സ്ത്രീകളെ കള്ളക്കേസില്‍
കുടുക്കിയതിനെതിരെ ധര്‍ണ
തലശേãരി: പെട്ടിപ്പാലം സമരത്തില്‍ പങ്കെടുത്ത സ്ത്രീകളെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പുന്നോല്‍ ബസാറില്‍ പ്രതിഷേധ ധര്‍ണ നടത്തി. കൂടംകുളം ആണവനിലയ വിരുദ്ധസമിതി സംസ്ഥാന കണ്‍വീനര്‍ എന്‍. സുബ്രഹ്മണ്യന്‍ സമാപന യോഗത്തില്‍ സംസാരിച്ചു.
തുടക്കത്തില്‍ അവഗണിക്കാനും അടിച്ചൊതുക്കാനും ശ്രമിച്ച ജനകീയ പോരാട്ടങ്ങള്‍ വിജയത്തിലെത്തുമ്പോള്‍ രാഷ്ട്രീയനേതൃത്വം പിന്തുണയുമായി വരുന്നതാണ് പ്ലാച്ചിമടയിലെയും മറ്റും പാഠങ്ങളെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധ ധര്‍ണ ജസ്റ്റീഷ്യ സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ.കെ.എല്‍ അബ്ദുസലാം ഉദ്ഘാടനം ചെയ്തു. സി.വി. രാജന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.
പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. യു.കെ. സയ്യിദ്, മുനീര്‍ ജമാല്‍ എന്നിവര്‍ സംസാരിച്ചു. ജബീന ഇര്‍ഷാദ് സ്വാഗതവും നൌഷാദ് മാടോള്‍ നന്ദിയും പറഞ്ഞു.
ഹരജികള്‍ സമര്‍പ്പിക്കാന്‍ ചെന്ന സ്ത്രീകളെ നഗരസഭാ ചെയര്‍പേഴ്സന്‍ അധിക്ഷേപിക്കുകയും പരിഹസിക്കുകയും പുറത്തിറക്കി ചേംബറിന്റെ വാതിലടക്കുകയുമാണുണ്ടായത്. പിന്നീട് ഇടതുനേതാക്കള്‍ കൂടിയാലോചിച്ച് കള്ളക്കേസ് നല്‍കുകയും അതിന് പഴയ സി.പി.എം പ്രവര്‍ത്തകനായ തലശേãരി എസ്.ഐയും എ.എസ്.ഐ ജോസും കൂട്ടുനില്‍ക്കുകയുമാണുണ്ടായതെന്ന് ഹരജിയില്‍ സൂചിപ്പിച്ചു.
കടല്‍ഭിത്തി തകര്‍ത്തതിനെതിരെ ദേശവാസികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് തലശേãരി ആര്‍.ഡി.ഒ സ്ഥലം സന്ദര്‍ശിച്ച് മഹസര്‍ തയാറാക്കിയെങ്കിലും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.
ഒപ്പുശേഖരണത്തിന് പി.എം. അബ്ദുന്നാസിര്‍, കെ.പി. അബൂബക്കര്‍, പി. നാണു, പി. അബ്ദുല്‍സത്താര്‍, എം. അബൂട്ടി, കെ. ബാബു, ഇ.കെ. യൂസുഫ്, മഹറൂഫ് അബ്ദുല്ല, ഇ.കെ. സജീവന്‍, എം. ഉസ്മാന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.
സമരത്തില്‍ പങ്കെടുക്കുന്ന വീട്ടമ്മമാരെയും വിദ്യാര്‍ഥിനികളെയും കള്ളക്കേസുകളില്‍ പെടുത്തുന്ന തലശേãരി എസ്.ഐ സനല്‍കുമാറിനും എ.എസ്.ഐ ജോസിനുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന് ഭീമഹരജി സമര്‍പ്പിച്ചു.വിശാല സമരമുന്നണി നഗരസഭക്കുമുന്നില്‍ നടത്തിയ സമരത്തില്‍ പങ്കെടുക്കാത്ത സ്ത്രീകളുടെ പേരില്‍ കേസെടുക്കുന്നുവെന്നാണ് പത്രങ്ങളില്‍ വാര്‍ത്ത വന്നത്.
'മദേഴ്സ് എഗെയ്ന്‍സ്റ്റ് വെയിസ്റ്റ് ഡംപിങ്ങി'ന്റെ നേതൃത്വത്തില്‍ നടന്ന ഭീമഹരജി സമര്‍പ്പണത്തിന് ജബീന ഇര്‍ഷാദ്, റുബീന അനസ്, ആയിഷ, സുനിത, കെ.പി. സ്വാലിഹ, സജ്ന, മൈമൂന, സമീഹ, സൈബുന്നിസ എന്നിവര്‍ നേതൃത്വം നല്‍കി.
തുടക്കത്തില്‍ അവഗണിക്കാനും അടിച്ചൊതുക്കാനും ശ്രമിച്ച ജനകീയ പോരാട്ടങ്ങള്‍ വിജയത്തിലെത്തുമ്പോള്‍ രാഷ്ട്രീയനേതൃത്വം പിന്തുണയുമായി വരുന്നതാണ് പ്ലാച്ചിമടയിലെയും മറ്റും പാഠങ്ങളെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധ ധര്‍ണ ജസ്റ്റീഷ്യ സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ.കെ.എല്‍ അബ്ദുസലാം ഉദ്ഘാടനം ചെയ്തു. സി.വി. രാജന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.
പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. യു.കെ. സയ്യിദ്, മുനീര്‍ ജമാല്‍ എന്നിവര്‍ സംസാരിച്ചു. ജബീന ഇര്‍ഷാദ് സ്വാഗതവും നൌഷാദ് മാടോള്‍ നന്ദിയും പറഞ്ഞു.
കടല്‍ഭിത്തി തകര്‍ത്ത സംഭവം;
മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ഭീമഹരജി
തലശേãരി: പെട്ടിപ്പാലത്ത് മാലിന്യം തള്ളാന്‍ സ്ഥലമില്ലാത്തതിനെത്തുടര്‍ന്ന് 10 ഇടങ്ങളില്‍ കടല്‍ഭിത്തി തകര്‍ത്ത് മാലിന്യങ്ങളും മലിനജലവും കടലിലേക്കൊഴുക്കിയ നഗരസഭാധികൃതര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കാത്തതില്‍ 3000ത്തോളം പേര്‍ ഒപ്പിട്ട ഭീമഹരജി മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും സമര്‍പ്പിച്ചു. പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ഹരജി സമര്‍പ്പിച്ചത്. വിവരാവകാശ നിയമപ്രകാരവും മറ്റുമുള്ള ഹരജികള്‍ സമര്‍പ്പിച്ച സ്ത്രീകളുടെ പേരിലാണ് കള്ളക്കേസുകള്‍ എടുത്തത്. ഹരജികള്‍ സമര്‍പ്പിക്കാന്‍ ചെന്ന സ്ത്രീകളെ നഗരസഭാ ചെയര്‍പേഴ്സന്‍ അധിക്ഷേപിക്കുകയും പരിഹസിക്കുകയും പുറത്തിറക്കി ചേംബറിന്റെ വാതിലടക്കുകയുമാണുണ്ടായത്. പിന്നീട് ഇടതുനേതാക്കള്‍ കൂടിയാലോചിച്ച് കള്ളക്കേസ് നല്‍കുകയും അതിന് പഴയ സി.പി.എം പ്രവര്‍ത്തകനായ തലശേãരി എസ്.ഐയും എ.എസ്.ഐ ജോസും കൂട്ടുനില്‍ക്കുകയുമാണുണ്ടായതെന്ന് ഹരജിയില്‍ സൂചിപ്പിച്ചു.
കടല്‍ഭിത്തി തകര്‍ത്തതിനെതിരെ ദേശവാസികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് തലശേãരി ആര്‍.ഡി.ഒ സ്ഥലം സന്ദര്‍ശിച്ച് മഹസര്‍ തയാറാക്കിയെങ്കിലും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.
ഒപ്പുശേഖരണത്തിന് പി.എം. അബ്ദുന്നാസിര്‍, കെ.പി. അബൂബക്കര്‍, പി. നാണു, പി. അബ്ദുല്‍സത്താര്‍, എം. അബൂട്ടി, കെ. ബാബു, ഇ.കെ. യൂസുഫ്, മഹറൂഫ് അബ്ദുല്ല, ഇ.കെ. സജീവന്‍, എം. ഉസ്മാന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.
സമരത്തില്‍ പങ്കെടുക്കുന്ന വീട്ടമ്മമാരെയും വിദ്യാര്‍ഥിനികളെയും കള്ളക്കേസുകളില്‍ പെടുത്തുന്ന തലശേãരി എസ്.ഐ സനല്‍കുമാറിനും എ.എസ്.ഐ ജോസിനുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന് ഭീമഹരജി സമര്‍പ്പിച്ചു.വിശാല സമരമുന്നണി നഗരസഭക്കുമുന്നില്‍ നടത്തിയ സമരത്തില്‍ പങ്കെടുക്കാത്ത സ്ത്രീകളുടെ പേരില്‍ കേസെടുക്കുന്നുവെന്നാണ് പത്രങ്ങളില്‍ വാര്‍ത്ത വന്നത്.
'മദേഴ്സ് എഗെയ്ന്‍സ്റ്റ് വെയിസ്റ്റ് ഡംപിങ്ങി'ന്റെ നേതൃത്വത്തില്‍ നടന്ന ഭീമഹരജി സമര്‍പ്പണത്തിന് ജബീന ഇര്‍ഷാദ്, റുബീന അനസ്, ആയിഷ, സുനിത, കെ.പി. സ്വാലിഹ, സജ്ന, മൈമൂന, സമീഹ, സൈബുന്നിസ എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment
Thanks