Wednesday, July 31, 2013
ഇഫ്താര്‍ സംഗമം
ഇഫ്താര്‍ സംഗമം
പാനൂര്‍: ജമാഅത്തെ ഇസ്ലാമി പാനൂര്‍ ഏരിയാ സമിതി കടവത്തൂര്‍ ഐഡിയല്‍ ലൈബ്രറി ഹാളില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഏരിയാ പ്രസിഡന്‍റ് കെ.ഹമീദ് അധ്യക്ഷത വഹിച്ചു. തനിമ കലാസാഹിത്യ വേദി സംസ്ഥാന പ്രസിഡന്‍റ് ടി.പി. മുഹമ്മദ് ശമീം റമദാന്‍ സന്ദേശം നല്‍കി. വി.ഗോപാലന്‍ മാസ്റ്റര്‍, ദേവദാസ് മത്തത്ത്, പവിത്രന്‍ മാസ്റ്റര്‍, സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.
ഇഫ്താര്‍ സംഗമം
ഇഫ്താര്‍ സംഗമം
കരിവെള്ളൂര്‍: ഓണക്കുന്ന് നന്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി സ്നേഹ സന്ദേശം നല്‍കി. ജമാല്‍ കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തി.
നന്മ വൈസ് പ്രസിഡന്‍റ് ടി.പി. അലി അധ്യക്ഷത വഹിച്ചു. കെ. നാരായണന്‍, ഹരിദാസ് കരിവെള്ളൂര്‍, എ.വി. ഗിരീശന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സൈനുദ്ദീന്‍ കരിവെള്ളൂര്‍ സ്വാഗതം പറഞ്ഞു.
നന്മ വൈസ് പ്രസിഡന്‍റ് ടി.പി. അലി അധ്യക്ഷത വഹിച്ചു. കെ. നാരായണന്‍, ഹരിദാസ് കരിവെള്ളൂര്‍, എ.വി. ഗിരീശന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സൈനുദ്ദീന്‍ കരിവെള്ളൂര്‍ സ്വാഗതം പറഞ്ഞു.
ഇഫ്താര്‍ സംഗമം
ഇഫ്താര്‍ സംഗമം
മട്ടന്നൂര്‍: ഹിറാ സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ കെ. ഭാസ്കരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.പി. റസാഖ് അധ്യക്ഷത വഹിച്ചു. സി.എച്ച്. മുസ്തഫ മൗലവി റമദാന്‍ സന്ദേശം നല്‍കി. ഡോ. എ. ജോസഫ്, കെ.വി. ജയചന്ദ്രന്‍, പി. പുരുഷോത്തമന്‍, വി.എന്‍. മുഹമ്മദ്, സി.വി. ശശീന്ദ്രന്‍, കെ. മോഹനന്‍, ലക്ഷ്മണന്‍ കുയിലൂര്‍, സന്ദീപ് മട്ടന്നൂര്‍ എന്നിവര്‍ സംസാരിച്ചു. കെ.പി. സലീം സ്വാഗതവും എം.കെ. അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.
ഇഫ്താര്‍ സംഗമം
ഇഫ്താര്‍ സംഗമം
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി താണ പ്രാദേശിക ഘടകത്തിന്‍െറ ആഭിമുഖ്യത്തില്‍ ചെക്പോസ്റ്റ് ഇസ്ലാമിയ മദ്റസയില്‍ സമൂഹ നോമ്പുതുറ നടത്തി. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ്, പി.പി. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
ഈദ്ഗാഹ്
ഈദ്ഗാഹ്
ചക്കരക്കല്ല്: ഈദുല്‍ ഫിത്വ്ര്‍ ദിനത്തില്‍ ചക്കരക്കല്ല് ടാക്സി സ്റ്റാന്‍ഡില്‍ ടൗണ്‍ ഈദ്ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈദ്ഗാഹ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. യോഗത്തില്‍ ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ഫൈസല്‍ ചക്കരക്കല്ല്, എന്‍.സി. ജാഫര്‍, ഇ. അബ്ദുല്‍ സലാം, കെ.കെ. അയ്യൂബ്, എം. മൊയ്തീന്‍ കുട്ടി, സി.ടി. ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു.
Tuesday, July 30, 2013
മറൈന്‍ഡ്രൈവില്‍ ജമാഅത്തെ ഇസ്‌ലാമി റാബിഅ അദവിയ്യ തീര്‍ക്കുന്നു
മറൈന്‍ഡ്രൈവില്‍ ജമാഅത്തെ ഇസ്‌ലാമി റാബിഅ അദവിയ്യ തീര്‍ക്കുന്നു
ഈജിപ്തിലെ സൈനികഭരണത്തിന്റെ ജനാധിപത്യകശാപ്പിനെതിരെ ജനാധിപത്യപോരാളികളോട് ഐക്യദാര്‍ഢ്യപ്പെട്ടുകൊണ്ട് ജമാഅത്തെ ഇസ്ലാമി കേരള ഘടകം റാബിഅ അദവിയ്യ സ്‌ക്വയര്‍ ഒരുക്കുന്നു. എറണാകുളം മറൈന്‍ഡ്രൈവില്‍ ഓഗസ്റ്റ് 3 ശനി രാവിലെ 10 മണി മുതല്‍ ഞാറാഴ്ച പുലര്‍ച്ചവരെയാണ് ഐക്യദാര്‍ഢ്യ ചത്വരം തീര്‍ക്കുന്നത്. സ്ത്രീകള്‍, കുട്ടികള്‍, ചെറുപ്പക്കാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലെ ആയിരങ്ങള്‍ ചത്വരത്തില്‍ ഒത്തുചേരും. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ആക്ടീവിസ്റ്റുകള്‍, മതപണ്ഡിതന്മാര്‍ തുടങ്ങിയവര്‍ ഐക്യദാര്‍ഢ്യ പ്രഭാഷണങ്ങള്‍ നടത്തും. ഈജിപ്ഷ്യന്‍ ചരിത്രത്തിലാദ്യമായി ജനാധിപത്യ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ സര്‍ക്കാറിനെ അട്ടിമറിച്ച സൈനിക ഭരണകൂടം ജനങ്ങളുടെ സമാധാനപരമായ പ്രക്ഷോഭങ്ങളെ നിഷ്‌കരുണം ചോരയില്‍ മുക്കിക്കൊല്ലുന്ന പശ്ചാത്തലത്തില്‍ അതിനെതിരെയുള്ള ശക്തമായ പ്രതിഷേധവും പോരാളികളോടുള്ള ഐക്യദാര്‍ഢ്യവുമാണ് ചത്വരത്തില്‍ ഉയരുക. വ്യാജ ജനാധിപത്യവാദികളുടെ കൂട്ട മൗനത്തിനെതിരെയുള്ള സര്‍ഗാത്മക പ്രതിഷേധവും നഗരിയില്‍ അലയടിക്കും. പ്രാര്‍ഥനയും പ്രകടനവും പ്രതിഷേധവും നമസ്‌കാരവും പ്രതികരണവും നോമ്പുമെല്ലാം ഒത്തുചേരുന്ന അപൂര്‍വ നിമിഷങ്ങള്‍ക്ക് കേരളം സാക്ഷിയാകും.
EGYPT SOLIDARITY CONFERENCE
സൈനിക
അട്ടിമറിക്കെതിരെ ഈജിപ്തിലെ
റാബിയ അദവിയ സ്‌ക്വയറില്‍ നടക്കുന്ന ജനാധിപത്യ
പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി ജമാഅത്തെ ഇസ്ലാമി കേരള എറണാകുളത്ത്
ഐക്യദാര്‍ഢ്യത്തിന്റെ റാബിയ അദവിയ സ്‌ക്വയര്‍ തീര്‍ക്കുന്നു.ഓഗസ്ത് 3 ശനി
രാവിലെ 10 മണിക്കാരംഭിച്ച് ഞായര്‍ കാലത്ത് സുബ്ഹ് നമസ്‌കരിച്ച് സമാപിക്കും.
പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകര്‍,ആക്്ടിവിസ് ററുകള്,സംസ്‌കാരിക പ്രവര്‍ത്തകര്‍,എഴുത്തുകാര്‍ ,മതപണ്ഢിതന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Monday, July 29, 2013
ഇഫ്താര്‍ വിരുന്ന്
ഇഫ്താര്‍ വിരുന്ന്
കണ്ണൂര്‍: എസ്.ഐ.ഒ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമായി ഇഫ്താര്‍ വിരുന്നൊരുക്കി. ജില്ലാ ഓഫിസില്‍ നടന്ന ചടങ്ങില്‍ ടി.പി. ശമീം ഇഫ്താര്‍ സന്ദേശം നല്‍കി. നസീര്‍, വിവേക്, അനൂപ് മട്ടന്നൂര്‍ തുടങ്ങിയവര്‍ റമദാന്‍ ആശംസകള്‍ നേര്‍ന്നു. എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് ശംസീര്‍ ഇബ്രാഹിം വിരുന്നിന് നേതൃത്വം നല്‍കി. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ് മാസ്റ്റര്‍ സമാപനം നിര്‍വഹിച്ചു.
പ്രതിഷേധ പ്രകടനം
പ്രതിഷേധ പ്രകടനം
കണ്ണൂര്‍: ഈജിപ്തില്‍ പട്ടാളം നടത്തിയ കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ പ്രകടനം നടത്തി. കാല്‍ടെക്സ് കേന്ദ്രീകരിച്ച് തുടങ്ങിയ പ്രകടനം പഴയ ബസ്സ്റ്റാന്‍ഡില്‍ സമാപിച്ചു. ജില്ലാ പ്രസിഡന്‍റ് പി.കെ. മുഹമ്മദ് സാജിദ്, ജന.സെക്രട്ടറി എ.പി. മുഹമ്മദ് അജ്മല്‍, സെക്രട്ടറി കെ.അബ്ദുല്‍ ജബ്ബാര്‍, കെ.കെ. ഷുഹൈബ്, ടി.പി. ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Sunday, July 28, 2013
EGYPTH: SOLIDARITY PROTEST RALLY
ഈജിപ്ത്: ഇന്ന് സോളിഡാരിറ്റി
പ്രതിഷേധ റാലി
കോഴിക്കോട്: സാമ്രാജ്യത്വ ശക്തികളുടെ ഒത്താശയോടെ ഈജിപ്തില്‍ ജനാധിപത്യത്തെ അട്ടിമറിക്കുകയും ജനകീയ പ്രസ്ഥാനങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുകയും ചെയ്യുന്ന സൈനിക ഭരണകൂടത്തിന്‍്റെ നിലപാടിള്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍്റ് ഇന്ന് (ഞായര്‍) ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കും. ‘ഈജിപ്തില്‍ അറുകൊല ചെയ്യപ്പെടുന്നത് ജനാധിപത്യമാണ്’ എന്ന തലക്കെട്ടില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ സാംസ്കാരിക, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്‍്റ് മുഹമ്മദ് വേളം അറിയിച്ചു.
അല്‍ഫലാഹ് പി.ടി.എ ഭാരവാഹികള്‍
അല്‍ഫലാഹ് പി.ടി.എ ഭാരവാഹികള്‍
പെരിങ്ങാടി: പെരിങ്ങാടി അല്‍ഫലാഹ് പി.ടി.എ ജനറല്‍ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.ടി.എ പ്രസിഡന്‍റ് എം.എം. അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ എന്‍.എം. ബഷീര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രദീപ് കുമാര്‍, മാനേജിങ് കമ്മിറ്റി പ്രസിഡന്‍റ് കെ.കെ. അബ്ദുല്ല, വഖഫ് ബോര്‍ഡംഗം പി.പി. അബ്ദുറഹ്മാന്‍, ശര്‍മിന ഖാലിദ് എന്നിവര്‍ സംസാരിച്ചു.
മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് മാനേജര്‍ എം. ദാവൂദ് അവാര്‍ഡ് നല്‍കി. ഭാരവാഹികളായി എം.എം. അബ്ദുന്നാസര്‍ (പ്രസി.), ഹംസ ഹാജി (വൈസ് പ്രസി.), നിലോഫര്‍ (മദര്‍ പി.ടി.എ പ്രസി.), ശബാനി റഫീഖ് (വൈസ് പ്രസി.) എന്നിവരെ തെരഞ്ഞെടുത്തു. ആബിദ് സ്വാഗതവും മഹതി നന്ദിയും പറഞ്ഞു.
മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് മാനേജര്‍ എം. ദാവൂദ് അവാര്‍ഡ് നല്‍കി. ഭാരവാഹികളായി എം.എം. അബ്ദുന്നാസര്‍ (പ്രസി.), ഹംസ ഹാജി (വൈസ് പ്രസി.), നിലോഫര്‍ (മദര്‍ പി.ടി.എ പ്രസി.), ശബാനി റഫീഖ് (വൈസ് പ്രസി.) എന്നിവരെ തെരഞ്ഞെടുത്തു. ആബിദ് സ്വാഗതവും മഹതി നന്ദിയും പറഞ്ഞു.
ഇഫ്താര്‍ സംഗമം
ഇഫ്താര്‍ സംഗമം
എടക്കാട്: ജമാഅത്തെ ഇസ്ലാമി എടക്കാട് ഏരിയയുടെ ആഭിമുഖ്യത്തില്‍ സഫ സെന്‍ററില്‍ നടന്ന ഇഫ്താര്‍ സംഗമം മേഖലാ നാസിം പി.പി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ ഓര്‍ഗനൈസര്‍ കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു.
എടക്കാട് സലഫി മസ്ജിദ് ഇമാം റഈസുദ്ദീന്‍ ചുഴലി, കാരുണ്യ ട്രസ്റ്റ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ്, കണ്ടത്തില്‍ ദീനുല്‍ ഉലൂം കോളജ് പ്രിന്‍സിപ്പല്‍ പി. ശിഹാബ്, അബ്ദുല്‍ സലാം മാസ്റ്റര്‍, സി.എം. ഉമര്‍കുട്ടി, എ.പി. അബ്ദുല്‍ റഹീം എന്നിവര്‍ സംസാരിച്ചു. പ്രദേശത്ത് നിന്നും ഖുര്‍ആന്‍ മനഃപാഠമാക്കിയ ഹാഫിദുകളെ എ.സി. മുഹമ്മദ് മൗലാന ആദരിച്ചു. തുടര്‍ന്ന് പ്രദേശവാസികള്‍ പങ്കെടുത്ത സമൂഹ ഇഫ്താര്‍ വിരുന്നും നടന്നു.
എടക്കാട് സലഫി മസ്ജിദ് ഇമാം റഈസുദ്ദീന്‍ ചുഴലി, കാരുണ്യ ട്രസ്റ്റ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ്, കണ്ടത്തില്‍ ദീനുല്‍ ഉലൂം കോളജ് പ്രിന്‍സിപ്പല്‍ പി. ശിഹാബ്, അബ്ദുല്‍ സലാം മാസ്റ്റര്‍, സി.എം. ഉമര്‍കുട്ടി, എ.പി. അബ്ദുല്‍ റഹീം എന്നിവര്‍ സംസാരിച്ചു. പ്രദേശത്ത് നിന്നും ഖുര്‍ആന്‍ മനഃപാഠമാക്കിയ ഹാഫിദുകളെ എ.സി. മുഹമ്മദ് മൗലാന ആദരിച്ചു. തുടര്‍ന്ന് പ്രദേശവാസികള്‍ പങ്കെടുത്ത സമൂഹ ഇഫ്താര്‍ വിരുന്നും നടന്നു.
Saturday, July 27, 2013
ഇഫ്താര്‍ സംഗമം
ഇഫ്താര്‍ സംഗമം
പിലാത്തറ: ടി.ഐ.ടി ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍െറ ആഭിമുഖ്യത്തില്‍ വിളയങ്കോട് വാദിസ്സലാം കാമ്പസില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ് മാസ്റ്റര്‍ ഇഫ്താര്‍ സന്ദേശം നല്‍കി. ടി.ഐ.ടി വൈസ് ചെയര്‍മാന്‍ എസ്.എ.പി. അബ്ദുസ്സലാം സംഗമം ഉദ്ഘാടനം ചെയ്തു. ടി.ഐ.ടി ജനറല്‍ സെക്രട്ടറി എ. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. മത്സര വിജയികള്‍ക്ക് കാമ്പസ് മാനേജര്‍ എം.വി.പി. മഹമൂദ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സി.എം. വേണുഗോപാല്‍, രഞ്ജിത്ത്, വി.വി. രാജേഷ്, സിസ്റ്റര്‍ സാലി, ജമാല്‍ കടന്നപ്പള്ളി, രമേശന്‍ , സി.കെ. മുനവ്വിര്‍, സമീര്‍ കൊടിയില്‍ എന്നിവര്‍ സംസാരിച്ചു.
കക്കാട് കോര്‍ജാന്‍ യു.പിയില്‍ ‘വെളിച്ചം’
കക്കാട് കോര്‍ജാന്‍
യു.പിയില്‍ ‘വെളിച്ചം’
യു.പിയില്‍ ‘വെളിച്ചം’
കണ്ണൂര്‍: കക്കാട് കോര്‍ജാന്‍ യു.പി സ്കൂളില്‍ മാധ്യമം ‘വെളിച്ചം’ പദ്ധതി തുടങ്ങി. കണ്ണൂര്‍ ഡയാകെയര്‍ ചാരിറ്റബ്ള്‍ സൊസൈറ്റി ചെയര്‍മാന്‍ അഹമ്മദ് പാറക്കല്‍, സ്കൂള്‍ ലീഡര്‍ എം.പി. തേജസിന് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് എം.വി. സഹദേവന്‍ അധ്യക്ഷത വഹിച്ചു. മാധ്യമം സീനിയര്‍ എക്സിക്യൂട്ടിവ് എന്‍. റഫീഖ്, ബിസിനസ് ഡവലപ്മെന്‍റ് ഓഫിസര്‍ സി.സി. തബ്ഷീര്‍, കെ. ശരത് എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ പി. ശ്രീധരന്‍ സ്വാഗതവും സീനിയര്‍ അസിസ്റ്റന്‍റ് എം.കെ. സുധ നന്ദിയും പറഞ്ഞു. കണ്ണൂര്‍ ഡയാകെയര്‍ ചാരിറ്റബ്ള്‍ സൊസൈറ്റിയാണ് സ്കൂളില്‍ പത്രം സ്പോണ്‍സര്‍ ചെയ്യുന്നത്.
ഇഫ്താര്‍ സംഗമം
ഇഫ്താര്‍ സംഗമം
കക്കാട്: ജമാഅത്തെ ഇസ്ലാമി കക്കാട് യൂനിറ്റ് പുഴാതി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ജില്ലാ പഞ്ചായത്തംഗം പി.പി. മഹമൂദ് ഉദ്ഘാടനം ചെയ്തു. സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കെ.എം. മഖ്ബൂല്‍ റമദാന്‍ സന്ദേശം നല്‍കി. കണ്ണൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഷൈജ, സി.പി.എം കൊറ്റാളി ലോക്കല്‍ സെക്രട്ടറി സി. രവീന്ദ്രന്‍, പുഴാതി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കെ.പി.എം. സലീം, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് സി.കെ. വിനോദ്, എന്‍.സി.പി സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്. പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. എ.പി. ചന്ദ്രന്‍ റമദാന്‍ കവിതാലാപനം നടത്തി. ടി. അസീര്‍ സ്വാഗതം പറഞ്ഞു.
Subscribe to:
Posts (Atom)












+(ITI+Admission)+24+07+13+Mdym.jpg)


