മുണ്ടേരിക്കടവ് പ്രദേശം
മാലിന്യമുക്തമാക്കി
മാലിന്യമുക്തമാക്കി
മുണ്ടേരിമൊട്ട: സാമൂഹികവിരുദ്ധര്‍ മാലിന്യനിക്ഷേപ കേന്ദ്രമാക്കിയ മുണ്ടേരിക്കടവ് പ്രദേശം സോളിഡാരിറ്റി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് മാലിന്യമുക്തമാക്കി.
പ്രശ്നം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്നാണ് സോളിഡാരിറ്റി ചേലേരി യൂനിറ്റും കാഞ്ഞിരോട് ഏരിയ പ്രവര്‍ത്തകരും സംയുക്തമായി കടവ് പരിസരത്തെ മാലിന്യം നീക്കം ചെയ്തതും കാടുകള്‍ വെട്ടിത്തെളിച്ചതും.
വാഹനങ്ങളില്‍ കൊണ്ടുവന്ന് മാലിന്യം നിക്ഷേപിക്കുന്നത് പതിവാക്കി മാറ്റിയിരിക്കുകയാണിവിടം. ഫൈസല്‍ മുണ്ടേരി, ജബ്ബാര്‍ മാസ്റ്റര്‍, മുഹമ്മദ്, സുനീര്‍ കാഞ്ഞിരോട്, നസീം, ഖാദര്‍, നൂറുദ്ദീന്‍ ചേലേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:
Post a Comment
Thanks