ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കുഞ്ഞിമംഗലത്ത് സംഘടിപ്പിച്ച ഈദ് സുഹൃദ് സംഗമം ഡോ. ശാന്തി ധനഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഈദ് സുഹൃദ് സംഗമം
പയ്യന്നൂര്‍: ധാര്‍മികത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സമൂഹത്തില്‍ മതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പാരസ്പര്യവും സ്നേഹ സന്ദേശവും കൈമാറാന്‍ സുഹൃദ് സംഗമങ്ങള്‍ കൊണ്ട് സാധിക്കുമെന്ന് ഡോ. ശാന്തി ധനഞ്ജയന്‍ പറഞ്ഞു. കുഞ്ഞിമംഗലം പറമ്പത്ത് എസ്.എന്‍ സ്കൂളില്‍ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംഘടിപ്പിച്ച ഈദ് സുഹൃദ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഏരിയാ കണ്‍വീനര്‍ സാജിദ അധ്യക്ഷത വഹിച്ചു. വി.എന്‍. ഹാരിസ് ഈദ് സന്ദേശം നല്‍കി. സിസ്റ്റര്‍ ആനി ജോസഫ്, കൃഷ്ണന്‍ മാസ്റ്റര്‍, റുഫൈദ, ടി.പി. സാഹിദ തുടങ്ങിയവര്‍ സംസാരിച്ചു.
No comments:
Post a Comment
Thanks