Saturday, October 27, 2012
വീണ്ടും മാലിന്യം തള്ളുന്നു
ന്യൂമാഹി പഞ്ചായത്ത് ഒത്താശയില്‍
പെട്ടിപ്പാലത്ത് വീണ്ടും മാലിന്യം തള്ളുന്നു
പെട്ടിപ്പാലത്ത് വീണ്ടും മാലിന്യം തള്ളുന്നു
തലശ്ശേരി: തീരദേശ അതോറിറ്റിയുടെ ഉത്തരവ് അവഗണിച്ച് രാത്രികാലങ്ങളില്‍ പെട്ടിപ്പാലത്ത് മാലിന്യം തള്ളുന്നു. തലശ്ശേരി നഗരസഭക്കെതിരെയും ഇതിന് കൂട്ടുനില്‍ക്കുന്ന ന്യൂമാഹി പഞ്ചായത്ത് അധികൃതര്‍ക്കെതിരെയും വാറന്‍റ് ആക്ഷന്‍ ഉള്‍പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മാലിന്യവിരുദ്ധ കര്‍മസമിതി ആവശ്യപ്പെട്ടു.
സമിതി ചെയര്‍മാന്‍ എന്‍.വി. അജയ കുമാര്‍ തീരദേശ അതോറിറ്റിക്ക് അയച്ച കത്തിലാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. നിയമ വ്യവസ്ഥ വെല്ലുവിളിച്ചാണ് നഗരസഭ പെട്ടിപ്പാലത്ത് മാലിന്യം തള്ളുന്നത്.
നഗരസഭാധികൃതര്‍ക്ക് പെട്ടിപ്പാലത്ത് മാലിന്യം തള്ളാന്‍ ന്യൂമാഹി പഞ്ചായത്ത് ഒത്താശ ചെയ്യുകയാണ്. സി.ആര്‍.സെഡ് നിയമ പ്രകാരം പെട്ടിപ്പാലത്ത് മാലിന്യം തള്ളുന്നത് നിയമവിരുദ്ധമാണെന്നും അജയ കുമാര്‍ കത്തിലൂടെ അറിയിച്ചു. പെട്ടിപ്പാലത്ത് നിയമ ലംഘനം തടയാന്‍ പൊലീസ് ഒൗട്ട് പോസ്റ്റ് സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

GAIL
GAIL
നിര്മ്മാണ പ്രവര്ത്തനങ്ങള് തുടങ്ങിയ കൊടക്കാട് വലിയ പൊയില് പ്രദേശം ഗ്യാസ് പൈപ്പ് ലൈന് വിക്ടിംസ് ഫോറം ജില്ലാ നേതാക്കള് പ്രദേശവാസികളോടൊപ്പം സന്ദര്ശിക്കുന്നു.
നിര്‍ദ്ദിഷ്ട ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിക്കായി ഗെയില്‍ അധികൃതര്‍ റബ്ബറും തെങ്ങുകളുമടക്കം നൂറു കണക്കിന് മരങ്ങള്‍ സ്ഥലമുടമകളുടെ സമ്മതമില്ലാതെ വെട്ടിമാറ്റിയതില്‍ ഗ്യാസ് പൈപ്പ് ലൈന് വിക്ടിംസ് ഫോറം ജില്ലാ കമ്മിറ്റി യോഗം ശക്തമായി പ്രതിഷേധിച്ചു. പദ്ധതിക്കുള്ള പൂര്‍ണ്ണാനുമതി ഇതുവരെ ലഭ്യമായില്ലെന്ന് ഹൈക്കോടതിയില്‍ ഗെയില്‍ അധികൃതര്‍ തന്നെ സത്യവാങ്മൂലം നല്‍കിയെന്നിരിക്കെ അനുമതിയില്ലാതെ പദ്ധതിയുമായി മുന്നോട്ടുപോകന്ന ഗെയില്‍ അധികൃതരുടെ നടപടിക്കെതിരെ യോഗം ശക്തമായി അപലപിച്ചു.
ജില്ലാ ചെയര്‍മാന്‍ എ. ഗോപാലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ കണ്‍വീനര്‍ യു.കെ. സെയ്ത് , dr. ഡി. സുരേന്ദ്രനാഥ്, രാമന്‍ കുട്ടി വെള്ളാവ്, കെ.എം. മാത്യു, സൈനുദ്ദീന്‍ കരിവെള്ളൂര്‍, കെ. സാദിഖ് എന്നിവര്‍ സംസാരിച്ചു.

Thursday, October 25, 2012
നേഴ്സിങ്ങ് സമരത്തിന് സോളിഡാരിറ്റി പിന്തുണ
കണ്ണൂര്‍: ജില്ലയിലെ പ്രധാന ഹോസ്പിറ്റലുകളിലെ നേഴ്സുമാര്‍ നടത്തുന്ന സമരത്തിന് സോളിഡാരിറ്റി പിന്തുണ പ്രഖ്യാപിച്ചു. തളിപറമ്പ് ലൂര്‍ദ്, കണ്ണൂര്‍ കൊയിലി എന്നീ ഹോസ്പിറ്റുകളില്‍ നടത്തിയ ഐക്യദാര്‍ഡ്യ പരിപാടിയില്‍ സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ.സാദിഖ് സമരത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. നേഴ്സുമാരോട് നീതിപൂര്‍ണമായ സമീപനം സ്വീകരിച്ചില്ലങ്കില്‍ ഹോസ്പിറ്റലിലേക്ക് ബഹുജനമാര്‍ച്ച് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
തനിമ കലാസന്ധ്യ 28ന്
തനിമ കലാസന്ധ്യ 28ന്
കണ്ണൂര്‍: തനിമ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 28ന് കലാസന്ധ്യ സംഘടിപ്പിക്കും. വൈകീട്ട് 6.30ന് കൗസര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ കലാകാരന്മാര്‍ പങ്കെടുക്കും.
മുസ്ലിം സമുദായത്തിന് അവസരങ്ങള്‍ നഷ്ടമാകുന്നു
സര്‍ക്കാര്‍ സര്‍വീസില്‍ മുസ്ലിം സമുദായത്തിന്
അവസരങ്ങള്‍ നഷ്ടമാകുന്നു -ഡോ. ഫസല്‍ ഗഫൂര്‍
അവസരങ്ങള്‍ നഷ്ടമാകുന്നു -ഡോ. ഫസല്‍ ഗഫൂര്‍
കണ്ണൂര്‍: സര്‍ക്കാര്‍ സര്‍വീസില്‍ മുസ്ലിംകള്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടുകയാണെന്ന് എം.ഇ.എസ് പ്രസിഡന്‍റ് ഡോ. ഫസല്‍ ഗഫൂര്‍. ഫ്രൈഡെ ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ ‘സംവരണത്തിന്‍െറ രാഷ്ട്രീയം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മെറിറ്റ് അടിസ്ഥാനത്തില്‍ മുസ്ലിംകള്‍ക്ക് നിയമനം നല്‍കുന്നതില്‍ പി.എസ്.സിയില്‍ കാര്യമായ അട്ടിമറി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം സമുദായം ശ്രദ്ധിക്കാത്ത മേഖലയാണ് സര്‍ക്കാര്‍ സര്‍വീസ്.മുസ്ലിം സമുദായത്തിനാവശ്യം ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും മാത്രമല്ല. കൂടുതല്‍ എല്‍.ഡി ക്ളര്‍ക്കുമാരും യു.ഡി ക്ളര്‍ക്കുമാരുമാണ്. എല്‍.ഡി.എഫ്-യു.ഡി.എഫ് സര്‍ക്കാറുകള്‍ മാറിമാറി വന്നിട്ടും സ്പെഷല്‍ റിക്രൂട്ട്മെന്‍റിന്‍െറ അവസ്ഥയില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. കേരളത്തില്‍ വിദ്യാഭ്യാസ രംഗത്ത് യഥാര്‍ഥത്തില്‍ മുസ്ലിംകള്‍ക്ക് അര്‍ഹമായ സംവരണം ലഭിക്കുന്നില്ളെന്നും ഫസല്‍ ഗഫൂര്‍ അഭിപ്രായപ്പെട്ടു.
സച്ചാര്‍ കമീഷന്‍ വന്നതിനുശേഷമാണ് മുസ്ലിംകള്‍ക്ക് സംവരണം നല്‍കുന്നതിനെക്കുറിച്ച് സി.പി.എമ്മിന് തിരിച്ചറിവുണ്ടായത്. പശ്ചിമ ബംഗാളില്‍ സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടിനുശേഷമാണ് ബുദ്ധദേവ് സര്‍ക്കാര്‍ സംവരണം ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ചേംബര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. എ.ടി. അബ്ദുല്‍ സലാം അതിഥിയെ പരിചയപ്പെടുത്തി. സി.പി. മുസ്തഫ സ്വാഗതവും എം.ആര്‍. നൗഷാദ് നന്ദിയും പറഞ്ഞു. അനീസ് കിറാഅത്ത് നടത്തി.
കോളജ് യൂനിയന്‍ ഉദ്ഘാടനം
കോളജ് യൂനിയന്‍ ഉദ്ഘാടനം
കാഞ്ഞിരോട്: നഹര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് യൂനിയന്‍െറയും ഫൈന്‍ ആര്‍ട്സ് അസോസിയേഷന്‍െറയും ഉദ്ഘാടനം ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രഫ. ബി. മുഹമ്മദ് അഹമ്മദ് നിര്‍വഹിച്ചു. കോളജ് യൂനിയന്‍ ചെയര്‍മാന്‍ പി. നിഹാല്‍ അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. സി. താരാനാഥന്‍, മാനേജര്‍ മൂസമാസ്റ്റര്‍, സെക്രട്ടറി അസ്ലം മാസ്റ്റര്‍, മോഹനന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. റുബീന ടീച്ചര്‍ സ്വാഗതവും അഫ്സല്‍ നന്ദിയും പറഞ്ഞു.
കരിയര്‍ ഗൈഡന്‍സ്ശില്‍പശാല
കരിയര്‍ ഗൈഡന്‍സ്ശില്‍പശാല
കണ്ണൂര്‍: സെന്‍റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) കണ്ണൂര്‍ ചാപ്റ്ററിന്‍െറ ആഭിമുഖ്യത്തില്‍ കരിയര്‍ ഗൈഡന്‍സ് കൗണ്‍സലിങ്ങില്‍ ഏകദിന ശില്‍പശാല നടത്തുന്നു. നവംബര്‍ നാലിന് കണ്ണൂര്‍ ഫുഡ്ഗ്രെയിന്‍ മര്‍ച്ചന്‍റ് അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9809564928, 9447709121 എന്നീ നമ്പറില്‍ ഒക്ടോബര്‍ 31ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം.
Wednesday, October 24, 2012
സേവന കൂട്ടായ്മയിലൂടെ റോഡ് ഗതാഗത യോഗ്യമാക്കി
സേവന കൂട്ടായ്മയിലൂടെ
റോഡ് ഗതാഗത യോഗ്യമാക്കി
കാഞ്ഞിരോട് : സോളിഡാരിറ്റി , S.I.O, ടീന്‍സ് ഇന്ത്യ , ജമാഅത്തെ ഇസ്ലാമി , മസ്ജിദുല്‍ ഹുദ കമ്മിറ്റി, വെല്‍ഫയര്‍ പാര്‍ട്ടി തുടങ്ങിയ സംഘടനകളുടെ കൂട്ടായ്മയിലൂടെ റോഡ് ഗതാഗത യോഗ്യമാക്കി. മഴയില്‍ തകര്‍ന്ന ഹിദായത് നഗര്‍ റോഡാണ് സേവന കൂട്ടായ്മയിലൂടെ ഗതാഗത യോഗ്യമാക്കിയത്. മുപ്പതോളം പേര്‍ പങ്കടെുത്തു .വെല്‍ഫെയര്‍ പാര്‍ട്ടി മുണ്ടേരി പഞ്ചായത്ത് പ്രസിഡണ്ട് എം. പി ഹാരിസ്, സോളിഡാരിറ്റി കാഞ്ഞിരോട് യുണിറ്റ് പ്രസിഡന്‍്റ് കെ. സജീം , S.I.O യുണിറ്റ് പ്രസിഡന്‍്റ് പി. സി. അജ്മല്‍ ,വി. കെ. അബ്ദുല്‍ റസാഖ്, വി. പി. അബ്ദുല്‍ ഖാദര്‍ എന്‍ജിനീയര്‍, പി. പി. അബ്ദുല്‍ സത്താര്‍ വാരം എന്നിവര്‍ നേതൃത്വം നല്‍കി. പി. പി. അബ്ദുറഹ്മാന്‍, എ. എം. മുഹമ്മദ്, മായന്‍ മാസ്റ്റര്‍, സി. അഹ്മദ് മാസ്റ്റര്‍, അബു, ടി. അഹ്മദ് മാസ്റ്റര്‍, അകീല്‍ , സിറാജുല്‍ ഹസ്സന്‍, ഫവാസ് , ഫഹീം , സജ്ജാദ് അബ്ദുറഹ്മാന്‍ , അഫ്ലഹ് ബഷീര്‍, സയീന്‍, നാസിഫ് , അസ്ലഹ് , മുഹമ്മദ് (മമ്മദ്), ഷാഹിദ്, C.H മുസ്തഫ മാസ്റ്റര്‍, അര്‍ശഖ,് സയീം, അന്‍സബ്, റായിസ്, മുസ്തബ്ഷിര്‍, നാദിര്‍, സിയാദ് തുടങ്ങിയവര്‍ പങ്കെടുത്തു. മെഹ്താബ്, എം. പി. മുഹമ്മദലി, യാസീന്‍ തുടങ്ങിയവര്‍ സഹകരിച്ചു.
Monday, October 22, 2012
SIO പതാക ദിനം ആചരിച്ചു.
SIO പതാക ദിനം ആചരിച്ചു
കണ്ണൂര്‍: SIO 30 ാം വാര്‍ഷിക ദിനാചരണത്തിന്‍െറ ഭാഗമായി അഖിലേന്ത്യാതലത്തില്‍ പതാക ദിനവും സത്യപ്രതിജ്ഞ ചടങ്ങും നടന്നു. കണ്ണൂര്‍ ഏരിയ തല പതാക ദിനാചരണം ജില്ല സെക്രട്ടറി ആശിക്ക് കഞ്ഞിരോട് നിര്‍വഹിച്ചു .കണ്ണൂര്‍ ഏരിയ പ്രസിഡന്‍്റ് സാബിക്ക് ആധ്യക്ഷത വഹിച്ചു.
Subscribe to:
Posts (Atom)