'ആത്മീയ വളര്‍ച്ചക്ക് പ്രകൃതി പ്രതിഭാസങ്ങളെ
ഉപയോഗപ്പെടുത്തണം'
ഉപയോഗപ്പെടുത്തണം'
കണ്ണൂര്‍: ജീവന്റെ ആധാരമായ മഴയുള്‍പ്പെടെയുള്ള പ്രകൃതി പ്രതിഭാസങ്ങളെ ആത്മീയ വളര്‍ച്ചക്കുള്ള പഠനമാധ്യമായി ഉപയോഗിക്കാന്‍ സാധാരണക്കാര്‍ക്കും അഭ്യസ്ത വിദ്യര്‍ക്കും സാധിക്കണമെന്ന് ഖാലിദ് മൂസ നദ്വി പറഞ്ഞു. കൌസര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച മഴ ഒരനുഗ്രഹം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുഴുവന്‍ ജീവജാലങ്ങള്‍ക്കും ആവശ്യമായ മഴ ഒരേ സമയം ജീവജലവും ഭക്ഷണവുമാണ്. ജനനത്തെയും മരണത്തെയും പരലോകത്തെയും കുറിച്ചുള്ള വലിയ സന്ദേശമാണ് മഴ നല്‍കുന്നത് ^അദ്ദേഹം പറഞ്ഞു. യു.പി. സിദ്ദീഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡോ. പി. സലീം, കെ.പി. അബ്ദുല്‍ അസീസ്, ടി.പി. മഹമൂദ് ഹാജി എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment
Thanks