പെട്ടിപ്പാലം മാലിന്യ നിക്ഷേപം
അഴിമതിക്കുള്ള മാര്‍ഗം -സോളിഡാരിറ്റി
അഴിമതിക്കുള്ള മാര്‍ഗം -സോളിഡാരിറ്റി
തലശേãരി: നഗരസഭയിലെ മാലിന്യം ഫലപ്രദമായി സംസ്കരിക്കാവുന്ന പല പദ്ധതികളും പലരും മുന്നോട്ടുവെച്ചിട്ടും നഗരസഭ പരിഗണിക്കാത്തത് പെട്ടിപ്പാലത്തെ മാലിന്യ നിക്ഷേപം പലര്‍ക്കും കറവപ്പശുവും അഴിമതി നടത്താനുള്ള മാര്‍ഗവുമായതിനാലാണെന്ന് സോളിഡാരിറ്റി ഐക്യദാര്‍ഢ്യ സമരസമിതി ആരോപിച്ചു. സമരത്തിന്റെ ഫലമായി തലശേãരി നഗരം മാലിന്യകേന്ദ്രമായതിന്റെ പൂര്‍ണ ഉത്തരവാദിത്തം നഗരസഭക്കാണ്. 15 വര്‍ഷമായി ദുരിതപ്രദേശം തിരിഞ്ഞുനോക്കാത്ത എം.എല്‍.എ കഴിഞ്ഞ ദിവസം അവിടം സന്ദര്‍ശിച്ചപ്പോള്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ ഉത്തരം മുട്ടി നില്‍ക്കേണ്ടിവന്നു.
പെട്ടിപ്പാലത്ത് നടക്കുന്ന അതിജീവനത്തിനായുള്ള സമരത്തിന്റെ അന്തിമഘട്ടം വരെ സോളിഡാരിറ്റി ജനങ്ങള്‍ക്കൊപ്പമുണ്ടാകും. സമരത്തിന്റെ ഭാഗമായി 'പെട്ടിപ്പാലം: നാട്ടുകാര്‍ക്ക് പറയാനുള്ളത്' എന്ന പരിപാടി വ്യാഴാഴ്ച വൈകീട്ട് നാലിന് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ സമരസമിതി ജനറല്‍ കണ്‍വീനര്‍ കെ. മുഹമ്മദ് നിയാസ്, ചെയര്‍മാന്‍ കെ. സാദിഖ്, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി എ.പി. അജ്മല്‍, പി.എ. സഹീദ് എന്നിവര്‍ പങ്കെടുത്തു.

'വിട്ടമ്മമാര്‍ക്കുമുന്നില്‍ മുനിസിപ്പാലിറ്റി മുട്ടുമടക്കും'
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലത്ത് മാലിന്യവിരുദ്ധ സമരം നടത്തുന്ന വീട്ടമ്മമാരുടെ മുന്നില്‍ നഗരസഭാ ഭരണാധികാരികള്‍ മുട്ടുമടക്കുമെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് പറഞ്ഞു. സമരം നടത്തുന്ന പൊതുജനാരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിക്കാനെത്തിയതായിരുന്നു അദ്ദേഹം.
ചെങ്ങറയിലും പ്ലാച്ചിമടയിലും വീട്ടമ്മമാര്‍ നടത്തിയ സമരം വിജയം കണ്ടിട്ടുണ്ടെങ്കില്‍ ഇവിടെയും വീട്ടമ്മമാര്‍ക്കുമുന്നില്‍ അധികൃതര്‍ക്ക് ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ഫാറൂഖ് ഉസ്മാന്‍, ടി.കെ. മുഹമ്മദ് റിയാസ്, കെ. സാദിഖ്, എന്‍.എം. ശഫീഖ് എന്നിവര്‍ സംസാരിച്ചു.
മാലിന്യവിരുദ്ധ സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് സംസാരിക്കുന്നു

No comments:
Post a Comment
Thanks