Wednesday, April 25, 2012
കാഞ്ഞിരോട് ബസും മിനി ട്രക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
കാഞ്ഞിരോട് ബസും മിനി ട്രക്കും
കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
കാഞ്ഞിരോട്: കണ്ണൂര്‍-മട്ടന്നൂര്‍ സംസ്ഥാന പാതയില്‍ കാഞ്ഞിരോട് സ്വകാര്യ ബസും മിനിട്രക്കും കൂട്ടിയിടിച്ച് ട്രക്ക് ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ അലവില്‍ സ്വദേശി ശിവദാസന്‍ (51) ആണ് തല്‍ക്ഷണം മരിച്ചത്. ട്രക്കിലുണ്ടായിരുന്ന നെടുമങ്ങാട് സ്വദേശി കിഷോറിനെ ഗുരുതര പരിക്കുകളോടെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരായ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് സാരമുള്ളതല്ല.
ചൊവ്വാഴ്ച രാത്രി ഏഴരയോടെ മുണ്ടേരി ഹൈസ്കൂളിന് മുന്നിലാണ് അപകടം. കണ്ണൂരില്‍ നിന്ന് നിറയെ യാത്രക്കാരുമായി ഇരിക്കൂര്‍ വഴി ചൂളിയാട്ടേക്ക് പോവുകയായിരുന്ന കെ.എല്‍ 59 ഇ 1609 ചാന്ദ്നി ബസും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എല്‍ 13 ടി 6283 മിനിട്രക്കുമാണ് അപകടത്തില്‍പെട്ടത്. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച കാല്‍നട യാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കവെ ബസ് എതിരെവന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. ബസ് അമിതവേഗതയിലാണെന്നും നാട്ടുകാര്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ട്രക്കിന്‍െറ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരുടെയും പൊലീസിന്‍െറയും ഏറെനേരത്തെ ശ്രമഫലമായാണ് ട്രക്കിന്‍െറ കാബിനകത്ത് കുടുങ്ങിയ ഡ്രൈവറെയും സഹായിയെയും പുറത്തെടുക്കാന്‍ കഴിഞ്ഞത്.
കിഷോറിനെ പുറത്തെടുത്ത് ആശുപത്രിയിലത്തെിച്ച് അരമണിക്കൂറിനുശേഷമാണ് ശിവദാസനെ പുറത്തെടുക്കാനായത്. പൊലീസ് ജീപ്പില്‍ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. ട്രക്കിന്‍െറ കാബിനകത്ത് രക്തവും ശരീരാവശിഷ്ടങ്ങളും ചിതറിക്കിടക്കുകയാണ്.
മുണ്ടേരി ഹൈസ്കൂളിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ഡിവൈഡര്‍ ചില സാമൂഹികദ്രോഹികള്‍ നേരത്തെ എടുത്തുമാറ്റിയതും അപകടത്തിനിടയാക്കിയതായി നാട്ടുകാര്‍ പറഞ്ഞു.

Monday, April 23, 2012
OBIT_ഉസ്മാന്‍ മുസ്ലിയാര്‍
ഉസ്മാന്‍ മുസ്ലിയാര്‍
കാഞ്ഞിരോട്: ഇരിക്കൂര്‍ സ്വദേശി കാഞ്ഞിരോട് പള്ളിക്കച്ചാലിലെ ഉസ്മാന്‍ മുസ്ലിയാര്‍ (62) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: മുസ്തഫ (ദുബൈ), ഫാറൂഖ് (ജോര്‍ദാന്‍), സൗദത്ത് (ബംഗളൂരു), റംലത്ത്. മരുമക്കള്‍: മുസ്തഫ (ദുബൈ), സാജിദ്, നസരിയ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞിരോട് പഴയപള്ളി ഖബര്‍സ്ഥാനില്‍
21.04.2012
വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രഖ്യാപന സമ്മേളനം
വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം
പ്രഖ്യാപന സമ്മേളനം
പ്രഖ്യാപന സമ്മേളനം
പഴയങ്ങാടി: വെല്‍ഫയര്‍ പാര്‍ട്ടി കല്യാശ്ശേരി നിയോജക മണ്ഡലം പ്രഖ്യാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്‍റ് അബ്ദുല്‍ ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. മാടായി ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കല്യാശ്ശേരി നിയോജക മണ്ഡലം പ്രസിഡന്‍റായി ഇ.ടി.രവിയെയും ജനറല്‍ സെക്രട്ടറിയായി എസ്.എല്‍.പി. സിദ്ദീഖിനെയും തിരഞ്ഞെടുത്തു. യു.വി.സുമയ്യ, ഇന്ദിര ഇട്ടമ്മല്‍ എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍. സി.അബ്ദുല്‍ ഗനി, പ്രസന്നന്‍ മാടായി എന്നിവരെ സെക്രട്ടറിമാരായും എ.പി.വി. മുസ്ഥഫയെ ട്രഷററായും തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി മോഹനന്‍ കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റി പ്രഖ്യാപനം നടത്തി. മണ്ഡലം കമ്മിറ്റി പ്രസിഡന്‍റിന് ശ്രീജ നെയ്യാറ്റിന്‍കര പതാക കൈമാറി.
വെല്‍ഫെയര്‍ പാര്‍ട്ടി ഇരിക്കൂര്‍ മണ്ഡല
പ്രഖ്യാപന സമ്മേളനം
പ്രഖ്യാപന സമ്മേളനം
ശ്രീകണ്ഠപുരം: വെല്‍ഫെയര്‍ പാര്‍ട്ടി ഇരിക്കൂര്‍ നിയോജക മണ്ഡല പ്രഖ്യാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്‍റ് അബ്ദുല്‍ ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ഭാരവാഹി പ്രഖ്യാപനം ജില്ലാ ജനറല്‍ സെക്രട്ടറി കെ.എല്‍. അബ്ദുസലാം നിര്‍വഹിച്ചു. പള്ളിപ്രം പ്രസന്നന്‍, സൈനുദ്ദീന്‍ കരിവെള്ളൂര്‍, മോഹനന്‍ കുഞ്ഞിമംഗലം, എന്‍.വി. താഹിര്‍, പി.വി. രാഘവന്‍, എം.പി. നസീര്‍, രാഘവന്‍ കാവുമ്പായി, ഫാത്തിമ ടീച്ചര്‍, ഖലീല്‍ നടുവില്‍, റസീന ചെങ്ങളായി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി.വി. രാഘവന്‍ (പ്രസി.), രാഘവന്‍ കാവുമ്പായി, സി.സി. ഫാത്തിമ ടീച്ചര്‍ (വൈസ് പ്രസി.), എം.പി. നസീര്‍ (ജന. സെക്ര.), വി.പി. ഖലീല്‍ നടുവില്‍, റസീന ചെങ്ങളായി (സെക്ര.), മുഹമ്മദ് ഹനീഫ (ട്രഷ.).
സംഘാടക സമിതി രൂപവത്കരിച്ചു
സംഘാടക സമിതി രൂപവത്കരിച്ചു
കണ്ണൂര്‍: എസ്.ഐ.ഒ സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിനോടനുബന്ധിച്ച് ജില്ലാ കമ്മിറ്റി നടത്തുന്ന കായികമേളയുടെ സംഘാടകസമിതി രൂപവത്കരിച്ചു. ആഷിഖ് കാഞ്ഞിരോട് അധ്യക്ഷത വഹിച്ചു. ഫഹദ്, മുഹ്സിന്‍, ഹുദൈഫ മുസ്തഫ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: ഫഹദ് അഴിയൂര്‍ (കണ്‍), അഫ്സല്‍ (ചൊക്ളി), റഷാദ് (തലശ്ശേരി), മുഹ്സിന്‍ താണ (കണ്ണൂര്‍), ഷാഹിദ് (വളപട്ടണം), സജീര്‍ (മാടായി), ആഷിഖ് (മട്ടന്നൂര്‍).
ഭാരവാഹികള്‍: ഫഹദ് അഴിയൂര്‍ (കണ്‍), അഫ്സല്‍ (ചൊക്ളി), റഷാദ് (തലശ്ശേരി), മുഹ്സിന്‍ താണ (കണ്ണൂര്‍), ഷാഹിദ് (വളപട്ടണം), സജീര്‍ (മാടായി), ആഷിഖ് (മട്ടന്നൂര്‍).
Saturday, April 21, 2012
Friday, April 20, 2012
സ്നേഹസംഗമം
സ്നേഹസംഗമം
പഴയങ്ങാടി: ഏഴോം ഡയലോഗ് സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ സ്നേഹസംഗമം നടത്തി. ഡയലോഗ് സെന്‍റര്‍ സംസ്ഥാന സെക്രട്ടറി ജി.കെ.എടത്തനാട്ടുകര മുഖ്യപ്രഭാഷണം നടത്തി. ജമാല്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. എ.ഇബ്രാഹിം കുട്ടി മാസ്റ്റര്‍ സ്വാഗതവും ടി.പി.കുഞ്ഞബ്ദുല്ല മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
സാധാരണക്കാര്‍ക്കും നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കണം -ടി. ആരിഫലി
സാധാരണക്കാര്‍ക്കും നിലവാരമുള്ള
വിദ്യാഭ്യാസം ലഭ്യമാക്കണം -ടി. ആരിഫലി
വിദ്യാഭ്യാസം ലഭ്യമാക്കണം -ടി. ആരിഫലി
ഇരിക്കൂര്‍: സമ്പന്ന വിഭാഗത്തിനു മാത്രമല്ല സാധാരണക്കാര്‍ക്കും നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി. കൊളപ്പയില്‍ ഇന്‍സാഫ് ചാരിറ്റബ്ള്‍ ട്രസ്റ്റിന്‍െറ ഹൊറൈസണ്‍ ഇംഗ്ളീഷ് സ്കൂള്‍ കെട്ടിടോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പത്ത് നോക്കിയല്ല പഠനം നിശ്ചയിക്കേണ്ടത്. പണം വാരിയെറിയുന്നവന് മികച്ച വിദ്യാഭ്യാസം ലഭിച്ചാല്‍ മതിയെന്ന് പറയുമ്പോള്‍ പാവപ്പെട്ടവന് അത് നിഷേധിക്കലാണ്.
മികച്ച പഠനത്തിനായി ദരിദ്ര വിഭാഗത്തിന് നിശ്ചിത ശതമാനം സീറ്റ് സംവരണം ഉറപ്പാക്കണം. ഏത് ജാതി-മതവിഭാഗത്തില്‍പെട്ടവരായാലും ധാര്‍മിക വിദ്യാഭ്യാസത്തിലൂടെ കുട്ടികളെ വളര്‍ത്തണം. ധാര്‍മികത പഠിപ്പിക്കുകയും സാമുദായിക ധ്രുവീകരണം ഇല്ലാതാക്കുന്നതിനെപ്പറ്റി ഗൗരവമായി ആലോചിക്കുകയും ചെയ്യണം. ഉത്തരവാദിത്തമുള്ള മനുഷ്യനാകാന്‍ കുട്ടികളെ പഠിപ്പിക്കണം. തനിക്ക് ചുറ്റുമുള്ള ലോകത്തോട് കടപ്പാടുള്ളവരായി കുട്ടികള്‍ വളരണം.
കുടുംബം ഭദ്രമായാലേ സമൂഹം ഭദ്രമാവുകയുള്ളൂവെന്ന കാര്യം രക്ഷിതാക്കള്‍ ഓര്‍ക്കണം. പാശ്ചാത്യ ലോകത്ത് കുടുംബഘടന തകര്‍ന്നതാണ് പ്രശ്നങ്ങള്‍ക്കു കാരണമായത്. ഇംഗ്ളീഷ് സംസ്കാരം നമ്മള്‍ സ്വീകരിക്കേണ്ടതില്ല. എന്നാല്‍, ഇംഗ്ളീഷ് ഭാഷ നിര്‍ബന്ധമായും പഠിക്കണം. ലോകോത്തര വ്യക്തിത്വങ്ങളായി മാറാന്‍ ഇംഗ്ളീഷ് ഭാഷ നമ്മെ സഹായിക്കുന്നുണ്ട്. മലബാറിലെ വിദ്യാഭ്യാസ നവോത്ഥാനം ശ്ളാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികളാണ് ഇന്ന് ഏറെ മുന്നിലെന്നും വിദ്യാഭ്യാസ ആക്ടിവിസം മറ്റെല്ലാ ആക്ടിവിസത്തേക്കാളും വലുതാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ.ഹംസ അബ്ബാസ് പറഞ്ഞു. പ്രിന്‍സിപ്പല്‍ എം.സുകുമാരന്‍, കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സീന പ്രദീപ്, ഇരിക്കൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ടി.പി. ഫാത്തിമ, ജില്ലാ പഞ്ചായത്തംഗം കെ.പി. ഷാജിറ, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഷൈമ, കെ. ഗീത, കെ.എ. നാജിയ, എ.ഇ.ഒ കെ.വി. ജോസ്, പ്രഫ. എ.ആര്‍. മുഹമ്മദ് കോയമ്മ, കെ.കെ. കുഞ്ഞിക്കണ്ണന്‍, ടി.വി.വേണു മാസ്റ്റര്‍,ഇ.പി. ഷംസുദ്ദീന്‍, മേജര്‍ മോഹന്‍ നമ്പ്യാര്‍, ടി.കെ. മുഹമ്മദലി, കെ.എല്‍.ഖാലിദ്, എന്‍.വി. താഹിര്‍, എന്‍.പി. നസീര്‍, കെ.പി. ഹാരിസ് എന്നിവര്‍ സംസാരിച്ചു. സി.എ. സിദ്ദീഖ് സമ്മാനദാനം നിര്‍വഹിച്ചു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി.

പൊതുയോഗം
പൊതുയോഗം
പെരിങ്ങത്തൂര്‍: ജമാഅത്തെ ഇസ്ലാമി ആഭിമുഖ്യത്തില്‍ കരിയാട് പുതുശ്ശേരി മൂക്കില്‍ പൊതുയോഗം നടത്തി. നാസര്‍മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഷംസുദ്ദീന്‍നദ്വി മുഖ്യപ്രഭാഷണം നടത്തി. കെ.കെ. അസ്ലം സ്വാഗതം പറഞ്ഞു
ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ മാലിന്യവണ്ടി തടഞ്ഞു; സംഘര്‍ഷം
ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍
മാലിന്യവണ്ടി തടഞ്ഞു; സംഘര്‍ഷം
മാലിന്യവണ്ടി തടഞ്ഞു; സംഘര്‍ഷം
ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ വ്യാഴാഴ്ച രാവിലെ അഞ്ചു മണിക്ക് മാലിന്യമിറക്കാനത്തെിയ മൂന്നു വണ്ടികള്‍ നാട്ടുകാര്‍ തടഞ്ഞതിനെതുടര്‍ന്ന് സംഘര്‍ഷം.
ഏറെ ദിവസത്തെ ഇടവേളക്കുശേഷം വന്‍ പൊലീസ് അകമ്പടിയോടെയാണ് മാലിന്യവണ്ടി എത്തിയത്. വിവരമറിഞ്ഞത്തെിയ പ്രദേശവാസികള്‍ മാലിന്യവണ്ടി തടയുകയായിരുന്നു. അതേസമയം, മാലിന്യവണ്ടിക്കൊപ്പമത്തെിയ നഗരസഭാ വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറെ സമരക്കാര്‍ ആക്രമിച്ചെന്ന് നഗരസഭാധികൃതര്‍ പറഞ്ഞു.
നഗരസഭാ വാഹനത്തിലെ ഡ്രൈവര്‍ ഖാലിദിനാണ് (50) ആക്രമണമേറ്റത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഇതേതുടര്‍ന്ന് ട്രഞ്ചിങ് ഗ്രൗണ്ട് പരിസരവാസിയായ പാറമ്മല്‍ ഹൗസില്‍ ഷിജു (32)വിനെ ചക്കരക്കല്ല് പൊലീസ് അറസ്റ്റുചെയ്തു. അക്രമത്തില്‍ പരിക്കേറ്റ ജീപ്പ് ഡ്രൈവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
അതേസമയം,നഗരസഭയുടെ വാഹനത്തെ തടയുകയോ ഡ്രൈവറെ മര്‍ദിക്കുകയോ ചെയ്തിട്ടില്ളെന്നും മാലിന്യമിറക്കിയ വണ്ടികള്‍ തടയുക മാത്രമാണ് ചെയ്തതെന്നും കര്‍മസമിതി ഭാരവാഹി കെ.കെ. മധു പറഞ്ഞു. മാത്രമല്ല, തടയാനത്തെിയ കര്‍മസമിതി പ്രവര്‍ത്തകരെ ജീപ്പിലുണ്ടായിരുന്നവര്‍ മര്‍ദിക്കുകയും പരിഹസിക്കുകയും ചെയ്തതായും ഇദ്ദേഹം പറഞ്ഞു.
കര്‍മസമിതി പ്രവര്‍ത്തകരെ നഗരസഭാധികൃതരുടെ നിര്‍ദേശപ്രകാരം കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്നും മധു പറഞ്ഞു.

വനിതാ സംഗമം
വനിതാ സംഗമം
മട്ടന്നൂര്‍: ജമാഅത്തെ ഇസ്ലാമി വനിതാ യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ എടയന്നൂരില്‍ നടന്ന വനിതാസംഗമം സംസ്ഥാന വനിതാ വിഭാഗം പ്രസിഡന്‍റ് കെ.എന്‍. സുലൈഖ ഉദ്ഘടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് പി. സാജിത അധ്യക്ഷതവഹിച്ചു. വി. ഷാഹിന സ്വാഗതവും ടി.കെ. ഷിഫ നന്ദിയും പറഞ്ഞു. ടി.കെ. ഫാത്തിമതുബ ഖിറാഅത്ത് നടത്തി.
Thursday, April 19, 2012
സാമുദായിക ധ്രുവീകരണത്തിന് വഴങ്ങരുത് -ജമാഅത്തെ ഇസ്ലാമി
സാമുദായിക ധ്രുവീകരണത്തിന്
വഴങ്ങരുത് -ജമാഅത്തെ ഇസ്ലാമി
വഴങ്ങരുത് -ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: ഒരു മന്ത്രിയുടെ നിയമനത്തെ ചൊല്ലിയുണ്ടായ വിവാദം എല്ലാ പരിധികളും ലംഘിച്ച് കേരളത്തെ സാമുദായികവും വര്‍ഗീയവുമായ ചേരിതിരിവിലേക്ക് വലിച്ചിഴക്കുന്നതില്‍ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അമര്‍ഷവും ഉത്കണ്ഠയും രേഖപ്പെടുത്തി.
മുസ്ലിംലീഗിന്‍െറ സംഘടനാപരമായ ആവശ്യത്തിന് സാമുദായിക വര്‍ണം ആരോപിച്ച് ജനമനസ്സുകളില്‍ വര്‍ഗീയബോധം സൃഷ്ടിക്കാനുള്ള ശ്രമം അപലപനീയമാണ്. സന്ദര്‍ഭം ആവശ്യപ്പെടുന്ന തരത്തിലുള്ള വിവേകവും ഉത്തരവാദിത്തബോധവും കാണിക്കാന്‍ സമുദായ നേതാക്കളും രാഷ്ട്രീയ നേതൃത്വങ്ങളും സന്നദ്ധമാകണം.
സര്‍ക്കാറിലും നിയമ നിര്‍മാണ സഭകളിലും എല്ലാ ജനവിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യമുണ്ടാകേണ്ടത് ജനാധിപത്യത്തിന്‍െറ താല്‍പര്യമാണ്. എന്നാല്‍, മന്ത്രിമാരെയും ജനപ്രതിനിധികളെയും സാമുദായിക മുദ്ര കുത്തി സമൂഹത്തില്‍ ചേരിതിരിവ് സൃഷ്ടിക്കുന്നത് അപകടം ചെയ്യും. ഈ സന്ദര്‍ഭത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട വാര്‍ത്താമാധ്യമങ്ങള്‍ കടമ മറന്ന് എരിതീയില്‍ എണ്ണ ഒഴിക്കുന്നത് നിര്‍ഭാഗ്യകരമാണ്. കേരളീയ സമൂഹം പൊതിഞ്ഞുവെച്ചിരിക്കുന്ന വര്‍ഗീയ-സാമുദായിക ബോധങ്ങളാണ് വിവാദത്തിലൂടെ പുറത്തുചാടിയത്.
സമുദായത്തിന്‍െറ ന്യായമായ പല പ്രശ്നങ്ങളിലും വിട്ടുവീഴ്ച ചെയ്ത് ‘മതേതരത്വം’ ഘോഷിച്ചുകൊണ്ടിരുന്ന മുസ്ലിംലീഗ്, പുതിയ വകുപ്പൊന്നുമില്ലാതെ അഞ്ചാംമന്ത്രിയെക്കൊണ്ട് എന്താണ് നേടിയതെന്ന് ആത്മപരിശോധന നടത്തണമെന്നും ജമാഅത്ത് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. അമീര്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു.

Wednesday, April 18, 2012
സ്വീകരണം നല്‍കി
മഹല്ല് പ്രസിഡണ്ട് ന്‍റെ നെതൃത്വ ത്തില്‍ എത്തിയ ഉമ്രാ സംഘത്തിനു ജിദ്ദാ എയര്‍ പോര്‍ട്ടില്‍ സ്വീകരണം നല്‍കി
ഇന്നലെ വൈകിട്ട് കാഞ്ഞിരോട് മഹല്ലില്‍ നിന്നു ഉംറ നിര്‍വഹിക്കാനെത്തിയ മഹല്ല് കമ്മിറ്റി പ്രസിടന്റ്റ് എം. പി. സി .ഹംസാ സാഹിബിനും കുടുംബത്തിനും , മഹല്ലിലെ ഉംറാ സംഘത്തിനും അബ്ദുല്ല മുക്കണ്ണി, മുഹമ്മദ് അലി പാറക് കല് ,മര്‍ സൂക്ക് കൂടാളി എന്നി വരുടെ നേത്ര ത്വത്തില്‍ ജിദ്ദാ എയര്‍ പോര്‍ട്ടില്‍ സ്വീകരണം നല്‍കി ..
സോളിഡാരിറ്റി ജനസേവന കേന്ദ്രം തുറന്നു
സോളിഡാരിറ്റി ജനസേവന
കേന്ദ്രം തുറന്നു
കേന്ദ്രം തുറന്നു
മുഴപ്പിലങ്ങാട്: കുളം ബസാര്‍ പൊലീസ് സ്റ്റേഷനുടത്ത് ഡിസ്പെന്‍സറി റോഡില്‍ സോളിഡാരിറ്റി എടക്കാട് ഏരിയയുടെ കീഴില്‍ ജനസേവന കേന്ദ്രം തുടങ്ങി. സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഏരിയാ പ്രസിഡന്‍റ് അഹമ്മദ് സാലിം അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം കെ.എം. മഖ്ബൂല്‍ മുഖ്യപ്രഭാഷണം നടത്തി. സോളിഡാരിറ്റി നയിച്ച സമരങ്ങളുടെ ഫോട്ടോ പ്രദര്‍ശനത്തിന് ഫൈസല്‍ നേതൃത്വം നല്‍കി. ഏരിയാ സെകട്ടറികെ.ടി. റസാഖ് സ്വാഗതം പറഞ്ഞു. എ.ടി. വര്‍ഷാദ് നന്ദിയും പറഞ്ഞു.
മേയ് ഒന്ന് ബി.ഒ.ടി വിരുദ്ധ ദിനം -സോളിഡാരിറ്റി
മേയ് ഒന്ന് ബി.ഒ.ടി വിരുദ്ധ ദിനം
-സോളിഡാരിറ്റി
കണ്ണൂര്‍: തൃശൂര്‍ ജില്ലയിലെ പാലിയേക്കരയില്‍ നടക്കുന്ന ബി.ഒ.ടി വിരുദ്ധ നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മേയ് ഒന്നിന് ബി.ഒ.ടി വിരുദ്ധ ദിനമായി ആചരിക്കാന്‍ സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു.ബി.ഒ.ടി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ പ്രധാന ടൗണുകളില്‍ സാമൂഹിക -സാംസ്കാരിക പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ‘പ്രതിഷേധ സായാഹ്നം’ സംഘടിപ്പിക്കും. ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷതവഹിച്ചു. ടി.കെ. മുഹമ്മദ് റിയാസ്, ടി.പി. ഇല്യാസ്, കെ. സാദിഖ്, എം.ബി. ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രഭാഷണം
പ്രഭാഷണം
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി ചൊവ്വ യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ പ്രകാശം പരത്തുന്ന പ്രസ്ഥാനം എന്ന പ്രഭാഷണ പരിപാടി വ്യാഴാഴ്ച നടക്കും. വൈകീട്ട് 4.30ന് താഴെചൊവ്വ കെ.പി ടവറില്‍ നടക്കുന്ന ചടങ്ങില്‍ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി മുഖ്യപ്രഭാഷണം നടത്തും.
Tuesday, April 17, 2012
എസ്.ഐ.ഒ കാമ്പയിന് തുടക്കം
എസ്.ഐ.ഒ കാമ്പയിന് തുടക്കം
അടിമാലി (ഇടുക്കി): ഏപ്രില്‍ 20 മുതല്‍ മേയ് 20വരെ ഫ്യൂചര്‍ ഈസ് അവേഴ്സ് എന്ന തലക്കെട്ടില്‍ എസ്.ഐ.ഒ നടത്തുന്ന കാമ്പയിന് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ നിര്‍വഹിച്ചു. ആത്മീയ, ധാര്‍മിക പ്രചോദനമുള്‍ക്കൊണ്ട വിദ്യാര്‍ഥികളാണ് ലോകമെമ്പാടും ഭാവിയെ രൂപപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കാമ്പയിന്‍െറ ഭാഗമായി ആയിരത്തോളം യൂനിറ്റുകളില്‍ പ്രാദേശിക വിദ്യാര്‍ഥി സമ്മേളനങ്ങളും ഇരുനൂറോളം ഏരിയകളില്‍ പ്രവര്‍ത്തക കണ്‍വെന്‍ഷനുകളും പ്രാദേശിക കുടുംബ സംഗമങ്ങളും നടക്കും. വിവിധ തലങ്ങളില്‍ സ്പോര്‍ട്സ് മീറ്റുകള്‍ സംഘടിപ്പിക്കും. സംസ്ഥാനതല സ്പോര്‍ട്സ് മീറ്റ് മേയ് 18, 19, 20 തീയതികളില്‍ പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ നടക്കും. ഉദ്ഘാടന കണ്‍വെന്‍ഷനില്‍ എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം എസ്. സമീര്‍ അധ്യക്ഷതവഹിച്ചു. ഇടുക്കി ജില്ലാ കാമ്പസ് സെക്രട്ടറി അമല്‍ഷാ, സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് അഷ്റഫ് അടിമാലി, അല്‍ത്താഫ് അന്‍വര്‍ എന്നിവര്‍ സംസാരിച്ചു.

അല്‍ഹുദാ ഫെസ്റ്റ്
അല്‍ഹുദാ ഫെസ്റ്റ്
പയ്യന്നൂര്‍: വിളയാങ്കോട് അല്‍ഹുദാ ഓര്‍ഫന്‍റ്സ് കെയര്‍ഹോമിന്‍െറ ആഭിമുഖ്യത്തില്‍ അല്‍ ഹുദാ ഫെസ്റ്റ് 2012 സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. ടി.ഐ.ടി ഗ്രൂപ്പ് ജനറല്‍സെക്രട്ടറി എ. മുഹമ്മദ്കുഞ്ഞി അധ്യക്ഷതവഹിച്ചു. സാഹിത്യഅക്കാദമികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പൂര്‍വ വിദ്യാര്‍ഥിനി ഷറഫുന്നീസക്ക് ഉപഹാരം നല്‍കി.
പഞ്ചായത്തംഗം വി.വി. രാജേഷ്, ടി.വി. ഷറഫുന്നീസ, പി.കെ. മുഹമ്മദ് സാജിദ്, ഒലിപ്പില്‍ നിയാസ്, ബി.ടി. മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ സംസാരിച്ചു. മുസ്തഫ ഇബ്രാഹിം സ്വാഗതവും സി.കെ. മുനവ്വിര്‍ നന്ദിയും പറഞ്ഞു. പൂര്‍വ വിദ്യാര്‍ഥി സംഗ സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. അല്‍ഹുദ അലൂമിനി അസോസിയേഷന്‍ ഭാരഷവാഹികളായി മുസൈദ (പ്രസി.), അമീര്‍ ഉളിയില്‍ (കോ-ഓര്‍ഡിനേറ്റര്‍), വി.സി. ഷറഫുന്നീസ, യുനുസ് സലീം (സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.

യുവജനസംഗമം
യുവജനസംഗമം
ഇരിട്ടി: സോളിഡാരിറ്റി യുവജന സംഗമം നടത്തി. സോളിഡാരിറ്റി ഇരിട്ടി ഏരിയയുടെ ആഭിമുഖ്യത്തില്‍ ആറളം താഴെ അങ്ങാടിയില്‍ നടത്തിയ സംഗമം ജില്ലാ വൈസ് പ്രസിഡന്‍റ് എന്‍.എം. ഷഫീഖ് ഉദ്ഘാടനം ചെയ്തു.
പി.സി. മുനീര്‍ മാസ്റ്റര്‍, അന്‍സാര്‍ ഉളിയില്‍, ഫൈസല്‍ ആറളം എന്നിവര്‍ സംസാരിച്ചു.
പി.സി. മുനീര്‍ മാസ്റ്റര്‍, അന്‍സാര്‍ ഉളിയില്‍, ഫൈസല്‍ ആറളം എന്നിവര്‍ സംസാരിച്ചു.
ആശുപത്രി ഉപകരണം നല്‍കി
ആശുപത്രി ഉപകരണം നല്‍കി
മട്ടന്നൂര്‍: മട്ടന്നൂര്‍ ഗവ. ആശുപത്രിക്ക് സോളിഡാരിറ്റി മട്ടന്നൂര്‍ യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ രക്തസമ്മര്‍ദം അളക്കുന്ന ഉപകരണം വിതരണം ചെയ്തു. സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ടി.കെ.അസ്ലമില്‍നിന്ന് നഗരസഭ ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. ഷാജിത്ത് മാസ്റ്റര്‍ ഏറ്റുവാങ്ങി. മെഡിക്കല്‍ ഓഫിസര്‍ പ്രിയ മുഖ്യാതിഥിയായിരുന്നു. സോളിഡാരിറ്റി ഇരിട്ടി ഏരിയാ ജനറല്‍ സെക്രട്ടറി അന്‍സാര്‍ ഉളിയില്‍ സംസാരിച്ചു. മുഹമ്മദ് മരുതായി, മഹറൂഫ്, റിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.
Subscribe to:
Posts (Atom)