്‍ ഓഡിറ്റോറിയത്തില്‍ നടന്നു.
ഹൈസ്കൂള്‍ തലത്തില്‍ അല്‍ ഫലാഹ് ഇംഗ്ളീഷ് സ്കൂള്‍, വാദിഹുദ ഇംഗ്ളീഷ് സ്കൂള്‍, കൗസര്‍ ഇംഗ്ളീഷ് സ്കൂള്‍ ടീമംഗങ്ങളും ഹയര്‍ സെക്കന്‍ഡറി തലത്തില്‍ എം.എം.എച്ച്.എസ്.എസ് ന്യൂ  മാഹി , അല്‍ ഫലാഹ്  ഇംഗ്ളീഷ് സ്കൂള്‍, സി.എച്ച്.എം.ജി.എച്ച്.എസ്.എസ് വളപട്ടണം എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. അവാര്‍ഡുദാന ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം പി.  മാധവന്‍ മാസ്റ്റര്‍ ഉദ്ഘാടനം  ചെയ്തു. ജി.ഐ.ഒ ജില്ലാ രക്ഷാധികാരി ഹനീഫ മാസ്റ്റര്‍, ജി.ഐ.ഒ ജില്ലാ പ്രസിഡന്‍റ് ഹസ്ന ഉളിയില്‍, സുമയ്യ, കെ.കെ. നാജിയ എന്നിവര്‍ സംസാരിച്ചു. മത്സരത്തിന് കെ.കെ. നസ്രീന, സക്കരിയ്യ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

‘ഒരു കൈ ഒരു തൈ’ കാമ്പയിന്‍

‘ഒരു കൈ ഒരു തൈ’ കാമ്പയിന്‍
കണ്ണൂര്‍: മലര്‍വാടി ബാലസംഘം ‘ഒരു കൈ ഒരു തൈ’ പരിസ്ഥിതി കാമ്പയിന്‍ താണ യൂനിറ്റുതല ഉദ്ഘാടനം കണ്ണൂര്‍ ഫോറസ്റ്റ് ഓഫിസര്‍ സവീന്‍, കണ്ണോത്തുംചാല്‍ അല്‍ മദ്റസത്തുല്‍ ഇസ്ലാമിയ പരിസരത്ത് വൃക്ഷത്തൈ നട്ട് നിര്‍വഹിച്ചു. ബി. യാസര്‍, സീനത്ത് ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. വി.പി. നിസാര്‍ ഹരിതപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കാന്തപുരത്തിന്‍െറ പ്രസ്താവന പ്രതിഷേധാര്‍ഹം - ജി.ഐ.ഒ കേരള

കാന്തപുരത്തിന്‍െറ പ്രസ്താവന
പ്രതിഷേധാര്‍ഹം - ജി.ഐ.ഒ കേരള
കോഴിക്കോട്: മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവില്‍ വിവാഹപ്രായത്തെ വഴിപിഴക്കലുമായി കൂട്ടിച്ചേര്‍ത്ത് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ അഭിപ്രായ പ്രകടനത്തെ ജി.ഐ.ഒ സംസ്ഥാന സെക്രട്ടേറിയറ്റ് അപലപിച്ചു.
വിദ്യാഭ്യാസപരമായി മുസ്ലിം പെണ്‍കുട്ടികള്‍ ഉയര്‍ന്നു നില്‍ക്കുന്ന കാലത്ത്  മതപുരോഹിതന്മാര്‍ ഇത്തരത്തിലുള്ള വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത് അംഗീകരിക്കാനാവില്ളെന്ന്  യോഗം കൂട്ടിച്ചേര്‍ത്തു.

എസ്.ഐ.ഒ മാര്‍ച്ചില്‍ പൊലീസ് അക്രമം; നിരവധി പേര്‍ക്ക് പരിക്ക്

എസ്.ഐ.ഒ മാര്‍ച്ചില്‍ പൊലീസ് അക്രമം;
നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്നതിനുമുമ്പ് സമഗ്ര നിയമനിര്‍മാണം വേണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ നടത്തിയ ഡി.ഡി.ഇ ഓഫിസ് മാര്‍ച്ചിനുനേരെ പൊലീസ് ലാത്തിച്ചാര്‍ജ്.
നേതാക്കളടക്കം നിരവധി എസ്.ഐ.ഒ പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പ്രകോപനമില്ലാതെ ലാത്തിവീശിയ പൊലീസ്, പ്രവര്‍ത്തകരെ വളഞ്ഞിട്ടു തല്ലി. മുപ്പതിലധികം പേര്‍ക്ക്് പരിക്കേറ്റു. എസ്.ഐ.ഒ സംസ്ഥാന കാമ്പസ് സമിതി അംഗം അമീന്‍ മോങ്ങം, ജില്ലാ സമിതിയംഗങ്ങളായ നഈം ഗഫൂര്‍, സജീര്‍ എടത്തുടി, പി.കെ. നുഐം , എം.കെ. ഇബ്രാഹിം , ഫഹ്മി കാപ്പാട്,  എം. സഹല്‍, ജെ.എം.ഷഫീഖ് , സി. നഈം, വസീം പുന്നശ്ശേരി, കെ.പി. അസ്ലഹ് , മുജാഹിദ്, ഹഫീദ് എന്നിവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ ഒരു മണിക്കൂറോളം ദേശീയപാത ഉപരോധിച്ചു. അക്രമം നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കമീഷണര്‍ ഓഫിസിലേക്ക് വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തി. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം ഉദ്ഘാടനം ചെയ്തു. സമാധാനപരമായി സമരംചെയ്യുന്ന സംഘടനകളെ തെരഞ്ഞെടുത്ത് ആക്രമിക്കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ സമീപനത്തിന്‍െറ തുടര്‍ച്ചയാണ് ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ഖാലിദ് മൂസാ നദ്വി, ശിഹാബുദ്ദീന്‍ ഇബ്നു ഹംസ എന്നിവര്‍ സംസാരിച്ചു.  നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍, അക്രമം കാണിച്ച പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന്് സിറ്റി പൊലീസ് കമീഷണര്‍ സ്പര്‍ജന്‍ കുമാര്‍ ഉറപ്പുനല്‍കി. രാവിലെ  ഡി.ഡി.ഇ ഓഫിസ് മാര്‍ച്ച് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ഷാദ്  ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് ഷബീര്‍ കൊടുവള്ളി, അമീന്‍ മോങ്ങം എന്നിവര്‍ സംസാരിച്ചു.
ലാത്തിച്ചാര്‍ജ് പൊലീസുകാരന്‍െറ പദ്ധതിയെന്ന്
ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്
കോഴിക്കോട്: കോളജുകള്‍ക്ക് സ്വയംഭരണാവകാശം അനുവദിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് എസ്.ഐ.ഒ നടത്തിയ ഡി.ഡി.ഇ ഓഫിസ് മാര്‍ച്ചില്‍ വിദ്യാര്‍ഥികളെ മര്‍ദിക്കാന്‍ ഒരു പൊലീസുകാരന്‍ അമിതാവേശം കാണിച്ചതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കാതെയും കൈപോലും ചൂണ്ടാതെയും മാര്‍ച്ച് നടത്തുന്നതിനിടെ ഒരു പൊലീസുകാരന്‍ കരുതിക്കൂട്ടി ലാത്തിച്ചാര്‍ജിന് നേതൃത്വം നല്‍കിയെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്.  ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്‍റലിജന്‍സ് സിറ്റി പൊലീസ് കമീഷണര്‍ക്കും ആഭ്യന്തര മന്ത്രാലയത്തിനും കൈമാറി. ലാത്തിച്ചാര്‍ജ് നടത്താന്‍ തക്കവിധം ഒരു പ്രകോപനവും വിദ്യാര്‍ഥികളില്‍നിന്ന് ഉണ്ടായിട്ടില്ളെന്ന് റിപ്പോര്‍ട്ടിലുണ്ട്.
കഴിഞ്ഞദിവസം ഇടതുയുവജന സംഘടനകള്‍ എല്‍.ഡി.വൈ.എഫ് നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ രൂക്ഷമായ കല്ളേറുണ്ടായിട്ടും ലാത്തിച്ചാര്‍ജിന് തുനിയാതിരുന്ന പൊലീസ്, സമാധാനപരമായി മാര്‍ച്ച് നടത്തിയ എസ്.ഐ.ഒ വിദ്യാര്‍ഥികളെ മര്‍ദിച്ചതിന് പിന്നിലെ ലക്ഷ്യവും ഇന്‍റലിജന്‍സ് അന്വേഷിക്കുന്നുണ്ട്. വെള്ളിയാഴ്ച എ.ബി.വി.പിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ നടത്തിയ ഡി.ഡി.ഇ ഓഫിസ് മാര്‍ച്ചിനിടെ പൊലീസിന് നേരെ കൈയേറ്റ ശ്രമം നടന്നതായും ഒരു സംഘം വിദ്യാര്‍ഥികള്‍ രണ്ടാമത്തെ ഗേറ്റിലൂടെ ഉള്ളില്‍ പ്രവേശിച്ചിട്ടും പൊലീസ് അനങ്ങിയില്ളെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്നലെ ലാത്തിച്ചാര്‍ജിന് നേതൃത്വം നല്‍കിയ പൊലീസുകാരന്‍െറ രാഷ്ട്രീയ-സംഘടനാ ബന്ധമടക്കം വിശദാംശം ശേഖരിച്ചതായി അറിയുന്നു. എസ്.ഐ.ഒ പ്രവര്‍ത്തകര്‍ കുഴപ്പമൊന്നും ഉണ്ടാക്കിയില്ളെന്നും എന്നിട്ടും ലാത്തിച്ചാര്‍ജ് നടത്തിയതിന് ദു$ഖമുണ്ടെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉന്നത പൊലീസ് ഓഫിസര്‍ പ്രതികരിച്ചു. ജനാധിപത്യ രീതിയില്‍ നടത്തുന്ന സമരങ്ങളെ തല്ലിയൊതുക്കാന്‍ പൊലീസ് ശ്രമിക്കുന്നതായി എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ഷാദ് ആരോപിച്ചു. ലാത്തിയടിയേറ്റ് പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന പ്രവര്‍ത്തകരെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനറല്‍ സെക്രട്ടറി സഫീര്‍ഷ, സെക്രട്ടറി കെ.എസ്. നിസാര്‍, സംസ്ഥാന സമിതിയംഗം റബീഹ് മുഹമ്മദ് എന്നിവരും പരിക്കേറ്റവരെ സന്ദര്‍ശിച്ചു.
Courtesy:Madhyamam

Saturday, June 29, 2013

MEDIAONE

PRABODHANAM WEEKLY


‘ഒരു കൈ ഒരു തൈ’ എടക്കാട് ഏരിയാതല ഉദ്ഘാടനം

 
 
 
‘ഒരു കൈ ഒരു തൈ’ എടക്കാട് 
ഏരിയാതല ഉദ്ഘാടനം 
 കാഞ്ഞിരോട് : മലര്‍വാടി ബാലസംഘം ‘ഒരു കൈ ഒരു തൈ കാമ്പയിന്‍’ എടക്കാട് ഏരിയാതല ഉദ്ഘാടനം കാഞ്ഞിരോട് ഹിദായത്ത് നഗര്‍ അല്‍ ഹുദ ഇംഗ്ളീഷ് സ്കൂളില്‍ മുണ്ടേരി പഞ്ചായത്ത് മെമ്പര്‍ രമണി ടീച്ചര്‍ നിര്‍വഹിച്ചു. മുണ്ടേരി പഞ്ചായത്ത് അസി. കൃഷി ഓഫീസര്‍ ജയരാജ്, മലര്‍വാടി ക്യാപ്റ്റന്‍ ഹഫാം എന്നിവര്‍ മരത്തൈ നട്ടു. ജമാഅത്തെ ഇസ്ലാമി എടക്കാട് ഏരിയ സെക്രട്ടറി ഉമ്മര്‍കുട്ടി അധ്യക്ഷത വഹിച്ചു. അഹ്മദ് പാറക്കല്‍, ടി. അഹ്മദ് മാസ്റ്റര്‍, മൊയ്തീന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

Tuesday, June 25, 2013

എസ്.ഐ.ഒ ഹൈസ്കൂള്‍ മെംബര്‍ഷിപ് കാമ്പയിന്‍ തുടങ്ങി

എസ്.ഐ.ഒ ഹൈസ്കൂള്‍
മെംബര്‍ഷിപ് കാമ്പയിന്‍ തുടങ്ങി
കണ്ണൂര്‍: എസ്.ഐ.ഒയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 20 വരെ നടക്കുന്ന ‘അറിവിന്‍െറ ആകാശം പോരാട്ടത്തിന്‍െറ മണ്ണ്’ മെംബര്‍ഷിപ് കാമ്പയിന് തുടക്കമായി. പെരിങ്ങത്തൂര്‍ എന്‍.എ.എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് ശംസീര്‍ ഇബ്രാഹിം കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ വിദ്യാര്‍ഥി ഹാമിര്‍ ആദ്യ മെംബര്‍ഷിപ് ഏറ്റുവാങ്ങി. ജില്ലാ ജോയന്‍റ് സെക്രട്ടറി ആര്‍.എ. സാബിഖ്  അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ സ്വാഗതവും ആദില്‍ നന്ദിയും പറഞ്ഞു.

പ്രതിഷേധ പ്രകടനം


പ്രതിഷേധ പ്രകടനം
കണ്ണൂര്‍: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി രാജിവെക്കുക, സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നേരിടുക, ജോസ് തെറ്റയില്‍ എം.എല്‍.എ രാജിവെച്ച് അന്വേഷണം നേരിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ട്രെയിനിങ് സ്കൂള്‍ പരിസരത്തുനിന്നാരംഭിച്ച പ്രകടനം പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. സമാപന പൊതുയോഗം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍സലാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് സി. മുഹമ്മദ് ഇംതിയാസ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ജബീന ഇര്‍ഷാദ് സംസാരിച്ചു. മണ്ഡലം സെക്രട്ടറി മധു കക്കാട് സ്വാഗതവും പി.എം. സന്തോഷ് നന്ദിയും പറഞ്ഞു. പ്രകടനത്തിന് പള്ളിപ്രം പ്രസന്നന്‍, റഹ്ന ടീച്ചര്‍, സാജിദ സജീര്‍, അഹമ്മദ്കുഞ്ഞി, സി.കെ. ഷൗക്കത്തലി എന്നിവര്‍ നേതൃത്വം നല്‍കി.

MEDIA ONE


Monday, June 24, 2013

മരമില്ല് തകര്‍ന്നു

മരമില്ല് തകര്‍ന്നു
ചക്കരക്കല്ല്: കനത്ത മഴയില്‍ മരമില്ല് ഭാഗികമായി തകര്‍ന്നു. ഏച്ചൂരിലെ കാപ്പാട് തറമ്മല്‍ ജാനകിയുടെ ഉടമസ്ഥതയിലുള്ള സഹജ ടിമ്പര്‍ ഇന്‍ഡസ്ട്രീസാണ് ഭാഗികമായി തകര്‍ന്നുവീണത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കെട്ടിടത്തിന്‍െറ മേല്‍ക്കൂരയുടെ 15 മീറ്ററോളം ഉയരമുള്ള ഭാഗമാണ് തകര്‍ന്നത്.

എസ്.ഐ.ഒ കണ്ണൂര്‍ ഏരിയ സമ്മേളന പ്രഖ്യാപനം നടത്തി

 എസ്.ഐ.ഒ കണ്ണൂര്‍ ഏരിയ
സമ്മേളന പ്രഖ്യാപനം നടത്തി

കണ്ണൂര്‍: ‘ആത്മീയ രാഷ്ട്രീയം കാലത്തിന്‍െറ തേട്ടം’ എന്ന തലക്കെട്ടില്‍ ഡിസംബര്‍ 28ന് നടക്കുന്ന കണ്ണൂര്‍ ഏരിയ സമ്മേളനത്തിന്‍െറ പ്രഖ്യാപനം എസ്.ഐ.ഒ മുന്‍ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ നിര്‍വഹിച്ചു. കണ്ണൂര്‍ ഏരിയ പ്രസിഡന്‍റ് ഫാസില്‍ അബ്ദു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്‍റ് ഷംസീര്‍ ഇബ്രാഹിം, ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയ പ്രസിഡന്‍റ് കെ.പി. അബ്ദുല്‍ അസീസ്, സോളിഡാരിറ്റി കണ്ണൂര്‍ ഏരിയ പ്രസിഡന്‍റ് ഷുഹൈബ് മുഹമ്മദ്, ജി.ഐ.ഒ ജില്ലാ പ്രസിഡന്‍റ് ഖന്‍സ ഹാറൂണ്‍ എന്നിവര്‍ സംസാരിച്ചു. എസ്.ഐ.ഒ ജില്ലാ സെക്രട്ടറി ആര്‍. സയ്യിദ് സാബിഖ് പ്രമേയ വിശദീകരണം നടത്തി.
ആരിഫ ഖിറാഅത്ത് നടത്തി. ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം, അവാര്‍ഡുദാനം എന്നിവ നടന്നു. എസ്.ഐ.ഒ കണ്ണൂര്‍ ഏരിയ സെക്രട്ടറി മുഹസിന്‍ താണ സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ ജൗഹര്‍ അബ്ദു അഴീക്കോട് നന്ദിയും പറഞ്ഞു.

പ്രതിഷേധ കൂട്ടായ്മ



പ്രതിഷേധ കൂട്ടായ്മ
കണ്ണൂര്‍: ശിരോവസ്ത്ര നിരോധവും  ഡി.പി.ഐയുടെ നടപടിയും പൗരാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ജി.ഐ.ഒ ജില്ലാ കമ്മിറ്റി പഴയബസ്സ്റ്റാന്‍ഡ് പരിസരത്തു നടത്തിയ പ്രതിഷേധ കൂട്ടായ്മ അഭിപ്രായപ്പെട്ടു. എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് ശംസീര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ശിരോവസ്ത്രമുള്‍പ്പെടെയുള്ള, മുസ്ലിം പെണ്‍കുട്ടികളുടെ വസ്ത്രധാരണരീതി മതപരമായ അവകാശമാണ്. ഇതു നിഷേധിക്കുന്നത് ഭരണഘടനയോട് നീതിപുലര്‍ത്താത്ത സമീപനമാണെന്ന് അദ്ദേഹം പറഞ്ഞു. ജി.ഐ.ഒ ജില്ലാ പ്രസിഡന്‍റ് ഹസ്ന അധ്യക്ഷത വഹിച്ചു. പി.എ. സാജിദ, ഉമ്മുല്‍ ഫായിസ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി നാജിയ സ്വാഗതവും ജോയന്‍റ് സെക്രട്ടറി നസ്രീന നന്ദിയും പറഞ്ഞു.

ശിരോവസ്ത്ര നിരോധം: വിവാദ സര്‍ക്കുലറില്‍ പ്രതിഷേധിച്ചു



ശിരോവസ്ത്ര നിരോധം:
വിവാദ സര്‍ക്കുലറില്‍ പ്രതിഷേധിച്ചു

കണ്ണൂര്‍: സ്കൂളിലെ ശിരോവസ്ത്ര നിരോധവുമായി ബന്ധപ്പെട്ട് ഡി.പി.ഐ പുറപ്പെടുവിച്ച വിവാദ സര്‍ക്കുലറും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഐ.ഒ കണ്ണൂര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
സ്റ്റേറ്റ് ബാങ്ക് പരിസരത്തുനിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി പഴയസ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. പ്രതിഷേധ യോഗത്തില്‍ എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് ശംസീര്‍ ഇബ്രാഹീം സംസാരിച്ചു. ശിരോവസ്ത്രം നിരോധിക്കുന്ന സ്കൂള്‍ മാനേജ്മെന്‍റുകള്‍ പൗരാവകാശ ധ്വംസനമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ നിഷേധിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ വിദ്യാഭ്യാസവകുപ്പ് നടപടി സ്വീകരിക്കണം. ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി തുടങ്ങിയ സംഘടനകളെ കുഴപ്പക്കാരായി ചിത്രീകരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ മാതൃകാപരമായി ശിക്ഷാനടപടി കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ആശിഖ് കാഞ്ഞിരോട്, ജോ. സെക്രട്ടറി ആര്‍.എ. സാബിഖ് എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് അഫ്സല്‍ ഹുസൈന്‍, ടി.എ. ബിനാസ്, റംസി സലാം എന്നിവര്‍ നേതൃത്വം നല്‍കി.

മണിപ്പാല്‍ സംഭവം: പ്രതിഷേധം ഉയരണം -എസ്.ഐ.ഒ

 മണിപ്പാല്‍ സംഭവം: പ്രതിഷേധം ഉയരണം -എസ്.ഐ.ഒ
  ഉഡുപ്പി: മണിപ്പാലില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവം കിരാതമാണെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നും എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. സഫീര്‍ഷാ പറഞ്ഞു. ഉഡുപ്പിയില്‍ വിദ്യാര്‍ഥിപ്രതിഷേധ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആവര്‍ത്തിക്കപ്പെടുന്ന ഇത്തരം ഹീനകൃത്യങ്ങള്‍ കേവല നിയമനിര്‍മാണങ്ങള്‍കൊണ്ട് ഇല്ലാതാക്കാന്‍ സാധ്യമല്ല. സംസ്ഥാനത്തിന് പുറത്തുപഠിക്കുന്ന വിദ്യാര്‍ഥികള്‍ നിരവധി ചൂഷണങ്ങള്‍ക്ക് ഇരിയാകുന്നുണ്ട്. അവരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള സംവിധാനം സംസ്ഥാന സര്‍ക്കാര്‍ ഒരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Sunday, June 23, 2013

ജി.ഐ.ഒ വായനദിന മത്സരം സംഘടിപ്പിച്ചു

ജി.. വായനദിന മത്സരം സംഘടിപ്പിച്ചു
കണ്ണൂ: ഗേൾസ്ഇസ്ലാമിക് ർഗനൈസേഷൻ(ജി..കേരള വായനദിനത്തോടനുബന്ധിച്ച് ഹൈസ്കൂ, ഹയർസെക്കൻഡറി തലത്തി സംഘടിപ്പിക്കുന്ന 'ൻക്വസ്റ്റ് -2013' ക്വിസ് മത്സരത്തിന്റെ ഒന്നാം ഘട്ട മത്സരം കണ്ണൂ ജില്ലയി ബുധനാഴ്ച്ച സംഘടിപ്പിച്ചു. 30 ഓളം സ്കൂളുകളി നിന്ന് 400ത്തോളം വിദ്യാർഥിനികളാണ് പങ്കെടുത്തത്. സ്ഥാപനതല മത്സരത്തി വിജയികളായ ഒന്നും രണ്ടും സ്ഥാനക്കാ ജൂണ്‍ 30-ന് 10മണിക്ക് കണ്ണൂ കൗസ സ്കൂളി വെച്ച് നടക്കുന്ന രണ്ടാം ഘട്ട മത്സരത്തി പങ്കെടുക്കേണ്ടതാണ്.

‘ഒരു കൈ ഒരു തൈ’ ഏരിയാതല ഉദ്ഘാടനം

‘ഒരു കൈ ഒരു തൈ’ ഏരിയാതല ഉദ്ഘാടനം
കണ്ണൂര്‍: മലര്‍വാടി ബാലസംഘം പരിസ്ഥിതി കാമ്പയിന്‍െറ ഭാഗമായി ‘ഒരുകൈ ഒരു തൈ’ കണ്ണൂര്‍ ഏരിയാതല ഉദ്ഘാടനം കണ്ണൂര്‍ സിറ്റി നാലുവയല്‍ ഐ.സി.എം സ്കൂളില്‍ നഗരസഭ ചെയര്‍പേഴ്സന്‍ റോഷ്നി ഖാലിദ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്‍റ് കെ.പി. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. എ.ടി. അബ്ദുല്‍ ഗഫൂര്‍, എ. സറീന എന്നിവര്‍ സംസാരിച്ചു. സീനത്ത് ടീച്ചര്‍ ഹരിത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ. അബ്ദുല്‍ അസീസ് സ്വാഗതവും മലര്‍വാടി ബാലസംഘം ഏരിയ കോഓഡിനേറ്റര്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.

പൗരാവകാശത്തിനുമേലുള്ള കടന്നുകയറ്റം അനുവദിക്കില്ല -ജി.ഐ.ഒ

പൗരാവകാശത്തിനുമേലുള്ള കടന്നുകയറ്റം
അനുവദിക്കില്ല -ജി.ഐ.ഒ

കണ്ണൂര്‍: സ്വന്തം ഇഷ്ടപ്രകാരമുള്ള വസ്ത്രം ധരിക്കുന്നത് ഏതൊരു പൗരന്‍െറയും അവകാശമാണെന്നും സ്കൂളുകളിലെ ശിരോവസ്ത്ര നിരോധം പൗരസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും ഇത് അനുവദിക്കാനാവില്ളെന്നും ജി.ഐ.ഒ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. ശിരോവസ്ത്ര ധാരണത്തിലൂടെ മതസ്പര്‍ധ വളര്‍ത്തുകയല്ല, ഇന്ത്യ പോലുള്ള രാജ്യത്തിന്‍െറ മതസൗഹാര്‍ദം എടുത്തുകാട്ടുകയാണ് ചെയ്യുന്നത്. മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് ശിരോവസ്ത്രം ധരിക്കാനുള്ള അവകാശം വകവെച്ചുകൊടുക്കാന്‍ ഗവണ്‍മെന്‍റും പൊതുവിദ്യാഭ്യാസ ഡയറക്ടറും ആര്‍ജവം കാണിക്കണമെന്നും ജി.ഐ.ഒ ആവശ്യപ്പെട്ടു. ജി.ഐ.ഒ ജില്ലാ പ്രസിഡന്‍റ് ഹസ്ന സാദിഖ് അധ്യക്ഷത വഹിച്ചു. കെ.കെ. നാജിയ, മര്‍ജാന ഷമീര്‍, സുമയ്യ, ആശീറ, നവാല തുടങ്ങിയവര്‍ സംസാരിച്ചു.

അതിവേഗ റെയില്‍: കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി



അതിവേഗ റെയില്‍:  കലക്ടറേറ്റ്
മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
കണ്ണൂര്‍: അതിവേഗ റെയില്‍പാതവിരുദ്ധസമിതി ജില്ലാ കമ്മറിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധസംഘടനകളും പങ്കെടുത്ത  മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ അണിനിരന്നു. കെ.കെ. നാരായണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  വന്‍ കുടിയൊഴിക്കലിന് ഇടയാക്കുന്ന അതിവേഗ റെയില്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ  ട്രെയിന്‍ മാര്‍ഗം മെച്ചപ്പെടുത്തി പ്രശ്നം പരിഹരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കടന്നപ്പള്ളി രാമചന്ദ്രന്‍, പി. ജനാര്‍ദനന്‍, എടക്കാട് പ്രേമരാജന്‍, പി.കെ. പ്രകാശിനി, കെ. രഞ്ജിത്, അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം, കെ. ഗംഗാധരന്‍, സി.ഹരീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ധര്‍മടം പഞ്ചായത്ത് പ്രസിഡന്‍റ് പ്രഭാകരന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. സ്റ്റേഡിയത്തില്‍നിന്ന് ആരംഭിച്ച മാര്‍ച്ചിന് ടി.പി. ഇല്യാസ്, ബാലന്‍ ചാല, എന്‍.എം. ശഫീഖ്, പള്ളിപ്രം പ്രസന്നന്‍ എന്നിവര്‍ നേതൃത്വം നല്‍കി.