സിദ്ധാപുരം-മടിക്കേരി
റോഡ് ചളിക്കുളമായി
റോഡ് ചളിക്കുളമായി
സിദ്ധാപുരം: സിദ്ധാപുരം-മടിക്കേരി റോഡില്‍കാവേരി പുഴയ്ക്ക് കുറുകേ സിദ്ധാപുരത്ത് നിര്‍മിച്ച പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്ന് ചളിക്കുളമായി. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനുശേഷം പണി പൂര്‍ത്തിയായി ഉദ്ഘാടനം നടക്കുന്നതിന് മുമ്പേയാണ് റോഡ് തകര്‍ന്നത്്.
കോഴിക്കോട്^ഹാസന്‍ ഹൈവേയിലെ ഈ പാലം ഏഴ് കോടി രൂപ ചെലവിട്ടാണ് നിര്‍മിച്ചത്. 128 വര്‍ഷം പഴക്കമുള്ള പഴയപാലം ഗതാഗതയോഗ്യമല്ലാതായപ്പോഴാണ് പുതിയ പാലത്തിന്റെ പണി മുംബൈയിലെ ഗാമന്‍ ഇന്ത്യന്‍ കമ്പനിക്ക് പൊതുമരാമത്ത് നല്‍കിയത്.
അഞ്ച് വര്‍ഷമാണ് പാലം പണിപൂര്‍ത്തിയാക്കാന്‍ എടുത്തത്. ഉദ്ഘാടനത്തിന് മുമ്പുതന്നെ പാലത്തിന്റെ രണ്ടറ്റങ്ങളിലുമുള്ള റോഡുകള്‍ ചളിക്കുണ്ടുകളായി മാറിയിരിക്കയാണ്. ഇപ്പോള്‍ മിക്ക വാഹനങ്ങളും പഴയ പാലത്തെയാണ് ഗതാഗതത്തിന് ആശ്രയിക്കുന്നത്.

No comments:
Post a Comment
Thanks