പാര്‍പ്പിട പദ്ധതി:
ആധാരം കൈമാറി
ആധാരം കൈമാറി
കാഞ്ഞിരോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പാര്‍പ്പിട പദ്ധതിയില്‍ നിര്‍മിച്ച മൂന്നാമത്തെ വീടിന്റെ ആധാരം മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് സി. ശ്യാമള കൈമാറി. വീടിന്റെ താക്കോല്‍ ദാനം ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ നിര്‍വഹിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. സി.കെ. ഖലീല്‍ അധ്യക്ഷത വഹിച്ചു. മുണ്ടേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി. കുമാരന്‍ മാസ്റ്റര്‍, കാഞ്ഞിരോട് മഹല്ല് പ്രസിഡന്റ് എം.പി.സി. ഹംസ, ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട് ഹല്‍ഖ നാസിം അഹമ്മദ് പാറക്കല്‍, ടി. അഹമ്മദ് മാസ്റ്റര്‍, സി.പി. റഹന ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. എ. നസീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി.വി. അസ്ലം മാസ്റ്റര്‍ സ്വാഗതവും സി.എച്ച്. മുസ്തഫ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment
Thanks