ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, December 5, 2011

വിവാഹവീട് കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന നാലംഗ സംഘം പിടിയില്‍

വിവാഹവീട് കേന്ദ്രീകരിച്ച്  മോഷണം
നടത്തുന്ന നാലംഗ സംഘം പിടിയില്‍
 വിവാഹവീട് കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന വിദ്യാര്‍ഥികളടങ്ങുന്ന നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ചക്കരക്കല്‍ വെള്ളച്ചാലിലെ മുക്കിലെപീടികയില്‍ പാലക്കീല്‍ തസ്ലീം (20), ചാലാട് സ്വദേശി കെ. ഹസന്‍ (65) എന്നിവരെയും രണ്ട് സ്കൂള്‍ വിദ്യാര്‍ഥികളെയുമാണ് മട്ടന്നൂര്‍ സി.ഐ ടി.എന്‍. സജീവ്, എസ്.ഐ ബി.കെ. സിജു എന്നിവരും എസ്.പിയുടെ സ്പെഷല്‍ സ്ക്വാഡ് അംഗങ്ങളും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം 27ന് കൂടാളിയിലെ കെ.കെ. സാജിദിന്റെ വീട്ടില്‍ നിന്ന് എട്ട് പവന്‍ സ്വര്‍ണാഭരണവും മറ്റ് രേഖകളും കവര്‍ന്ന കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കുട്ടികളെ ഉപയോഗിച്ച് വിവാഹ വീടുകളില്‍ മോഷണം നടത്തുന്നവരാണ് തസ്ലീമും ഹസനുമെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ കുട്ടികള്‍ ചക്കരക്കല്‍ സ്വദേശികളും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളുമാണ്. സാജിദിന്റെ ഭാര്യാ സഹോദരിയുടെ വിവാഹ ദിവസമാണ് വീട്ടില്‍ മോഷണം നടന്നത്. വിവാഹത്തില്‍ പങ്കെടുത്ത ചിലരെ സംശയമുണ്ടെന്ന് കാണിച്ച് സാജിദ് മട്ടന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തസ്ലീമിനെയും ഹസനെയും കണ്ണൂരില്‍ വെച്ചും വിദ്യാര്‍ഥികളെ ചക്കരക്കല്ലില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. മോഷണം പോയ സ്വര്‍ണത്തില്‍ നാല് പവന്‍ ഇവരുടെ കൈയില്‍ നിന്നും നാല് പവന്‍ കണ്ണൂരിലെ രണ്ട് ജ്വല്ലറികളില്‍ നിന്നും കണ്ടെടുത്തു.
തസ്ലീമാണ് വിദ്യാര്‍ഥികളെ മോഷണത്തിനായി ഏര്‍പ്പാടാക്കിയത്. രണ്ട് വിദ്യാര്‍ഥികള്‍ക്കുമായി പതിനായിരം രൂപയും നല്‍കി. കണ്ണൂരിലെ ഒരു കടയില്‍ ജീവനക്കാരനാണ് തസ്ലീം. മട്ടന്നൂര്‍ കോടതി രണ്ടുപേരെ റിമാന്‍ഡ് ചെയ്തു. വിദ്യാര്‍ഥികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി.

No comments:

Post a Comment

Thanks