ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, September 4, 2012

MADHYAMAM WEEKLY


ചാലയില്‍ സേവനരംഗത്ത് സോളിഡാരിറ്റിയും

ചാലയില്‍ സേവനരംഗത്ത്
സോളിഡാരിറ്റിയും
കണ്ണൂര്‍: ചാല ദുരന്തത്തില്‍പെട്ടവരെയും സ്ഥലത്ത് സേവനത്തിനത്തെിയവരെയും സഹായിക്കാന്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ രംഗത്തത്തെി. ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് ദുരന്തമുണ്ടായ ദിവസം രാത്രിതന്നെ ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ചാലയിലും പൊള്ളലേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളിലുമത്തെിയിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ് പരിയാരം മെഡിക്കല്‍ കോളജ്, കണ്ണൂര്‍ ജില്ലാ ആശുപത്രി, എ.കെ.ജി ആശുപത്രി, കൊയിലി ആശുപത്രി എന്നിവിടങ്ങളില്‍ എത്തിച്ചവര്‍ക്ക് ബന്ധുക്കളുടെ സ്ഥാനത്തുനിന്ന് അത്യാവശ്യ സഹായങ്ങള്‍ ചെയ്യാന്‍ സോളിഡാരിറ്റി നിയോഗിച്ച വളന്‍റിയര്‍മാര്‍ സജീവമായുണ്ടായിരുന്നു.
തൊട്ടടുത്ത ദിവസം ചാലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ഉദ്യോഗസ്ഥരും കുടുംബശ്രീ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനും പ്രവര്‍ത്തകരത്തെി.
ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍, സെക്രട്ടറി പി.സി. ഷമീം, ടി.പി. ഇല്യാസ്, ഫൈസല്‍ മാടായി, കെ.എന്‍. ജാബിര്‍, യാസിര്‍, സാജിദ് പാപ്പിനിശ്ശേരി, എം.ബി. ഫൈസല്‍, ടി.കെ. മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

സുഹൃദ് സംഗമം

സുഹൃദ് സംഗമം
തളിപ്പറമ്പ്: വ്യത്യസ്ത മതവിഭാഗങ്ങളെയും മറ്റു സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരെ യും ഒരുമിച്ചുകൂട്ടുന്ന സൗഹൃദ സംഗമങ്ങള്‍ മതേതരത്വത്തെ തിരിച്ചുപിടിക്കാനുള്ള മഹത്തായ സംരംഭമാണെന്നും തങ്ങളുടെ ഉത്തരവാദിത്തം മനസ്സിലാക്കി ഇതിനു മുന്നിട്ടിറങ്ങിയ വനിതകളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും തളിപ്പറമ്പ് നഗരസഭാ ചെയര്‍പേഴ്സന്‍ റംല പക്കര്‍ അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംഘടിപ്പിച്ച ഓണം സുഹൃദ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡന്‍റ് വി.എന്‍. ഹാരിസ് സുഹൃദ് സന്ദേശം നല്‍കി. ഡോ. ശാന്തി ധനഞ്ജയന്‍, പ്രസന്ന, ബെറ്റി ജോസ്, സാവിത്രി, ലക്ഷ്മി ടീച്ചര്‍, തങ്കം നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഏരിയാ കണ്‍വീനര്‍ ജുബൈന അധ്യക്ഷത വഹിച്ചു. സമീന ജബ്ബാര്‍ സ്വാഗതവും ശഖീബ നന്ദിയും പറഞ്ഞു.

വ്യാപാരികളുടെ പുനരധിവാസം ഉറപ്പുവരുത്തണം -സോളിഡാരിറ്റി

വ്യാപാരികളുടെ പുനരധിവാസം 
ഉറപ്പുവരുത്തണം -സോളിഡാരിറ്റി

എടക്കാട്:  നാടിനെ നടുക്കിയ  ഗ്യാസ് ടാങ്കര്‍ ദുരന്തത്തില്‍ സോളിഡാരിറ്റി എടക്കാട് ഏരിയാ സെക്രട്ടറി യോഗം അനുശോചനം രേഖപ്പെടുത്തി. ചാല പ്രദേശത്ത് സര്‍വതും നഷ്ടപ്പെട്ട വ്യാപാരികളുടെ കാര്യത്തില്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. ഏരിയാ പ്രസിഡന്‍റ് മുഹമ്മദ് സാലിം, സെക്രട്ടറി കെ.ടി. റസാഖ്, എ.ടി. വര്‍ഷാദ്, സി.സി.ഒ ആസിഫ് എന്നിവര്‍ സംസാരിച്ചു.

Monday, September 3, 2012

PRABODHANAM WEEKLY


റോഡരികിലെ മരവും വൈദ്യുതി തൂണും അപകടാവസ്ഥയില്‍

 
  ദുരന്തഭീതിയില്‍ കുടുക്കിമൊട്ട:
റോഡരികിലെ മരവും 
വൈദ്യുതി തൂണും അപകടാവസ്ഥയില്‍
 കാഞ്ഞിരോട്: റോഡരികില്‍ വളര്‍ന്നുപന്തലിച്ച കുന്നിമരം അപകടാവസ്ഥയില്‍. കണ്ണൂര്‍-മട്ടന്നൂര്‍ സംസ്ഥാന പാതയില്‍ കുടുക്കിമൊട്ട ടൗണിന്‍െറ ഹൃദയഭാഗത്താണ് റോഡരികിലുള്ള മരം വേരറ്റ് റോഡിലേക്ക് ചരിഞ്ഞുവരുന്നത്. സമീപത്തെ പെട്ടിക്കടയുടെ തറഭാഗത്തും മരത്തിനു ചുറ്റും വിള്ളല്‍ വീണത് നാട്ടുകാരില്‍ ആശങ്ക പടര്‍ത്തിയിരിക്കുകയാണ്.
കണ്ണൂര്‍ ശുദ്ധജല പദ്ധതിക്കുവേണ്ടി പൈപ്പിങ് നടത്തിയപ്പോള്‍ റോഡരികിലുള്ള മരങ്ങളുടെ സമീപത്തുകൂടിയാണ് കുഴിയെടുത്തിരിക്കുന്നത്.
ഇതിനായി മരങ്ങളുടെ പ്രധാന വേരുകളൊക്കെ അറുത്തുമാറ്റിയതാണ് ഭീഷണിയായിത്തീര്‍ന്നിരിക്കുന്നത്. കഴിഞ്ഞദിവസം ഏച്ചൂരില്‍ വന്‍ മരം റോഡില്‍ വീണ് ഗതാഗതം ദിവസം മുഴുവന്‍ തടസ്സപ്പെട്ടിരുന്നു. അപകടസാധ്യതയുള്ള മരം മുറിച്ചുമാറ്റിയില്ളെങ്കില്‍ വന്‍ ദുരന്തത്തിനു സാക്ഷിയാകേണ്ടിവരുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. ഇതിനുപുറമെയാണ് ടൗണില്‍ മുണ്ടേരി റോഡ് വളവില്‍ വൈദ്യുതി തൂണ്‍ തുരുമ്പെടുത്ത് നശിച്ച് ദുര്‍ബലാവസ്ഥയില്‍ റോഡില്‍ തള്ളിനില്‍ക്കുന്നത്.
ഹൈടെന്‍ഷന്‍ ലൈനുള്‍പ്പെടെ നിരവധി വൈദ്യുതി ലൈനുകള്‍ ഈ തൂണിലൂടെ കടന്നുപോകുന്നുണ്ട്. കീഴ്ഭാഗം പൂര്‍ണമായും തുരുമ്പെടുത്ത അവസ്ഥയിലാണ്.
നാട്ടുകാരുടെ പരാതിയെതുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. അപകടമൊഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുണ്ടേരി പഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്യാമള അറിയിച്ചു.

സുരക്ഷിതമല്ലാത്ത ഡിവൈഡറുകള്‍ നീക്കണം -ജി.ഐ.ഒ

 സുരക്ഷിതമല്ലാത്ത
ഡിവൈഡറുകള്‍ നീക്കണം -ജി.ഐ.ഒ
കണ്ണൂര്‍: റോഡുകളില്‍ മരണഭീതി ഉയര്‍ത്തി നില്‍ക്കുന്ന ഡിവൈഡറുകള്‍ പോലും സുരക്ഷിതമായി സംവിധാനിക്കാന്‍ കഴിയാത്തവര്‍ എമര്‍ജിങ് കേരള പോലുള്ള വലിയ വര്‍ത്തമാനങ്ങള്‍ പറയരുതെന്ന് ജി.ഐ.ഒ ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. കണ്ണൂര്‍ നഗരത്തിലെ ദേശീയപാതയില്‍ താണ, മേലേചൊവ്വ തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ ഡിവൈഡറുകള്‍ പൊട്ടിപ്പൊളിഞ്ഞ് നില്‍ക്കുകയാണ്. സിഗ്നല്‍ സംവിധാനങ്ങളോടെ വൃത്തിയില്‍ സംരക്ഷിക്കാന്‍ കഴിയാത്ത എല്ലാ ഡിവൈഡറുകളും പൊളിച്ചുനീക്കുകയാണ് വേണ്ടത്.
സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാത്ത ടാങ്കര്‍ ലോറികള്‍ നിരത്തിലിറക്കരുത്. ജില്ലാ പ്രസിഡന്‍റ് ടി.കെ. ജംഷീറ അധ്യക്ഷത വഹിച്ചു. സുഹൈല വളപട്ടണം, എം. ഖദീജ എന്നിവര്‍ സംസാരിച്ചു.
ചാല ദുരന്തത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും വീടുകള്‍ ജി.ഐ.ഒ സംസ്ഥാന വൈസ് പ്രസിഡന്‍റ് എം. ഖദീജ, ജില്ലാ സെക്രട്ടറി നാജിയ പുതിയതെരു, ശബാന ഇരിക്കൂര്‍, നസ്റീന ഇല്യാസ്, കണ്ണൂര്‍ ഏരിയാ പ്രസിഡന്‍റ് സീനത്ത് ചൊവ്വ എന്നിവര്‍ സന്ദര്‍ശിച്ചു.

Saturday, September 1, 2012

Secretariat Assistant

s

മറിയം

 മറിയം
 മായന്‍മുക്ക് ആയിഷ മന്‍സിലില്‍ പള്ളിക്കച്ചാലില്‍ മറിയം (92) നിര്യാതയായി.
ഭര്‍ത്താവ്: പരേതനായ കെ.ടി. അബ്ദുല്ലക്കുട്ടി. 
മക്കള്‍: അമ്മോട്ടി, അബൂബക്കര്‍ (ഇരുവരും കുടക്), കുഞ്ഞിമുഹമ്മദ് ഹാജി (സെക്രട്ടറി, പുറവൂര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി), പി.സി. അഹമ്മദ് കുട്ടി (പ്രസിഡന്‍റ്, മുണ്ടേരി പഞ്ചായത്ത് മുസ്ലിംലീഗ്,  മുണ്ടേരി ഗ്രാമപഞ്ചായത്ത് മെംബര്‍), ഫാത്തിമ, പരേതയായ ആയിസുമ്മ.
ജാമാതാക്കള്‍: പരേതരായ കെ.ടി. മമ്മു, എ.പി. മുഹമ്മദ്കുഞ്ഞി.
31.08-2012

ARAMAM


MALARVADY


വെല്‍ഫെയര്‍ പാര്‍ട്ടി കുടുംബസംഗമം മാറ്റി

വെല്‍ഫെയര്‍ പാര്‍ട്ടി
കുടുംബസംഗമം മാറ്റി
കണ്ണൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഇന്ന് നടത്താനിരുന്ന ഓണം-പെരുന്നാള്‍ കുടുംബസംഗമം ചാല ഗ്യാസ് ടാങ്കര്‍ ദുരന്തത്തിന്‍െറ  പശ്ചാത്തലത്തില്‍ മാറ്റിവെച്ചതായി പ്രോഗ്രാം കണ്‍വീനര്‍ യു.കെ. സഈദ് അറിയിച്ചു.  
ടവര്‍നിര്‍മാണം നിര്‍ത്തിവെക്കണം
-സോളിഡാരിറ്റി
തളിപ്പറമ്പ്: നരിക്കോട് ഹരിജന്‍ കോളനിയില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നിടത്ത് ടവര്‍ നിര്‍മിക്കാനുള്ള നീക്കത്തില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്ന് സോളിഡാരിറ്റി തളിപ്പറമ്പ് ഏരിയാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഇരകളാക്കപ്പെടുന്നവരുടെ ചെറുത്തുനില്‍പുകളെ പൊലീസിനെ ഉപയോഗിച്ച് നേരിടുന്ന പ്രവണത തുടരുകയാണെങ്കില്‍ പൊതുജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികള്‍ക്ക് സോളിഡാരിറ്റി നേതൃത്വംനല്‍കുമെന്ന് സെക്രട്ടേറിയറ്റ് മുന്നറിയിപ്പ് നല്‍കി. ഏരിയാ പ്രസിഡന്‍റ് സി.എച്ച്. മിഫ്താഫ് അധ്യക്ഷത വഹിച്ചു. കെ.കെ. ഖാലിദ്, മുസദ്ദിഖ്, ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു.

സുരക്ഷാ ക്രമീകരണം ശക്തമാക്കണം -ശൈഖ് മുഹമ്മദ് കാരകുന്ന്

 സുരക്ഷാ ക്രമീകരണം ശക്തമാക്കണം
-ശൈഖ് മുഹമ്മദ് കാരകുന്ന്
കണ്ണൂര്‍: അപകടകരങ്ങളായ വസ്തുക്കള്‍ കൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ സംവിധാനങ്ങള്‍ കാര്യക്ഷമമായി പാലിക്കാത്തതാണ് ടാങ്കര്‍ ദുരന്തങ്ങള്‍ക്ക് ഇടയാക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ സുരക്ഷാ ക്രമീകരണം നടപ്പാക്കണം. ദുരന്തബാധിതര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കി പുനരധിവാസം ഉടന്‍ നടപ്പില്‍ വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  ദുരന്ത പ്രദേശം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമാഅത്തെ ഇസ്ലാമി ജില്ലാ ആക്ടിങ്  പ്രസിഡന്‍റ് കെ.പി. അബ്ദുല്‍ അസീസ്, ജനറല്‍ സെക്രട്ടറി കളത്തില്‍ ബഷീര്‍,  യു.പി. സിദ്ദീഖ് മാസ്റ്റര്‍, കെ. മുഹമ്മദ് ഹനീഫ മാസ്റ്റര്‍, എം.കെ. അബൂബക്കര്‍, വി.കെ. ഖാലിദ് തുടങ്ങിയവരടങ്ങിയ സംഘം ദുരന്ത പ്രദേശവും മരിച്ചവരുടെ വീടുകളും സന്ദര്‍ശിച്ചു.

ഉടന്‍ നഷ്ടപരിഹാരം നല്‍കണം -വെല്‍ഫെയര്‍ പാര്‍ട്ടി

 ഉടന്‍ നഷ്ടപരിഹാരം നല്‍കണം
-വെല്‍ഫെയര്‍ പാര്‍ട്ടി
കണ്ണൂര്‍: ടാങ്കര്‍ ദുരന്തത്തില്‍പെട്ടവര്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച നഷ്ടപരിഹാരം ഉടന്‍ ലഭ്യമാക്കണമെന്ന് ദുരന്തസ്ഥലം സന്ദര്‍ശിച്ച വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ സ്വാഗതാര്‍ഹമാണ്. ചുവപ്പുനാടയില്‍ കുരുങ്ങി ആനുകൂല്യങ്ങള്‍ വൈകിക്കരുത്. സമഗ്രമായ കണക്കെടുപ്പ് നടത്തി വീട്, കൃഷി, കച്ചവടം തുടങ്ങി എല്ലാ ഇനങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും ടാങ്കര്‍ ലോറികളില്‍ ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും സംഘം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്‍റ് ഡോ. കൂട്ടില്‍ മുഹമ്മദലി, വൈ. പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം, ജില്ലാ ട്രഷറര്‍ വി.കെ. ഖാലിദ്, ജില്ലാ സെക്രട്ടറി മോഹനന്‍ കുഞ്ഞിമംഗലം, ജില്ലാ വൈ. പ്രസിഡന്‍റ് പള്ളിപ്രം പ്രസന്നന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി. അബ്ദുല്‍ നാസര്‍, മധു കക്കാട്, രഹ്ന ടീച്ചര്‍, ഇംതിയാസ് എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്.

Thursday, August 30, 2012

TEEN INDIA


MASJIDUL HUDA


പുനരധിവാസ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി

പുനരധിവാസ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി

പുനരധിവാസ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. അപകടസ്ഥലം ജില്ലാ ആക്ടിങ് പ്രസിഡന്‍റ് കെ.പി. അബ്ദുല്‍ അസീസ്, ജനറല്‍ സെക്രട്ടറി കളത്തില്‍ ബഷീര്‍, ജില്ലാ സെക്രട്ടറിമാരായ കെ.എല്‍. ഖാലിദ്, സി. അബ്ദുന്നാസര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. വിവിധ ആശുപത്രികളില്‍ പരിക്കേറ്റ് കഴിയുന്ന ദുരന്തബാധിതരെയും ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചു. 

അടിയന്തര സഹായം എത്തിക്കണം

അടിയന്തര സഹായം എത്തിക്കണം
 ടാങ്കര്‍ അപകടത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ എക്സിക്യൂട്ടിവ് യോഗം നടുക്കം രേഖപ്പെടുത്തി. അപകടങ്ങള്‍ ഒഴിവാക്കുന്നതിന് കാര്യക്ഷമമായ ഗതാഗത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍സലാം, സെക്രട്ടറി മോഹനന്‍ കുഞ്ഞിമംഗലം, എന്‍.എം. ഷഫീഖ്, മധു കക്കാട്, ഇംതിയാസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റുമാരായ എം.ടി.പി. സൈനുദ്ദീന്‍, പള്ളിപ്രം പ്രസന്നന്‍, ജില്ലാ സെക്രട്ടറിമാരായ എന്‍.എം. ശഫീഖ്, മോഹനന്‍ കുഞ്ഞിമംഗലം, മണ്ഡലം നേതാക്കളായ സി. ഇംതിയാസ്, മധു കക്കാട്, ടി.കെ. അസ്ലം, റംസി ചൊവ്വ എന്നിവര്‍ സംഭവസ്ഥലവും പരിക്കേറ്റവരെയും സന്ദര്‍ശിച്ചു.

ഓണകിറ്റ് വിതരണം

 ഓണകിറ്റ് വിതരണം
ചാലാട്: ഓണാഘോഷത്തോടനുബന്ധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ പള്ളിക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണകിറ്റ് വിതരണം നടത്തി. വെല്‍ഫെയര്‍ പാര്‍ട്ടി പള്ളിക്കുന്ന്പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് പി.പി. രവീന്ദ്രന്‍ (സിന്‍സിയര്‍) ഉദ്ഘാടനം ചെയ്തു. അഴീക്കോട് മണ്ഡലം സെക്രട്ടറി സി.എച്ച്. ഷൗക്കത്തലി, എക്സിക്യൂട്ടിവ് മെംബര്‍ കെ. മുഹമ്മദ് റാസിഖ് എന്നിവര്‍ സംസാരിച്ചു. വി.സി. റസിയ സ്വാഗതവും പി.എം. ഷറോസ് നന്ദിയും പറഞ്ഞു.

Tuesday, August 28, 2012

HAPPY ONAM


നന്മ വളര്‍ത്തലാണ് എഴുത്തുകാരുടെ ധര്‍മ്മം:T.N. പ്രകാശ്

 നന്മ വളര്‍ത്തലാണ് എഴുത്തുകാരുടെ ധര്‍മ്മം:T.N. പ്രകാശ്
വാരം: നന്മ നിറഞ്ഞ കൂ"ായ്മകള്‍ക്കും, പ്രസ്ഥാനങ്ങള്‍ക്കുമാണ് ഇനിയങ്ങോ"് നമ്മുടെ നാടിന്‍്റെ ഭാവിയില്‍ സുപ്രധാന ധര്‍മ്മം നിര്‍വ്വഹിക്കാനുള്ളതെ് പ്രമുഖ എഴുത്തുകാരന്‍ ടി.എന്‍.പ്രകാശ്. ജമാഅത്തെ ഇസ്ളാമിയുടെ ആഭിമുഖ്യത്തില്‍ വാരം യു.പി.സ്കൂളില്‍ നട ഓണം സൗഹൃദ കൂ"ായ്മയില്‍ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുു അദ്ദേഹം. രാജ്യത്ത് അഴിമതിയുടെ വമ്പന്‍ സ്രാവുകള്‍ മുകള്‍പരപ്പില്‍ നീന്തുമ്പോഴും, കൊച്ചു കൊച്ചു പരല്‍ മീനുകളെ തേടിയുള്ളതാകരുത് നമ്മുടെ അഴിമതി വിരുദ്ധ സമരം. സമൂഹത്തിലെ പ്രയാസമനുഭവിക്കുവര്‍ക്ക് ആശ്വാസത്തിന്‍്റെ കരങ്ങള്‍ നീ"ു സദ്ധ പ്രവര്‍ത്തനങ്ങള്‍ ശുദ്ധമായ അഴിമതിരഹിത സാമൂഹ്യക്രമത്തിന്‍്റെ ഏറ്റവും നല്ല ഉദാഹരണമാണെും, മനുഷ്യര്‍ക്കിടയില്‍ നന്മ വളര്‍ത്തലാണ് യഥാര്‍ത്ഥത്തില്‍ എഴുത്തുകാരുടെ മൗലികമായ സാഹിത്യധര്‍മ്മമെും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ 46 നിര്‍ധന കുടുംബങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണോല്‍ഘാടനം കണ്ണൂര്‍ നൂര്‍ മസ്ജിദ് ഖത്തിബ് യു.വി.സിദ്ധീഖ് നിര്‍വ്വഹിച്ചു. പ്രമുഖ വേദ പണ്ഡിതനും, പ്രഭാഷകനുമായ പി.നാരായണന്‍ മാസ്റ്റര്‍, വാരം യു.പി.സ്കൂള്‍ ഹെഡ്മാസ്ട്രസ് കെ.പി.ലളിത, കെ.എം. മഖ്ബൂല്‍, കെ.കെ.ഫൈസല്‍, പി.പി.അബ്ദുള്‍ സത്താര്‍, ഇ.പി.അഫീമ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ച് സംസാരിച്ചു. 
 
 
 
 

Monday, August 27, 2012

ഗതാഗതകുരുക്ക് പരിഹരിക്കണം

 ഗതാഗതകുരുക്ക്
പരിഹരിക്കണം
കണ്ണൂര്‍: ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ടി.പി. ഇല്യാസ് ആവശ്യപ്പെട്ടു. താഴെചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ദേശീയപാത മൂന്നുമീറ്റര്‍ വീതികൂട്ടാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിട്ട് മാസങ്ങളായി.
ഗതാഗതകുരുക്ക് പരിഹരിക്കാന്‍ പ്രഖ്യാപിച്ച നിര്‍ദിഷ്ട ബസ്ബേകള്‍ പ്രഖ്യാപനത്തിലൊതുങ്ങി. കുരുക്ക് നീക്കാനുള്ള മറ്റു മാര്‍ഗനിര്‍ദേശങ്ങളും നിലനില്‍ക്കേ നടപടികളുമായി മുന്നോട്ടുപോകാത്ത അധികൃതരുടെ അനാസ്ഥക്കെതിരെ പ്രക്ഷോഭത്തിനിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

 
 മരം വീണ് ഗതാഗതം തടസ്സപ്പെട്ടു 
 ചക്കരക്കല്ല്: മേലെചൊവ്വ-മട്ടന്നൂര്‍ റോഡില്‍ ഏച്ചൂരിന് സമീപം റോഡരികിലെ ആല്‍മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം. മരം വീണതിനെതുടര്‍ന്ന് വൈകീട്ടുവരെ ഗതാഗതം തടസ്സപ്പെട്ടു. പി.ഡബ്ള്യു.ഡി അധികൃതരും ഫയര്‍ഫോഴ്സ് സംഘവും ഏറെനേരം പണിപ്പെട്ട് രാത്രിയോടെയാണ്  മരം നീക്കിയത്.

മരിച്ചവരുടെ വീട് സന്ദര്‍ശിച്ചു

വാഹനാപകടത്തില്‍
മരിച്ചവരുടെ വീട് സന്ദര്‍ശിച്ചു
കണ്ണൂര്‍: ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ച കാവുമ്പടി കുളങ്ങരക്കണ്ടി പുതിയപുരയില്‍ ഖാലിദ് മൗലവിയുടെ നരയമ്പാറയിലെ ഭാര്യവീട് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം, സെക്രട്ടറിമാരായ പി.ബി.എം. ഫര്‍മീസ്, എന്‍.എം. ശഫീഖ്, കണ്ണൂര്‍ മണ്ഡലം പ്രസിഡന്‍റ് സി. മുഹമ്മദ് ഇംതിയാസ്, പേരാവൂര്‍ മണ്ഡലം നേതാക്കളായ എ.എ. മുഹമ്മദ് മുഷ്താഖ് കാഞ്ഞിരോട്, അബ്ദുല്‍ അസീസ് ഉളിയില്‍ എന്നിവരടങ്ങുന്ന സംഘമാണ് സന്ദര്‍ശിച്ചത്.

PRABODHANAM WEEKLY

MADHYAMAM WEEKLY


CLASS


തോട്ടങ്ങള്‍ ഏറ്റെടുക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി

പാട്ടക്കാലാവധി കഴിഞ്ഞ
തോട്ടങ്ങള്‍ ഏറ്റെടുക്കണം
-വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: പാട്ടക്കാലാവധി കഴിഞ്ഞ മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കരാര്‍ ലംഘിച്ച മുഴുവന്‍ തോട്ടങ്ങളും ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണം. പരിസ്ഥിതി പ്രാധാന്യമുള്ള ഭൂവിഭാഗങ്ങള്‍ സംരക്ഷിക്കണം. നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാറിന്‍െറ പൊതുഅഭിപ്രായം വ്യക്തമാക്കണം.
ഈ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സെക്രട്ടേറിയറ്റിലേക്ക് ഒക്ടോബര്‍ 10ന് ബഹുജനമാര്‍ച്ച് സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.  വെല്‍ഫെയര്‍ പാര്‍ട്ടി  ജനറല്‍ സെക്രട്ടറി കെ.അംബുജാക്ഷന്‍, വൈസ് പ്രസിഡന്‍റുമാരായ സുരേന്ദ്രന്‍ കരിപ്പുഴ, ഹമീദ് വാണിയമ്പലം, സെക്രട്ടറി ശ്രീജ എന്നിവരും പങ്കെടുത്തു.