ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, December 13, 2011

കനിവുള്ളവരുടെ സഹായ ഹസ്തം; ഷമീന ആശുപത്രി വിട്ടു

Madhyamam News
 
 ഷമീനക്ക് സഹായവുമായി സുമനസ്സുകള്‍
മട്ടന്നൂര്‍: ആശുപത്രി ബില്ലടക്കാന്‍ പണമില്ലാതെ പ്രയാസപ്പെടുന്ന പ്ലസ് ടു വിദ്യാര്‍ഥിനിക്ക് സുമനസ്സുകളുടെ സഹായമെത്തുന്നു. ശിവപുരം പാലുകാച്ചിപ്പാറയിലുണ്ടായ ബസപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മാലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിനിയും ശിവപുരത്തെ അശ്റഫിന്റെ മകളുമായ ഷമീനക്കാണ് സഹായവുമായി നിരവധി പേര്‍ എത്തുന്നത്.
പരിക്കേറ്റ വിദ്യാര്‍ഥിനിക്ക് ആശുപത്രി വിടാന്‍ പണമില്ലെന്ന് കഴിഞ്ഞ ദിവസം 'മാധ്യമം' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത കണ്ട് ഗള്‍ഫിലും നാട്ടിലുമുള്ളവരാണ് സഹായം എത്തിച്ചത്. ഷമീനക്ക് തിങ്കളാഴ്ച ആശുപത്രി വിടാനാവശ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് സോളിഡാരിറ്റി നേതൃത്വവും കുടുംബത്തെ അറിയിച്ചു.
അപകടത്തില്‍ ഒരു വിദ്യാര്‍ഥിനി മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടും അടിയന്തര സഹായം നല്‍കാന്‍ പോലും തയാറാകാത്ത സര്‍ക്കാറിനോടുള്ള പ്രതിഷേധം കൂടിയാണ് കനിവുള്ളവരുടെ സഹായം എത്തുന്നതിലൂടെ പ്രകടമാകുന്നത്. ഇത്തരത്തില്‍ സാന്ത്വനമേകാന്‍ ആളുകള്‍ നിരവധിയുള്ളതാണ് നിരാലംബര്‍ക്കും മറ്റും ആശ്രയമാകുന്നതും.
കഴിഞ്ഞ പതിനൊന്ന് ദിവസമായി തലശേãരിയിലെ ആശുപത്രിയില്‍ കഴിയുന്ന ഷമീനക്ക് തിങ്കളാഴ്ച ആശുപത്രി വിടാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഭീമമായ ആശുപത്രി ബില്ലടക്കാന്‍ വഴിയില്ലാതെ നിര്‍ധന കുടുംബം നിസ്സഹായാവസ്ഥയിലായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ള ഷമീനയെ സന്ദര്‍ശിച്ചാണ് സഹായം ഏല്‍പിക്കുന്നത്. വാര്‍ത്ത കണ്ട് സഹായം വാഗ്ദാനം ചെയ്ത് വന്ന ഫോണ്‍ കോളുകളും നിരവധിയാണ്.
സോളിഡാരിറ്റി ജില്ലാ സെക്രട്ടറിമാരായ എ.പി. അജ്മല്‍, പി.സി. ഷമീം, ഇരിട്ടി ഏരിയാ പ്രസിഡന്റ് ടി.കെ. അസ്ലം, ഏരിയാ സെക്രട്ടറിമാരായ നൌഷാദ് മേത്തര്‍, ടി.കെ. മുനീര്‍ എന്നിവര്‍ സഹായവുമായി ആശുപത്രിയിലെത്തി. ആശുപത്രിയില്‍ ഡിസ്ചാര്‍ജുമായി ബന്ധപ്പെട്ട് വേണ്ട സഹായം ചെയ്തുകൊടുക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
  കനിവുള്ളവരുടെ സഹായ ഹസ്തം;
ഷമീന ആശുപത്രി വിട്ടു
 ആശുപത്രി ബില്ലടക്കാന്‍ ആവതില്ലാതെ തീതിന്ന പ്ലസ് ടു വിദ്യാര്‍ഥിനി കനിവുള്ളവരുടെ സഹായം കൊണ്ട് ആശുപത്രി വിട്ടു. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തലശേãരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ ചികിത്സയിലായിരുന്ന മലൂര്‍ ഗവ. എച്ച്.എസ്.എസിലെ വിദ്യാര്‍ഥിനിയും ശിവപുരം സ്വദേശിയുമായ എം.കെ. ഷമീനയാണ് സഹായവുമായെത്തിയ കരുണയുള്ളവരുടെ കനിവ് കൊണ്ട് തിങ്കളാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായത്. ആശുപത്രി ബില്ലിന് മുന്നില്‍ പകച്ചുനിന്ന കുടുംബത്തിന്റെ നിസ്സഹായാവസ്ഥ വാര്‍ത്തയാക്കിയ \'മാധ്യമ\'ത്തിനും വാര്‍ത്ത കണ്ട് സഹായവുമായെത്തിയ സുമനസ്സുകള്‍ക്കും ഹൃദയത്തില്‍ തൊട്ട് നന്ദി പറഞ്ഞാണ് ഷമീനയും കുടുംബവും ആശുപത്രി വിട്ടത്.
89,000 രൂപയാണ് ആശുപത്രിയില്‍ അടക്കേണ്ടിയിരുന്നത്. നിര്‍ധന കുടുംബത്തിന് ഇത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഇതിനിടെ വാര്‍ത്ത കണ്ട് ഞായറാഴ്ച തന്നെ നിരവധിപേര്‍ സഹായവുമായെത്തി. തിങ്കളാഴ്ച രാവിലെ മന്ത്രി കെ.പി. മോഹനന്‍ സ്ഥലത്തെത്തി ആശുപത്രി പ്രസിഡന്റ് മമ്പറം ദിവാകരനുമായി സംസാരിക്കുകയും ബില്ലില്‍ നിന്ന് 39,000 രൂപ ഡിസ്കൌണ്ട് ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു.
ബാക്കി തുകയായ 50,000 രൂപ മന്ത്രിക്കൊപ്പമെത്തിയ സൌന്ദര്യ ഗ്രൂപ്പ് എം.ഡി പാറക്കല്‍ റഷീദ്, ഡയറക്ടര്‍ പാടത്ത് മനക്കല്‍ റഷീദ് എന്നിവര്‍ കുടുംബത്തെ ഏല്‍പിക്കുകയും ബില്ല് അടക്കുകയുമായിരുന്നു. പത്രവാര്‍ത്ത കണ്ടാണ് വന്നതെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായധനം ലഭിക്കാന്‍ വേണ്ടത് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
സോളിഡാരിറ്റി നേതാക്കള്‍ തിങ്കളാഴ്ച രാവിലെ തന്നെ മമ്പറം ദിവാകരനെ കണ്ട് ചര്‍ച്ച നടത്തി ബില്ല് കുറക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സോളിഡാരിറ്റി ഇരിട്ടി ഏരിയാ പ്രസിഡന്റ് ടി.കെ. അസ്ലം, സെക്രട്ടറി നൌഷാദ് മേത്തര്‍ എന്നിവരാണ് ചര്‍ച്ച നടത്തിയത്. സോളിഡാരിറ്റി പിരിച്ചെടുത്ത തുക ഷമീനയുടെ തുടര്‍ ചികിത്സക്കായി നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി തലശേãരി ഏരിയാ സേവന വിഭാഗം സെക്രട്ടറി കെ.എം. അഷ്ഫാഖ്, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം നേതാക്കളായ സി. ഷഹനാസ്, റുബീന ചിറക്കര, സാജുന്നിസ എന്നിവരും തിങ്കളാഴ്ച ആശുപത്രിയിലെത്തിയിരുന്നു. 
മാലൂരില്‍ ബസപകടത്തില്‍ പരിക്കേറ്റ് തലശേãരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ കഴിഞ്ഞ  മാലൂര്‍ ഗവ. എച്ച്.എസ്.എസിലെ വിദ്യാര്‍ഥിനി ഷമീനയെ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം നേതാക്കള്‍ സന്ദര്‍ശിക്കുന്നു.

No comments:

Post a Comment

Thanks