ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, February 29, 2012

പ്ളാസ്റ്റിക് മാലിന്യം നഗരമധ്യത്തില്‍ കത്തിക്കുന്നത് ധിക്കാരം -സോളിഡാരിറ്റി

പ്ളാസ്റ്റിക് മാലിന്യം നഗരമധ്യത്തില്‍ കത്തിക്കുന്നത്
ധിക്കാരം -സോളിഡാരിറ്റി
കണ്ണൂര്‍: പ്ളാസ്റ്റിക് മാലിന്യം ഉള്‍പ്പെടെയുള്ളവ  നഗരമധ്യത്തില്‍ കത്തിക്കുന്നത് നഗരഭരണക്കാരുടെ ധിക്കാരവും അവിവേകവുമാണെന്ന് സോളിഡാരിറ്റി കണ്ണൂര്‍ ഏരിയാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
ഹോട്ടലുകളിലും കല്യാണമണ്ഡപങ്ങളിലും ഡിസ്പോസിബ്ള്‍ ഗ്ളാസ്, പ്ളേറ്റ് എന്നിവയുടെ ഉപയോഗം നിരോധിക്കുകയും നഗരത്തിലെ കടകളില്‍ ഇത്തരം സാധനങ്ങള്‍ വില്‍പന നടത്തുന്നത് വിലക്കുകയും ചെയ്യണം. 
കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഉപയോഗിക്കുന്ന പ്ളാസ്റ്റിക് കവറുകള്‍ക്ക് പകരം മണ്ണില്‍ അലിഞ്ഞുചേരുന്ന തരത്തിലുള്ള കവറുകള്‍ നിര്‍ബന്ധമാക്കുകയും പ്ളാസ്റ്റിക് കവര്‍ വില്‍പന നിരോധിക്കുകയും ചെയ്താല്‍ പ്ളാസ്റ്റിക് മാലിന്യത്തില്‍നിന്ന് നഗരത്തെ ഒരുപരിധിവരെ രക്ഷിക്കാം. എന്നാല്‍, ഇത്തരം നടപടികളെടുക്കാതെ മാലിന്യം കത്തിച്ച് പൊതുജനങ്ങളുടെ ശ്വാസം മുട്ടിക്കുകയാണ്.
ചേലോറ സമരത്തിനെതിരെ പൊതുജനങ്ങളെ ഇളക്കിവിടാനുള്ള ശ്രമത്തിന്‍െറ ഭാഗമായുള്ള ഗൂഢാലോചനയാണ് ഇതെന്നും സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. ഏരിയാ പ്രസിഡന്‍റ് ടി. അസീര്‍ അധ്യക്ഷത വഹിച്ചു. ശുഹൈബ് മുഹമ്മദ്, സക്കീര്‍ ഹുസൈന്‍, അഫ്താര്‍, യാസര്‍, നൗഷാദ് എന്നിവര്‍ സംസാരിച്ചു.

ടേബിള്‍ ടോക് നടത്തി

 
 ടേബിള്‍ ടോക് നടത്തി
പയ്യന്നൂര്‍: ജമാഅത്തെ ഇസ്ലാമി മാടായി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പയ്യന്നൂരില്‍ ‘മുഹമ്മദ് നബി: ജീവിതവും സന്ദേശവും’ വിഷയത്തില്‍ ടേബിള്‍ ടോക് സംഘടിപ്പിച്ചു. വി.എന്‍. ഹാരിസ് വിഷയം അവതരിപ്പിച്ചു. സ്വാതന്ത്ര്യസമര സേനാനി വി.പി. അപ്പുക്കുട്ട പൊതുവാള്‍, സിനാജുദ്ദീന്‍, എം. അഷ്റഫ്, രാഘവന്‍ കടന്നപ്പള്ളി, അസീസ് മൗലവി, പി.വി. ഹസന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു. യു.പി. സിദ്ദീഖ് പ്രഭാഷണം നടത്തി. റഫീഖ് പയ്യന്നൂര്‍ സ്വാഗതവും ബി.പി. അബ്ദുല്‍ ഹമീദ് നന്ദിയും പറഞ്ഞു

ഐഡിയല്‍ അറബിക് കോളജ് വാര്‍ഷികാഘോഷം ഇന്ന്

ഐഡിയല്‍ അറബിക് കോളജ്
വാര്‍ഷികാഘോഷം ഇന്ന്
ഉളിയില്‍: ഐഡിയല്‍ അറബിക് കോളജ് വാര്‍ഷികാഘോഷം ബുധനാഴ്ച നടക്കും. വനിതാ സമ്മേളനം, സാംസ്കാരിക സമ്മേളനം, സമാപന സമ്മേളനം എന്നിവയാണ് പരിപാടികള്‍. രാവിലെ 10ന് വനിതാ സമ്മേളനം മുന്‍ എം.എല്‍.എ കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് സാംസ്കാരിക സമ്മേളനം കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എ.പി. കുട്ടികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വഖഫ് ബോര്‍ഡ് അംഗം പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി, ജനപ്രതിനിധികള്‍  എന്നിവര്‍ പങ്കെടുക്കും.
വൈകുന്നേരം ഏഴിന് സമാപന സമ്മേളനം ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ്, ചേന്ദമംഗലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. കൂട്ടില്‍ മുഹമ്മദലി, ഐഡിയല്‍ ട്രസ്റ്റ്  ചെയര്‍മാന്‍ യു.പി സിദ്ദീഖ് മാസ്റ്റര്‍, വിവിധ മഹല്ല് സ്ഥാപന ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും.

സൗഹൃദ സംഗമം

സൗഹൃദ സംഗമം
പാടിയോട്ടുചാല്‍: ജമാഅത്തെ ഇസ്ലാമി പാടിയോട്ടുചാല്‍ ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ ‘പ്രവാചക സ്നേഹം’ സൗഹൃദസംഗമവും ചര്‍ച്ചാക്ളാസും നടത്തി. എം.ടി.പി. ഹംസ അധ്യക്ഷത വഹിച്ചു. സി.കെ. മുനവ്വിര്‍ വിഷയം അവതരിപ്പിച്ചു. എം. ബശീര്‍ അഹമ്മദ്, മയൂരി ഖാദര്‍, ഫസറുദ്ദീന്‍ പെരിങ്ങോം, ശംസീര്‍ നീലിരിങ്ങ, അബ്ദുല്‍ കരീം മോണങ്ങാട്ട് എന്നിവര്‍ പങ്കെടുത്തു.

v

കാമ്പയിന്‍ സമാപന പൊതുയോഗം
എടക്കാട്: ദന്തഗോപുര വാസിയായ ഒരു പുരോഹിതനല്ല, മറിച്ച് ജനങ്ങളോട് ഒട്ടിനില്‍ക്കുകയും സാമൂഹിക പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്ത വ്യക്തിയായിരുന്നു മുഹമ്മദ് നബിയെന്ന് എറണാകുളം കലൂര്‍ ജുമാമസ്ജിദ് ഖത്തീബ് ബഷീര്‍ മുഹ്യിദ്ദീന്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി നടത്തിവരുന്ന ‘മുഹമ്മദ് നബി: ജീവിതവും സന്ദേശവും’ കാമ്പയിന്‍െറ യൂനിറ്റ്തല സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എടക്കാട് സഫ സെന്‍റര്‍ ഗ്രൗണ്ടില്‍ നടന്ന യോഗത്തില്‍ കണ്ടത്തില്‍ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. ശംസീര്‍ ഇബ്രാഹിം മുഴപ്പിലങ്ങാട് സ്വാഗതവും ടി.സി. ഫസല്‍ നന്ദിയും പറഞ്ഞു.

Tuesday, February 28, 2012

സുല്‍ത്താന്‍ തോട് പാലം: ഇന്ന് സംവാദം

സുല്‍ത്താന്‍ തോട് പാലം:
ഇന്ന് സംവാദം
പഴയങ്ങാടി: സുല്‍ത്താന്‍ തോട് പാലം  നിര്‍മാണ പ്രവൃത്തിയെക്കുറിച്ച്  സോളിഡാരിറ്റി സംവാദം സംഘടിപ്പിക്കുന്നു. ഇന്ന് വൈകീട്ട്  എഴിന് മൊട്ടാമ്പ്രത്ത് നടക്കുന്ന സംവാദത്തില്‍ ഏ.പി. ബദറുദ്ദീന്‍, നൗഷാദ് വാഴ വളപ്പില്‍, രഞ്ജിത്ത്, എച്ച്.എ.കെ.അഷ്റഫ്, മഹ്മൂദ് വാടിക്കല്‍, എ.പി.വി. മുസ്തഫ എന്നിവര്‍ പങ്കെടുക്കും.

‘സാന്ത്വനം’ ഫണ്ടിലേക്ക് തുക കൈമാറി

 ‘സാന്ത്വനം’ ഫണ്ടിലേക്ക് തുക കൈമാറി
പഴയങ്ങാടി: മാധ്യമം ഹെല്‍ത്ത് കെയര്‍ ‘സാന്ത്വനം’ ഫണ്ടിലേക്ക് പഴയങ്ങാടി വാദിഹുദ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ സമാഹരിച്ച തുക കൈമാറി. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസിന് പ്രിന്‍സിപ്പല്‍മാരായ പി.കെ. മുസ്തഫ, പി.സി. മഹുമ്മദ് ഇഖ്ബാല്‍ എന്നിവര്‍ തുക കൈമാറി. അക്കാദമിക് ഡയറക്ടര്‍ പി.കെ. മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ചു. മാധ്യമം ഹെല്‍ത്ത് കെയര്‍ പ്രോഗ്രാം എക്സിക്യൂട്ടിവ് സാജിത ഹാരിസ് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ടി. സന്തോഷ് നന്ദി പറഞ്ഞു

കുടുംബ സദസ്സ്

കുടുംബ സദസ്സ്
ചക്കരക്കല്ല് ‘ മുഹമ്മദ് നബി: ജീവിതവും സന്ദേശവും’ വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് ഘടകം കുടുംബസദസ്സ്, ക്വിസ് പ്രോഗ്രാം എന്നിവ നടത്തി.ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി.
ക്വിസ് മത്സരത്തില്‍ എം. മുഹമ്മദലി മൗവഞ്ചേരി, ഡോ. കെ.പി. അബ്ദുല്‍ഗഫൂര്‍,ഗഫൂര്‍ ചെമ്പിലോട് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കെ.കെ.ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ഏരിയ വൈസ് പ്രസിഡന്‍റ് ഇ. അബ്ദുസലാം ക്വിസ് നിയന്ത്രിച്ചു. മലര്‍വാടി ജില്ലാ കോഓഡിനേറ്റര്‍ ഇബ്രാഹിം മാസ്റ്റര്‍ വിജയികള്‍ക്ക് സമ്മാനം നല്‍കി. എം. മൊയ്തീന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.

Monday, February 27, 2012

IDEAL ULIYIL

 
 
 

PRABODHANAM WEEKLY

കോളജ് വാര്‍ഷികാഘോഷം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

 കോളജ് വാര്‍ഷികാഘോഷം:
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഇരിട്ടി: ഉളിയില്‍ ഐഡിയല്‍ അറബിക് കോളജ് വാര്‍ഷികാഘോഷത്തിന്‍െറ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1994ലാണ് ഉളിയില്‍ ഐഡിയല്‍ എജുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ആരംഭിച്ചത്. കോളജിന്‍െറ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് വനിതാസമ്മേളനം, സാംസ്കാരിക സമ്മേളനം, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി 29ന് രാവിലെ പത്തിന് നടക്കുന്ന വനിതാ സമ്മേളനം മുന്‍ എം.എല്‍.എ കെ.കെ. ശൈലജടീച്ചര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പി.വി. സാബിറ ടീച്ചര്‍ അധ്യക്ഷത വഹിക്കും. ജമാഅത്തെ ഇസ്ലാമി വനിതാ സംസ്ഥാന പ്രസിഡന്‍റ് കെ.എന്‍. സുലൈഖ മുഖ്യപ്രഭാഷണം നടത്തും. മാര്‍ച്ച് നാലിന് നടക്കുന്ന സാംസ്കാരിക സമ്മേളനം കണ്ണൂര്‍ സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ എ.പി. കുട്ടികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.ഐഡിയല്‍ കോളജ് പ്രിന്‍സിപ്പല്‍ കെ. അബൂബക്കര്‍ അധ്യക്ഷത വഹിക്കും. ഏഴിന് നടക്കുന്ന സമാപന സമ്മേളനം ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്യും. ഐഡിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ യു.പി സിദ്ദീഖ് മാസ്റ്റര്‍ അധ്യക്ഷത വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഐഡിയല്‍ ട്രസ്റ്റ് സെക്രട്ടറി കെ.വി. നിസാര്‍, പി.ടി.എ മെംബര്‍ ടി.കെ. റഷീദ്, വൈസ് പ്രിന്‍സിപ്പല്‍ കെ.കെ. രവീന്ദ്രന്‍, കെ. മഹറൂഫ് മാസ്റ്റര്‍ എന്നിവര്‍ പരിപാടി വിശദീകരിച്ചു.

കുടുംബ സംഗമം

കുടുംബ സംഗമം
മട്ടന്നൂര്‍: ‘മുഹമ്മദ് നബി ജീവിതവും സന്ദേശവും’ വിഷയത്തെ ആസ്പദമാക്കി ജമാഅത്തെ ഇസ്ലാമി വളോര യൂനിറ്റ് കുടുംബ സംഗമം നടത്തി. കെ. അസൈനാര്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി മട്ടന്നൂര്‍ ഏരിയാ പ്രസിഡന്‍റ് കെ.വി. നിസാര്‍ മുഖ്യപ്രഭാഷണം നടത്തി. സി.വി. ആബൂട്ടി സ്വാഗതവും കെ. അശ്റഫ് നന്ദിയും പറഞ്ഞു. കെ. അര്‍ഷിദ് ഖിറാഅത്ത് നടത്തി.

കുടുംബ സദസ്സ്

കുടുംബ സദസ്സ്
കണ്ണൂര്‍: ‘മുഹമ്മദ് നബി ജീവിതവും സന്ദേശവും’ കാമ്പയിന്‍െറ ഭാഗമായി പഞ്ഞിയായില്‍ ഹുദാ മസ്ജിദിനു സമീപം കുടുംബ സദസ്സ് സംഘടിപ്പിച്ചു.  ഹിഷാം മാസ്റ്റര്‍, എ. സറീന എന്നിവര്‍ ക്ളാസെടുത്തു. ടി.കെ. ഖലീലുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. സി.എച്ച്. ഷൗകത്തലി സ്വാഗതവും കെ.പി. ഹാഷിം നന്ദിയും പറഞ്ഞു.

പഠന പരിശീലന ക്ളാസ്

 
 പഠന പരിശീലന ക്ളാസ്
പാപ്പിനിശ്ശേരി: ജമാഅത്തെ ഇസ്ലാമി പാപ്പിനിശ്ശേരി ഘടകത്തിന്‍െറ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ളസ്ടു വിദ്യാര്‍ഥികള്‍ക്കായി പഠനപരിശീലന ക്യാമ്പ് നടത്തി. സിജി സീനിയര്‍ റിസോഴ്സ് പേഴ്സന്‍ അബദുല്ലത്തീഫ് ക്ളാസെടുത്തു. എല്‍.എല്‍.ബി പരീക്ഷയില്‍ ഉയര്‍ന്ന വിജയംനേടിയ മുഹമ്മദ് ഫൗസിന് ഉപഹാരം നല്‍കി. വി.എന്‍. ഹാരിസ് , ടി.കെ. ശാഫി എന്നിവര്‍ സംബന്ധിച്ചു.

‘തിരുകേശ വിവാദം: പ്രവാചക സന്ദേശങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നു’

‘തിരുകേശ വിവാദം:
പ്രവാചക സന്ദേശങ്ങളെ
അപകീര്‍ത്തിപ്പെടുത്തുന്നു’
കണ്ണൂര്‍: ആത്മീയ വ്യാപാരം ലക്ഷ്യംവെച്ച് വ്യാജ തിരുകേശ വിവാദം ഉയര്‍ത്തിക്കൊണ്ടുവരുന്ന മതപൗരോഹിത്യം പ്രവാചക സന്ദേശങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയ സംഘടിപ്പിച്ച ടേബിള്‍ ടോക്ക് അഭിപ്രായപ്പെട്ടു. പ്രവാചക ജീവിതവും സന്ദേശങ്ങളുമാണ് സമൂഹത്തില്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതെന്നും അനാവശ്യ വിവാദങ്ങളുയര്‍ത്തി പ്രവാചക സന്ദേശങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതില്‍നിന്ന് മതപണ്ഡിതന്മാര്‍ പിന്തിരിയണമെന്നും പറഞ്ഞു.
ഏരിയാ പ്രസിഡന്‍റ് മുഹമ്മദ് ഹനീഫ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണന്‍ കൂടാളി, സുഹൈര്‍ മുഹമ്മദ്, വിനോദിനി ടീച്ചര്‍, അബ്ദുറഹീം എടക്കാട്, മഹമൂദ് എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ ഏരിയാ സെക്രട്ടറി ശുഹൈബ് മുഹമ്മദ് സ്വാഗതം പറഞ്ഞു.

Sunday, February 26, 2012

WANTED STAFF

ചര്‍ച്ചക്ക് വിളിച്ചുവരുത്തി അപമാനിച്ചു -പൊതുജനാരോഗ്യ സമിതി

ചര്‍ച്ചക്ക് വിളിച്ചുവരുത്തി അപമാനിച്ചു -പൊതുജനാരോഗ്യ സമിതി
തലശ്ശേരി: പെട്ടിപ്പാലം വിഷയം ചര്‍ച്ച ചെയ്യാന്‍ ജില്ലാ കലക്ടര്‍ കണ്ണൂരില്‍ വിളിച്ച യോഗത്തില്‍ സമരസമിതിക്കാരെ അവഹേളിക്കുംവിധം കണ്ണൂര്‍ എം.പിയും എം.എല്‍.എയും ചില രാഷ്ട്രീയക്കാരും പ്രസംഗിച്ചതില്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി പ്രതിഷേധിച്ചു. ന്യൂമാഹിയിലെ രാഷ്ട്രീയ നേതാക്കളെ  ചര്‍ച്ചയിലേക്ക് മനഃപൂര്‍വം ക്ഷണിച്ചില്ല. നഗരസഭയെ അനുകൂലിക്കുന്ന തലശ്ശേരിയിലെയും കണ്ണൂരിലെയും നിരവധി നേതാക്കളെയും നഗരസഭാ കൗണ്‍സിലര്‍മാരെയും പങ്കെടുപ്പിച്ചശേഷം സമരസമിതികളുടെ ഒരു പ്രതിനിധിയെ മാത്രമേ അനുവദിക്കൂവെന്ന ബന്ധപ്പെട്ടവരുടെ വാശി അവരുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയം ജനിപ്പിക്കുന്നതാണ്. ഒന്നിലധികം സമര സമിതിക്കാര്‍ എന്തിനാണെന്ന് ചോദിച്ച എം.എല്‍.എ ജനങ്ങളുടെ പ്രശ്നപരിഹാരത്തിന് ഒന്നിലധികം രാഷ്ട്രീയ പാര്‍ട്ടികളും പാര്‍ട്ടികള്‍ക്കുള്ളിലെ വിവിധ ഗ്രൂപ്പുകളും എന്തിനാണെന്ന് മറുപടി പറയണം. ചര്‍ച്ച നടക്കാഞ്ഞതിന്‍െറ പൂര്‍ണ ഉത്തരവാദിത്തം എം.പിയും എം.എല്‍.എയുമടങ്ങുന്ന നേതാക്കള്‍ക്കാണെന്നും സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ വ്യക്തമാക്കി.

മാലിന്യ പ്രശ്നം: എം.പിയുടെ നിലപാട് ധിക്കാരപരം -സോളിഡാരിറ്റി

മാലിന്യ പ്രശ്നം: എം.പിയുടെ
നിലപാട് ധിക്കാരപരം -സോളിഡാരിറ്റി
കണ്ണൂര്‍: കലക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍നിന്ന് സമരസമിതി പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ വിസമ്മതിച്ച് ഇറങ്ങിപ്പോയ ജില്ലയിലെ ജനപ്രതിനിധികളായ കെ. സുധാകരന്‍ എം.പിയുടെയും എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എയുടെയും നിലപാട് അപലപനീയവും ജനാധിപത്യവിരുദ്ധവുമാണെന്ന് സോളിഡാരിറ്റി മാലിന്യവിരുദ്ധ ഐക്യദാര്‍ഢ്യ സമിതി കണ്‍വീനര്‍ കെ. നിയാസ് അഭിപ്രായപ്പെട്ടു.പുന്നോല്‍, ചേലോറ മാലിന്യ പ്രശ്നങ്ങള്‍ ക്രിയാത്മകമായി  പരിഹരിക്കുന്നതിന് മുന്നില്‍നില്‍ക്കേണ്ട ജനപ്രതിനിധികള്‍ ഭരണപക്ഷത്തിന്‍െറ വാളായി നില്‍ക്കുകയും മുന്‍വിധികളോടെ ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്യുന്ന നിലപാട് അപഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ഗുണ്ടാസംഘങ്ങളെ നിലക്കുനിര്‍ത്തണം -ജമാഅത്തെ ഇസ്ലാമി

രാഷ്ട്രീയ ഗുണ്ടാസംഘങ്ങളെ നിലക്കുനിര്‍ത്തണം
-ജമാഅത്തെ ഇസ്ലാമി
കണ്ണൂര്‍: തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും കൊലപാതക രാഷ്ട്രീയത്തിനറുതി വരുത്താന്‍ കര്‍ശന നടപടി സ്വീകരിച്ച് സമാധാന ജീവിതം ഉറപ്പുവരുത്തണമെന്ന് ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ ആവശ്യപ്പെട്ടു. അക്രമങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ സംഘടനകള്‍ തീറ്റിപ്പോറ്റുന്ന ഗുണ്ടാസംഘങ്ങളാണെന്നത് പകല്‍പോലെ സത്യമാണ്. ഇതിനെ അമര്‍ച്ച ചെയ്യാന്‍ കഴിയാത്തത് ഭരണകൂടത്തിന്‍െറ ദൗര്‍ബല്യമാണ്. ഒരു ഭാഗത്ത് സമാധാന യോഗവും മറുഭാഗത്ത് ഗുണ്ടാസംഘങ്ങളുടെ വിളയാട്ടവും തുടരുന്നത്് അക്രമ രാഷ്ട്രീയത്തിന്‍െറ വക്താക്കള്‍ സമാധാനത്തിന് ആഗ്രഹിക്കുന്നില്ളെന്നതിന്‍െറ തെളിവാണ്.
നിസ്സാര സംഭവങ്ങളെ പെരുപ്പിച്ച് വൈകാരികമായി ജനങ്ങളെ കൊമ്പുകോര്‍പ്പിച്ച് നേതാക്കള്‍ നടത്തുന്ന സാമൂഹികദ്രോഹം പൊതുജനം തിരിച്ചറിയണം. സംഘര്‍ഷ പ്രദേശം സന്ദര്‍ശിച്ച ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ് മാസ്റ്റര്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍, പി.ആര്‍. സെക്രട്ടറി കെ.പി. ആദംകുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊല്ലപ്പെട്ട ശുക്കൂര്‍, ആക്രമിക്കപ്പെട്ട മോഹനന്‍ എന്നിവരുടെ വീടുകള്‍ സന്ദര്‍ശിച്ചത്.

പ്രഭാഷണം സംഘടിപ്പിച്ചു

പ്രഭാഷണം സംഘടിപ്പിച്ചു
മുഴപ്പിലങ്ങാട്: ‘മുഹമ്മദ് നബി: ജീവിതവും സന്ദേശവും’ എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി നടത്തുന്ന കാമ്പയിന്‍െറ ഭാഗമായി മുഴപ്പിലങ്ങാട് എം.എസ്.യു.പി സ്കൂള്‍ ഗ്രൗണ്ടില്‍ പ്രഭാഷണം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. തലശ്ശേരി ഏരിയാ ഓര്‍ഗനൈസര്‍ യു. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. സി.കെ. മുനവ്വിര്‍ മുഖ്യപ്രഭാഷണം നടത്തി. എം.കെ. അബ്ദുറഹ്മാന്‍ സ്വാഗതവും കളത്തില്‍ അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.

പെട്ടിപ്പാലം സമരസമിതി പ്രവര്‍ത്തകര്‍ ലാലൂര്‍ സന്ദര്‍ശിച്ചു

പെട്ടിപ്പാലം സമരസമിതി പ്രവര്‍ത്തകര്‍
ലാലൂര്‍ സന്ദര്‍ശിച്ചു
തലശ്ശേരി: പെട്ടിപ്പാലം മാലിന്യ കേന്ദ്ര ഉപരോധ സമരത്തിന് നേതൃത്വം നല്‍കുന്ന പൊതുജനാരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ തൃശൂര്‍ ലാലൂര്‍ മാലിന്യവിരുദ്ധ സമരസമിതിയുടെ ഉപവാസപ്പന്തലും ട്രഞ്ചിങ് ഗ്രൗണ്ടും പ്രവര്‍ത്തനരഹിതമായ ലാലൂരിലെ മാലിന്യ സംസ്കരണ പ്ളാന്‍റും സന്ദര്‍ശിച്ചു.
ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസറിന്‍െറ നേതൃത്വത്തിലുള്ള സംഘത്തില്‍ സി.പി. അശ്റഫ്, കെ.പി. അബൂബക്കര്‍, അബ്ദുറഹിമാന്‍ കോണിച്ചേരി, ടി.എ. സജ്ജാദ്, റഹിം അച്ചാരത്ത് എന്നിവരാണുണ്ടായിരുന്നത്. കെ.വേണുവിന്‍െറ തൃശൂര്‍ കോര്‍പറേഷനു മുന്നിലെ സത്യഗ്രഹപന്തലില്‍ ലാലൂര്‍ സമരസമിതി ജനറല്‍കണ്‍വീനര്‍ ടി.കെ.വാസുവിന്‍െറ നേതൃത്വത്തില്‍ സംഘത്തെ സ്വീകരിച്ചു.
ലാലൂരില്‍ ആധുനിക സംസ്കരണ പ്ളാന്‍റ് എന്ന പേരില്‍ ആറു വര്‍ഷം മുമ്പ് തുടങ്ങിയ പ്ളാന്‍റ് കഴിഞ്ഞ നാലു വര്‍ഷമായി പ്രവര്‍ത്തിക്കുന്നില്ല. ദ്രവിച്ച കുറേ ഇരുമ്പുകഷണങ്ങളും എല്ലിന്‍ കൂടുകളുമാണ് ഇന്ന് പ്ളാന്‍റില്‍ അവശേഷിക്കുന്നത്. ശുദ്ധവെള്ളം കിട്ടാക്കനിയാണ്. വല്ലപ്പോഴും കോര്‍പറേഷന്‍ വിതരണം ചെയ്യുന്ന ടാങ്കര്‍ വെള്ളമാണ് ദേശവാസികറുടെ ഏക ആശ്രയമെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.
പെട്ടിപ്പാലം സമരത്തെ നഖശിഖാന്തം എതിര്‍ക്കുന്ന സി.പി.എം തൃശൂരില്‍ കോര്‍പറേഷനെതിരെ സമരരംഗത്തുണ്ട്.
ലാലൂര്‍ സത്യാഗ്രഹപന്തലില്‍ കേരളത്തിലെ വിവിധ മാലിന്യവിരുദ്ധ സമരസമിതികളുടെ ഒത്തുചേരലില്‍ പെട്ടിപ്പാലത്തെ പ്രതിനിധാനംചെയ്ത് പി.എം. അബ്ദുന്നാസിര്‍ സംസാരിച്ചു. വിളപ്പില്‍ശാല സമരനേതാവ് ബുര്‍ഹാന്‍, ഗ്രോവാസു, പി.ഐ. വാസുദേവന്‍, സി.ആര്‍. നീലകണ്ഠന്‍, റസാഖ് പാലേരി, വിവിധ സമരസമിതി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ലാലൂര്‍ സമരനേതാവ് ടി.കെ. വാസു അധ്യക്ഷത വഹിച്ചു.

ടേബിള്‍ ടോക് സംഘടിപ്പിച്ചു

 ടേബിള്‍ ടോക് സംഘടിപ്പിച്ചു
വീരാജ്പേട്ട: ജമാഅത്തെ ഇസ്ലാമി വീരാജ്പേട്ട ഹല്‍ഖ ‘മുഹമ്മദ് നബി: ജീവിതവും ദര്‍ശനവും’ എന്ന വിഷയത്തില്‍ ടേബിള്‍ ടോക് സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി മംഗലാപുരം വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഇസ്ഹാഖ് ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന അഭിഭാഷകന്‍ ബി.ബി. നാണയ്യ, പ്രഫ. വി. മഹാദേവ സ്വാമി, കന്നട സാഹിത്യപരിഷത്ത് താലൂക്ക് പ്രസിഡന്‍റ് രഘുനാഥ നായിക്ക്, ബി.എസ്. ദേവര്‍, ഗവ. ജൂനിയര്‍ കോളജ് പ്രിന്‍സിപ്പല്‍ കൃഷ്ണേഗൗഡ എന്നിവര്‍ സംസാരിച്ചു.

ലഹരിക്കെതിരെ എസ്.ഐ.ഒ കാമ്പയിന്‍

ലഹരിക്കെതിരെ
എസ്.ഐ.ഒ കാമ്പയിന്‍
ഇരിക്കൂര്‍: എസ്.ഐ.ഒ ഇരിക്കൂര്‍ യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ ‘ലഹരിക്കെതിരെ’ കാമ്പയിന്‍ ജില്ലാ പ്രസിഡന്‍റ് യൂനുസ് സലീം ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് നഗറില്‍ ‘വഴിതെറ്റുന്ന യുവത്വം’ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചു. കെ. മുഹമ്മദ് ആഷിഖ് അധ്യക്ഷതവഹിച്ചു. സി. ഇസ്മായില്‍ സ്വാഗതവും കെ.ടി. കഫീല്‍ നന്ദിയും പറഞ്ഞു.

സൗജന്യ നെറ്റ് പരിശീലന ക്ളാസ്

സൗജന്യ നെറ്റ് പരിശീലന ക്ളാസ്
തളിപ്പറമ്പ്: നെറ്റിന്‍െറ സൗജന്യ പരിശീലന ക്ളാസുകളിലേക്ക് തളിപ്പറമ്പ് സര്‍ സയ്യിദ് കോളജില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യു.ജി.സിയുടെ സാമ്പത്തികസഹായത്തോടെ നടക്കുന്ന കോഴ്സില്‍ ചേരാനാഗ്രഹിക്കുന്ന ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, കോമേഴ്സ് ബിരുദാനന്തര ബിരുദധാരികള്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കണം. അവസാനവര്‍ഷ ബിരുദാനന്തര ബിരുദധാരികള്‍ക്കും അപേക്ഷിക്കാം.
എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കും ക്രീമിലെയറില്‍പെടാത്ത മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും മുന്‍ഗണനയുണ്ടാകും. അപേക്ഷാഫോറത്തിനും വിശദവിവരത്തിനും കോഴ്സ് കോഓഡിനേറ്ററുമായി ബന്ധപ്പെടണം. ഫോണ്‍: 9746377146.

ചേലോറ നിവാസികള്‍ക്ക് കുടിവെള്ള വിതരണ നിലച്ചു

ചേലോറ നിവാസികള്‍ക്ക്
കുടിവെള്ള വിതരണ നിലച്ചു
ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് നിവാസികള്‍ക്ക് കുടിവെള്ള വിതരണം നിലച്ചു. ഒരാഴ്ചയിലധികമായി ഇവിടെ കുടിവെള്ളവിതരണം നിലച്ചിട്ട്.
ട്രഞ്ചിങ് ഗ്രൗണ്ടില്‍ നഗരസഭയുടെ മാലിന്യം തള്ളുന്നതിനാല്‍ പ്രദേശവാസികളുടെ കിണര്‍ വെള്ളത്തില്‍ മാലിന്യം കലര്‍ന്നതിനെതുടര്‍ന്ന് നഗരസഭ ഏര്‍പ്പെടുത്തിയ സംവിധാനത്തെയാണ് കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. ഇത്് താറുമാറായതാണ് കുടിവെള്ളക്ഷാമത്തിനിടയാക്കിയത്.
പ്രദേശത്തെ 250ലധികം കുടുംബങ്ങള്‍ക്കാണ് ജലവിതരണം നടത്തിയിരുന്നത്. ശുദ്ധജലം കിട്ടാത്തതിനാല്‍ മാലിന്യം കലര്‍ന്ന വെള്ളമാണ് ചേലോറവാസികള്‍ ഉപയോഗിക്കുന്നത്.
നഗരസഭയുടെ മാലിന്യം തള്ളുന്നതിനെതിരെ ചേലോറയില്‍ നടക്കുന്ന സമരം രണ്ടുമാസം തികയുകയാണ്. പലതവണ സമരക്കാരെ പ്രകോപനപരമായി നേരിട്ടത് വ്യാപക പ്രതിഷേധത്തിനിടയാക്കിയതിനാല്‍ ഒരാഴ്ചയിലധികമായി മാലിന്യം ചേലോറയിലത്തെുന്നില്ല.
ഇവിടെ മാലിന്യസംസ്കരണ പ്ളാന്‍റ് സ്ഥാപിക്കാനുള്ള ശ്രമവും പ്രാഥമികചര്‍ച്ചയലൊതുങ്ങിയിരിക്കുകയാണ്. എന്നാല്‍, ചേലോറയില്‍ മാലിന്യപ്ളാന്‍റ് സ്ഥാപിക്കാന്‍ അനുവദിക്കില്ളെന്ന നിലപാടിലാണ് പ്രദേശവാസികള്‍.
പ്ളാന്‍റിനുവേണ്ടി സര്‍വേ നടത്താനത്തെുന്ന ഉദ്യോഗസ്ഥരെ ട്രഞ്ചിങ് ഗ്രൗണ്ടില്‍ തടയുമെന്ന് ഇവര്‍ പറഞ്ഞു.
ചേലോറക്കാര്‍ക്ക് വേണ്ടത് മാലിന്യമുക്ത ഗ്രാമമാണ്. അതില്‍ കവിഞ്ഞ ഒരു ഒത്തുതീര്‍പ്പിനും സന്നദ്ധരല്ളെന്ന് സമരനേതാക്കള്‍ പറഞ്ഞു.

കുടുംബസംഗമം നടത്തി

 കുടുംബസംഗമം നടത്തി
പഴയങ്ങാടി: ജമാഅത്തെ ഇസ്ലാമി മുട്ടം പ്രാദേശിക ജമാഅത്ത് സംഘടിപ്പിച്ച കുടുംബ സംഗമം ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്തു. സമീര്‍ വടുതല ‘പ്രാവചകന്‍െറ കുടുംബ ജീവിതം’ എന്ന വിഷയത്തെ കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. പ്രാദേശിക ജമാഅത്ത് അമീര്‍ അബ്ദുല്‍ അസീസ് പുതിയങ്ങാടി അധ്യക്ഷത വഹിച്ചു. എസ്.എ.പി. അബ്ദുല്‍ സലാം സ്വാഗതവും എസ്.വി.പി. ജലീല്‍ നന്ദിയും പറഞ്ഞു.

മായന്‍മുക്കില്‍ ലീഗ് -എസ്.ഡി.പി.ഐ സംഘര്‍ഷം

 
 മായന്‍മുക്കില്‍ ലീഗ്
-എസ്.ഡി.പി.ഐ സംഘര്‍ഷം
കാഞ്ഞിരോട്: മായന്‍മുക്കില്‍ ലീഗ്-എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ് മുണ്ടേരി പഞ്ചായത്ത് മെംബറും യൂത്ത്ലീഗ് നേതാവുമായ പി.സി. നൗഷാദ്, പി.കെ.റയീസ്, എം. ആശിഖ്് എന്നിവരെ കണ്ണൂര്‍ കൊയിലി ആശുപത്രിയിലും ലീഗ് പ്രവര്‍ത്തകരുടെ അക്രമത്തില്‍ പരിക്കേറ്റ മുസ്തഫ, റാസിഖ് എന്നിവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മായന്‍മുക്കില്‍ ലീഗ് നിയന്ത്രണത്തിലുള്ള സി.എച്ച്. സെന്‍ററിലെ ഉപകരണങ്ങളും ടെലിവിഷനും പൂര്‍ണമായും നശിപ്പിക്കപ്പെട്ട നിലയിലാണ്.
ചൊവ്വാഴ്ച രാവിലെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ മായന്‍മുക്കില്‍ സ്ഥാപിച്ച പതാക നശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് വൈകുന്നേരത്തോടെയാണ് അക്രമം അരങ്ങേറിയത്. പതാക നശിപ്പിച്ചതുമായി ലീഗിന് ബന്ധമില്ളെന്നും സമാധാനം തകര്‍ക്കാനുള്ള എസ്.ഡി.പി.ഐയുടെ ഗുഢനീക്കമാണിതെന്നും യൂത്ത്ലീഗ് മായന്‍മുക്ക് ശാഖ അറിയിച്ചു. എന്നാല്‍, എസ്.ഡി.പി.ഐ പതാകകളും പ്രചാരണ ബോര്‍ഡുകളും നിരന്തരം നശിപ്പിക്കപ്പെടുന്നത് അന്വേഷിച്ച എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ ലീഗ് ഓഫിസില്‍ തമ്പടിച്ചവര്‍ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് എസ്.ഡി.പി.ഐ അറിയിച്ചു. നൗഷാദ്, ആശിഖ്, റയീസ് തുടങ്ങിയവര്‍ക്കെതിരെ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ പരാതിപ്രകാരവും ഷഫീഖ്, ഫയദ്, റാസിഖ്, മുസ്തഫ തുടങ്ങിയവര്‍ക്കെതിരെ ലീഗ് പ്രവര്‍ത്തകരുടെ പരാതി പ്രകാരവും പൊലീസ് കേസെടുത്തു.

ജില്ലയെ കുരുതിക്കളമാക്കരുത് -ജമാഅത്തെ ഇസ്ലാമി

ജില്ലയെ കുരുതിക്കളമാക്കരുത്
-ജമാഅത്തെ ഇസ്ലാമി
കണ്ണൂര്‍: മനുഷ്യജീവനും സ്വത്തിനും നേരെ നടക്കുന്ന കൈയേറ്റങ്ങളും കൊലപാതകങ്ങളും പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ളെന്ന തിരിച്ചറിവ് ഉണ്ടാകണമെന്ന് ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടേറിയറ്റ് പറഞ്ഞു. സംയമനം പാലിക്കാനും അണികളെ നിയന്ത്രിക്കാനും ശ്രമിക്കേണ്ട രാഷ്ട്രീയ നേതൃത്വങ്ങള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നത് അപലപനീയമാണ്.
സമാധാനം നിലനിര്‍ത്താന്‍ വേണ്ടി അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ അധികൃതര്‍ തയാറാവണം. കുറ്റവാളികളെ രാഷ്ട്രീയം നോക്കാതെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് അക്രമം അമര്‍ച്ച ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്‍റ് കെ.പി. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. സി.കെ.എ. ജബ്ബാര്‍, കെ.എല്‍. ഖാലിദ്, കളത്തില്‍ ബഷീര്‍, കെ.എം. മഖ്ബൂല്‍ എന്നിവര്‍ സംസാരിച്ചു.

Sunday, February 19, 2012

ACCOUNTS CLERK

MUNDERI KHIDMATHUL ISLAM SANGHAM

കുടുംബ സംഗമം

കുടുംബ സംഗമം
പഴയങ്ങാടി: മുഹമ്മദ് നബി ജീവിതവും സന്ദേശവും കാമ്പയിനിന്‍െറ ഭാഗമായി ജമാഅത്തെ ഇസ്ലാമി മുട്ടം യൂനിറ്റ് മുട്ടം ജുമാ മസ്ജിദിന് സമീപത്ത് ഞായറാഴ്ച കുടുംബ സംഗമം സംഘടിപ്പിക്കും. വൈകീട്ട് 6.30ന് നടക്കുന്ന സംഗമത്തില്‍ ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ്, അബ്ദുല്‍ അസിസ് പുതിയങ്ങാടി, സമീര്‍ വടുതല എന്നിവര്‍ പങ്കെടുക്കും.

ഉപഹാരം നല്‍കി

 ഉപഹാരം നല്‍കി
ചക്കരക്കല്ല്: മാനോവൈകല്യം മറന്ന് കായികരംഗത്ത് നേട്ടം കൈവരിച്ച ചാല ശാന്തിദീപം സ്കൂള്‍ വിദ്യാര്‍ഥി അജ്മലിന് സോളിഡാരിറ്റി ചക്കരക്കല്ല് യൂനിറ്റ് ഉപഹാരം നല്‍കി. എറണാകുളത്ത് നടന്ന സ്പെഷല്‍ സ്കൂള്‍ ഒളിമ്പിക്സ് ജേതാവ് വെണ്‍മണലിലെ ആബിദ മന്‍സിലില്‍ അജ്മലിനാണ് ഉപഹാരം സമര്‍പ്പിച്ചത്.
400 മീറ്റര്‍ ഓട്ടം, ലോങ്ജമ്പ്, 400 മീറ്റര്‍ റിലേ എന്നീ ഇനങ്ങളിലാണ് അജ്മല്‍ സ്വര്‍ണം നേടിയത്.  ചക്കരക്കല്ല് യൂനിറ്റ് പ്രസിഡന്‍റ് സി.ടി. അശ്കര്‍, സി.ടി. ശഫീഖ്, ശാഹുല്‍ ഹമീദ് മാസ്റ്റര്‍, പി. മുനീര്‍ എന്നിവര്‍ അജ്മലിന്‍െറ വീട്ടിലത്തെിയാണ് ഉപഹാരം നല്‍കിയത്.

Saturday, February 18, 2012

അല്‍ ഫലാഹില്‍ അനുമോദന യോഗം ചേര്‍ന്നു.

 
 
 
 
 
 അല്‍ ഫലാഹില്‍ അനുമോദന യോഗം ചേര്‍ന്നു.
ന്ര്യുമാഹി: സംസ്ഥാന ലളിത കലാ അക്കദമി അവാര്‍ഡ് ജേതാവ് പ്രശാന്ത് ഓളവിലത്തെ· അല്‍ഫലാഹ് സ്റ്റാഫ് കൗണ്‍സില്‍ അനുമോദിച്ചു. ചിത്രകലാ വിഭാഗത്ത·ില്‍ പ്രശസ്തി പത്രവും കാഷ് അവാര്‍ഡും കരസ്ഥമാക്കിയ പ്രശാന്ത് മാസ്റ്റര്‍  അല്‍ ഫലാഹ് ഇംഗ്ളീഷ് സ്കൂള്‍ ചിത്രകലാ അദ്ധ്യാപകനാണ്. യോഗത്തില്‍ സ്റ്റാഫ് ഓര്‍ഗനൈസര്‍ ഷംസീര്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. മാനേജര്‍ എം.ദാവൂദ്. പ്രിന്‍സിപ്പാഹ കെ.എം.സാദിഖ്, സ്റ്റാഫ് സെക്രട്ടറ ഷഹീര്‍ അലി, ഷീജ ദാമോദരന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സ്റ്റാഫ് കൗണ്‍സില്‍ വക പാരിതോഷികം അല്‍ഫലാഹ് മാനേജര്‍ എം.ദാവൂദ് കൈമാറി.

ISLAMIC SPEECH

മുഹമ്മദ്നബി ജീവിതവും സന്ദേശവും സെമിനാര്‍ നടത്തി

 മുഹമ്മദ്നബി ജീവിതവും
സന്ദേശവും സെമിനാര്‍ നടത്തി
മട്ടന്നൂര്‍: ആദര്‍ശജീവിതം എങ്ങനെയാകണമെന്ന് സ്വജീവിതത്തിലൂടെ പഠിപ്പിച്ചുതന്ന പ്രവാചകനാണ് മുഹമ്മദ് നബിയെന്ന് പ്രമുഖ വാഗ്മി കെ.പി.എ. റഹീം.  മുഹമ്മദ്നബി ജീവിതവും സന്ദേശവും  കാമ്പയിനിന്‍െറ ഭാഗമായി ജമാഅത്തെ ഇസ്ലാമി മട്ടന്നൂര്‍ ഏരിയ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യം പറയാന്‍ ധൈര്യം കാണിച്ച പ്രവാചകന്‍െറ അനുചരന്മാരും സത്യം പറയാനും പ്രവര്‍ത്തിക്കാനും തയാറാകണമെന്ന്  കെ.പി.എ. റഹീം പറഞ്ഞു. വി.കെ. കുട്ടു അധ്യക്ഷത വഹിച്ചു. അഡ്വ. പി.പി. ജയരാജന്‍, കളത്തില്‍ ബഷീര്‍, പി.സി. മുനീര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. കെ.വി. നിസാര്‍ സ്വാഗതവും കെ.പി. റസാഖ് നന്ദിയും  പറഞ്ഞു. മുഹമ്മദ് റഹ്ബാര്‍ ഖിറാഅത്ത് നടത്തി.

Friday, February 17, 2012

തടവറയില്‍ വായന പ്രോല്‍സാഹിപ്പിക്കണം -ടി. പത്മനാഭന്‍

 
 
 
 
 
 
 
 
 
 
 തടവറയില്‍ വായന പ്രോല്‍സാഹിപ്പിക്കണം
 -ടി. പത്മനാഭന്‍
കണ്ണൂര്‍: തടവറയില്‍ വായനയും പഠനവും പ്രോല്‍സാഹിപ്പിക്കാന്‍ കൂടുതല്‍ ഇടപെടല്‍ ഉണ്ടാവണമെന്ന് എഴ്ധുുകാരന്‍ ടി. പത്മനാഭന്‍ അഭിപ്രായപ്പെട്ടു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് എസ്.എസ്.എല്‍.സി പാസായവരെ അനുമോദിക്കാന്‍ കൌസര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരും തടവുകാരായി ജനിക്കുന്നില്ല. സാഹചര്യങ്ങളാണ് ആളുകളെ അ്ധരമൊരു അവസ്ഥയില്‍ എ്ധിക്കുന്നത്. ജയില്‍ ജീവിത്ധില്‍ തങ്ങള്‍ക്ക് ലഭിച്ച സമയം ഫലപ്രദമായി വിനിയോഗിച്ച് വിജയം കൈവരിച്ച തടവുകാര്‍ക്ക് തീര്‍ച്ചയായും ചാരിതാര്‍ഥ്യ്ധിന് വകയുണ്ട്. തടവുകാര്‍ക്ക് പഠന സഹായവും അനുമോദനവും ഏര്‍പ്പാട് ചെയ്ത കൌസര്‍ ട്രസ്റ്റിനെ അഭിനന്ദിക്കുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ അയല്‍പക്ക്ധുള്ള വീട്ടില്‍ വളര്‍ന്ന തനിക്ക് ജയിലുമായി അട്ധു ഹൃദയബന്ധമാണുള്ളതെന്നും പത്മനാഭന്‍ പറഞ്ഞു.
ജയില്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ വായിച്ചാണ് ഞാന്‍ വളര്‍ന്നത്. വീടിനട്ധ്ു താമസിച്ചിരുന്ന ജയില്‍ ഉദ്യോഗസ്ഥരുടെ സഹായ്ധാടെയാണ് ജയില്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ വായിക്കാന്‍ തരപ്പെട്ധുിയിരുന്നത്. അന്ന് ജയില്‍ ലൈബ്രറിയില്‍ ഉണ്ടായിരുന്ന മുഴുവന്‍ പുസ്തകങ്ങളും ഇ്ധര്ധില്‍ വായിച്ചിട്ടുണ്ട്. തന്റെ കൈവശമുള്ള പഴയ പുസ്തകങ്ങള്‍ പലതും ജയിലിലെ ബുക്ക് ബൈന്റിങ് യൂനിറ്റിന്റെ സഹായ്ധാടെ ബൈന്റ് ചെയ്ത് സൂക്ഷിക്കുന്നതിന്റെ ബന്ധവും ജയിലുമായി ബന്ധപ്പെട്ട് ഓര്‍മയിലുണ്ടെന്ന് ടി. പത്മനാഭന്‍ പറഞ്ഞു.
ജയില്‍ ജീവിതം മന$പരിവര്ധ്‍ന്ധിനുള്ള അവസരമാണെന്ന് മുഖ്യ പ്രഭാഷണം നട്ധിയ 'ഗള്‍ഫ് മാധ്യമം' ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് പറഞ്ഞു.
കഴിഞ്ഞ കാല്ധക്കുറിച്ച് വ്യാകുലപ്പെടുന്നതിനു പകരം ജയില്‍ ജീവിതം പുതിയ കാല്ധക്കുള്ള മുതല്‍കൂട്ടായി മാറ്റുകയാണ് വേണ്ടത്. പ്രവാചകന്‍ യൂസുഫിന്റെ ചരിത്രം മുതല്‍ സ്വാമി അസിമാനന്ദയുടെ മനംമാറ്റിയ കരീം വരെയുള്ളവരുടെ ജയിലനുഭവങ്ങള്‍ നല്‍കുന്ന പാഠമതാണെന്നും ഹംസ അബ്ബാസ് ചൂണ്ടിക്കാട്ടി.
എസ്.എസ്.എല്‍.സിയില്‍ വിജയം നേടിയവര്‍ക്കുള്ള ഉപഹാരം ടി.പത്മനാഭന്‍ വിതരണം ചെയ്തു. ജയില്‍ സൂപ്രണ്ട് ശിവദാസ് തൈപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. തൃശൂര്‍ വി.എം.പി ഓര്‍ഫനേജ്  ഡയറക്ടര്‍ പി.കെ. റഹിം, ഡോ.പി.സലിം, വി.കെ. ഖാലിദ്, ജയില്‍ എക്സിക്യൂട്ടിവ് ഓഫിസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.എം. പുരുഷ്ധോമന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ജയില്‍ അധ്യാപകന്‍ രമേഷ് നാഥിനെ ആദരിച്ചു. ജയില്‍ വെല്‍ഫെയര്‍ ഒഫിസര്‍ എം.വി. മുകേഷ് സ്വാഗതവും ജയില്‍ അന്തേവാസി സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

പെട്ടിപ്പാലം: മാലിന്യ സംസ്കരണ്ധിലെ അഴിമതി അന്വേഷിക്കണം-ഖാലിദ് മൂസ നദ്വി

 
 പെട്ടിപ്പാലം: മാലിന്യ സംസ്കരണ്ധിലെ അഴിമതി
അന്വേഷിക്കണം-ഖാലിദ് മൂസ
നദ്‌വി
ന്യൂമാഹി: പെട്ടിപ്പാല്ധ് പൊലീസ് അകമ്പടിയോടെ മാലിന്യനിക്ഷേപം നട്ധുമെന്ന് തലശേãരി നഗരസഭാ ചെയര്‍പേഴ്സനും പ്രതിപക്ഷവും പ്രഖ്യാപനം നട്ധിയത് അഴിമതിയുടെയും ധാര്‍ഷ്ട്യ്ധിന്റെയും ആഴം വ്യക്തമാക്കുന്നെന്ന് ജമാഅ്ധ ഇസ്ലാമി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഖാലിദ് മൂസ നദ്വി. പെട്ടിപ്പാലം മാലിന്യവിരുദ്ധ സമര്ധിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജമാഅ്ധ ഇസ്ലാമി ജില്ലാ സമിതി നട്ധിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  നിക്ഷ്പക്ഷ അന്വേഷണം നട്ധി മാലിന്യസംസ്കരണ്ധിലെ അഴിമതി പുറ്ധുകൊണ്ടുവന്ന് കുറ്റവാളികളെ ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജമാഅ്ധ ഇസ്ലാമി കണ്ണൂര്‍ ജില്ല സമിതി വൈസ് പ്രസിഡന്റ് കെ.പി. അബ്ദുല്‍അസീസ് അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം റസാഖ് പാലേരി, കണ്ണൂര്‍ ജില്ലാ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ്, ജമാഅ്ധ ഇസ്ലാമി വനിതാ വിഭാഗം പ്രസിഡന്റ് എ.ടി. സമീറ, എസ്.ഐ.ഒ ജില്ലാ  പ്രസിഡന്റ് യൂനുസ് സലിം, സമരസമിതി നേതാവ് പി.എം. അബ്ദുന്നാസിര്‍ എന്നിവര്‍ സംസാരിച്ചുു. കള്ധില്‍ ബഷീര്‍ സ്വാഗതവും ഇബ്രാഹിം മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
സമര്ധിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പുന്നോലില്‍ നട്ധിയ ബഹുജന റാലിക്ക് കെ.പി. അബ്ദുല്‍ അസീസ്, കള്ധില്‍ ബഷീര്‍,സി. അബ്ദുന്നാസിര്‍,കെ.എന്‍. ഖാലിദ്, ജമാല്‍ കടന്നപ്പള്ളി, എ.ടി. സമീറ, ഖദീജ ടീച്ചര്‍,ഷഹ്നാസ്, എന്‍.എം. ശഫീഖ്, ടി.പി. ഇല്യാസ് എന്നിവര്‍ നേതൃത്വം നല്‍കി.

ISLAMIC SPEECH

ചേലോറയില്‍ മാലിന്യവിരുദ്ധ സമരം തുടരുന്നു

ചേലോറയില്‍ മാലിന്യവിരുദ്ധ
സമരം തുടരുന്നു
നഗരസഭയുടെ മാലിന്യം തള്ളുന്നതിനെതിരെ ചേലോറ ട്രഞ്ചിങ് ഗ്രൌണ്ട് നിവാസികള്‍ തുടരുന്ന സമരം ഒന്നര മാസം പിന്നിടുകയാണ്. ഇതിനിടയില്‍ പല തവണ സമരം അധികൃതര്‍ പ്രകോപനപരമായി നേരിട്ടിരുന്നു. സമരപ്പന്തലിലേക്ക് മാലിന്യലോറി കയറ്റി സമരനേതാവിനെ അപായപ്പെട്ധുാന്‍ ശ്രമിച്ചതും ബലംപ്രയോഗിച്ച് മാലിന്യം തള്ളാന്‍ ശ്രമിച്ചത് തടയാന്ധിെയവരെ ല്ധാിച്ചാര്‍ജ് നട്ധിയതും വന്‍ പ്രതിഷേധ്ധിനിടയാക്കിയിരുന്നു. ല്ധാിച്ചാര്‍ജിനുശേഷം മാലിന്യം ചേലോറയില്ധിെയിട്ടില്ല. സമരം ശക്തമാക്കുമെന്നും മാലിന്യം ചേലോറക്ക് ഇനി വേണ്ടെന്നും സമരക്കാര്‍ പറഞ്ഞു.

ടേബിള്‍ ടോക്ക്

ടേബിള്‍ ടോക്ക്
ധര്‍മശാല: 'മുഹമ്മദ് നബി: ജീവിതവും സന്ദേശവും' എന്ന വിഷയ്ധില്‍ ജമാഅ്ധ ഇസ്ലാമി ധര്‍മശാലയില്‍ നട്ധിയ ടേബിള്‍ ടോക്ക് കണ്ണൂര്‍ എന്‍ജിനീയറിങ് കോളജ് വകുപ്പ് മേധാവി ഡോ. ടി.ഡി. ജോണ്‍ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം എം. മഖ്ബൂല്‍ വിഷയമവതരിപ്പിച്ചു. ഏരിയാ പ്രസിഡന്റ് വി.എന്‍. ഹാരിസ് അധ്യക്ഷത വഹിച്ചു. ഗംഗാധരന്‍ മാസ്റ്റര്‍, ഇസാഖ്, എന്‍.കെ. അബ്ബാസ് എന്നിവര്‍ സംസാരിച്ചു. എം. ജലാല്‍ഖാന്‍ സ്വാഗതവും പി.പി. അബ്ദുസമദ് നന്ദിയും പറഞ്ഞു.

Thursday, February 16, 2012

കുടുംബസംഗമം

 
 കുടുംബസംഗമം
മട്ടന്നൂര്‍: ജമാഅ്ധ ഇസ്ലാമി മട്ടന്നൂര്‍ യൂനിറ്റ് കുടുംബസംഗമം നട്ധി. മട്ടന്നൂര്‍ ഹിറ സെന്ററില്‍ നട്ധിയ കുടുംബസംഗമം വി.എന്‍. ഹാരിസ് ഉദ്ഘാടനം ചെയ്തു. സി. അലി അധ്യക്ഷത വഹിച്ചു.

Tuesday, February 14, 2012

PRABODHANAM WEEKLY

ഡേവിഡ് പൈനാട്ധിനും എം.എസ്. ശ്രീകലക്കും സോളിഡാരിറ്റി മാധ്യമ അവാര്‍ഡ്

 ഡേവിഡ് പൈനാട്ധിനും
എം.എസ്.  ശ്രീകലക്കും
സോളിഡാരിറ്റി മാധ്യമ അവാര്‍ഡ്
കോഴിക്കോട്: പത്ര-ദൃശ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടിനുള്ള സോളിഡാരിറ്റി പത്ര-ദൃശ്യ മാധ്യമ അവാര്‍ഡുകള്‍ക്ക് ദീപിക തൃശൂര്‍ ബ്യൂറോ ന്യൂസ് എഡിറ്റര്‍ ഡേവിഡ് പൈനാട്ധിനെയും ഇന്ത്യാ വിഷന്‍ ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ എം.എസ്. ശ്രീകലയെയും തെരഞ്ഞെട്ധുു.
ദീപിക ദിനപത്ധ്രില്‍ പ്രസിദ്ധീകരിച്ച 'കാരുണ്യവഴികളിലെ അഴിയാ കുരുക്കുകള്‍' എന്ന പരമ്പരയും ഇന്ത്യാ വിഷനില്‍ ശ്രീകല അവതരിപ്പിച്ച 'ഇനി അവര്‍ പറയട്ടെ' പരമ്പരയിലെ 'കഴ്ധുറ്റം വെള്ള്ധില്‍ ദാഹിച്ചു വലയുന്നവര്‍' എന്ന റിപ്പോര്‍ട്ടുമാണ് പരിഗണിച്ചത്. പ്രഫ. യാസീന്‍ അഷ്റഫ്, കെ. രാജഗോപാല്‍, സി. ദാവൂദ് എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.
10,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് ഫെബ്രുവരി 16ന് ആലുവ ടൌണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രമുഖ മാധ്യമപ്രവര്ധ്‍കന്‍  അജിത് സാഹി സമ്മാനിക്കും

മലര്‍വാടി ബാല ചിത്രരചനാ മത്സരം അവാര്‍ഡുദാനം

 മലര്‍വാടി ബാല ചിത്രരചനാ മത്സരം
അവാര്‍ഡുദാനം
പാലക്കാട്: മലര്‍വാടി ബാല ചിത്രരചനാ മത്സര്ധിലെ സംസ്ഥാന വിജയികള്‍ക്ക് ചിത്രകാരനും സിനിമാ സംവിധായകനുമായ അമ്പിളി അവാര്‍ഡുകള്‍ വിതരണംചെയ്തു. ആല്ധൂര്‍ ബ്രഹ്മാനന്ദസ്വാമി ശിവയോഗി ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന അവാര്‍ഡുദാന ചടങ്ങില്‍ ആല്ധൂര്‍ സബ്ജില്ല എ.ഇ.ഒ പി.ടി. പത്മനാഭന്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ വിജയ് പി. ആനന്ദ്, ബി.എസ്.എസ് ഗുരുകുലം ബി.എഡ് സെന്റര്‍ പ്രിന്‍സിപ്പല്‍ ബാലാംബിക, പി.ടി.എ പ്രസിഡന്റ് ബാലചന്ദ്രന്‍, പഞ്ചായ്ധ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ റംല ഉസ്മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
മലര്‍വാടി ബാലസംഘം സംസ്ഥാന കോഓഡിനേറ്റര്‍ അബ്ബാസ് കൂട്ടില്‍ അധ്യക്ഷത വഹിച്ചു. മത്സര കണ്‍വീനര്‍ നൂറുദ്ദീന്‍ ചേന്നര സ്വാഗതവും ജില്ലാ കോഓഡിനേറ്റര്‍  നാസര്‍ കാരക്കാട് നന്ദിയും പറഞ്ഞു. സംസ്ഥാന സ്കൂള്‍ കലോത്സവ്ധില്‍ കൂടുതല്‍ പോയന്റ് നേടിയ സ്കൂളിന് മലര്‍വാടി സംസ്ഥാന സമിതി ഏര്‍പ്പെട്ധുിയ ഉപഹാരം ബി.എസ്.എസ് ഗുരുകുലം സ്കൂള്‍ പ്രിന്‍സിപ്പല്‍ വിജയ് പി. ആനന്ദ് എ.ഇ.ഒ യില്‍നിന്ന് ഏറ്റുവാങ്ങി.

അലീഗഢ് മലപ്പുറം കേന്ദ്ധ്രില്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

അലീഗഢ് മലപ്പുറം കേന്ദ്ധ്രില്‍
കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
പെരിന്തല്‍മണ്ണ: അലീഗഢ് മുസ്ലിം സര്‍വകലാശാല മലപ്പുറം കേന്ദ്ധ്രില്‍ എം.ബി.എ, ബി.എ എല്‍.എല്‍.ബി കോഴ്സുകളുടെ 2012^13 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് അഞ്ചിനാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. മേയ് അഞ്ചിന് പ്രവേശ പരീക്ഷ നടക്കും. കോഴിക്കോട് ഫാറൂഖ് കോളജാണ് കേരള്ധിലെ ഏക പരീക്ഷാകേന്ദ്രം. എം.ബി.എക്ക് ഏതെങ്കിലും ഡിഗ്രി കോഴ്സില്‍ 50 ശതമാനം അഗ്രിഗേറ്റ് മാര്‍ക്കാണ് അടിസ്ഥാന യോഗ്യത. എല്‍.എല്‍.ബി കോഴ്സിന് പ്ലസ്ടുവിന് 50 ശതമാനം അഗ്രിഗേറ്റ് മാര്‍ക്കാണ് യോഗ്യത. 22 വയസ്സില്‍ കൂടാന്‍ പാടില്ല. നടപ്പുവര്‍ഷം യോഗ്യതാ പരീക്ഷ എഴുതിയവര്‍ക്കും അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയുടെ മാര്‍ക്കിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പി ജൂണ്‍ 18ന് മുമ്പ് ബന്ധപ്പെട്ട ഓഫിസില്‍ എ്ധിക്കണം. ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കേണ്ട അപേക്ഷാഫോമും വിവരങ്ങളും www.amucontrollerexams.com വെബ്സൈറ്റില്‍ ലഭിക്കും.

സായുധ പൊലീസിനെ ഉപയോഗിച്ച് മാലിന്യപ്രശ്നം പരിഹരിക്കാനാവില്ല -ജമാഅ്ധ ഇസ്ലാമി

 സായുധ പൊലീസിനെ ഉപയോഗിച്ച് മാലിന്യപ്രശ്നം
പരിഹരിക്കാനാവില്ല -ജമാഅ്ധ ഇസ്ലാമി
കോഴിക്കോട്: തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ സായുധ പൊലീസ് സേനയെ ഉപയോഗിച്ച് മാലിന്യം തള്ളാനുള്ള സര്‍ക്കാര്‍ നീക്കം ചെറ്ധുുതോല്‍പിച്ച ജനകീയ സമരസമിതി പ്രവര്ധ്‍കരെ ജമാഅ്ധ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബുറഹ്മാന്‍ അനുമോദിച്ചു. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാത്ധെന്നെ ജനകീയ സമരങ്ങള്‍ വിജയിക്കുന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണ് വിളപ്പില്‍ശാല സമരം.
മാലിന്യ നിക്ഷേപം ഉയര്ധ്‍ുന്ന ആരോഗ്യ, പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കെതിരെ ഒരു ഡസനോളം സമരങ്ങള്‍ ഇപ്പോള്‍ കേരള്ധില്‍ നടക്കുകയാണ്. ഇട്ധും വല്ധുമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ സമരങ്ങളുടെ എതിര്‍പക്ഷ്ധാണ് നിലയുറപ്പിച്ചിരിക്കുന്നത്. സംസ്ഥാനം രൂപവത്കൃതമായി അരനൂറ്റാണ്ട് പിന്നിട്ടിട്ടും മാലിന്യ സംസ്കരണ വിഷയ്ധില്‍ ഒരു മുന്നേറ്റവും നട്ധാന്‍ കഴിയ്ധാത് നമ്മുടെ ഭരണവ്യവസ്ഥയുടെ ദൌര്‍ബല്യമാണ്. മാലിന്യപ്രശ്നം പരിഹരിക്കാന്‍ ആത്മാര്‍ഥതയോടെ ഒരു ശ്രമവും നട്ധ്ധാവര്‍ സായുധ പൊലീസിനെ ഉപയോഗിച്ച് മാലിന്യം തള്ളി പ്രശ്നം പരിഹരിക്കാമെന്ന് കരുതുന്നത് തികഞ്ഞ മൌഢ്യമാണ്. ഈ മൌഢ്യമാണ് വിളപ്പില്‍ശാലയിലെ ജനങ്ങളുടെ സമരശക്തിക്കു മുന്നില്‍ തകര്‍ന്നുവീണത്. ഇനിയെങ്കിലും യാഥാര്‍ഥ്യബോധ്ധാടെ പ്രശ്ന്ധ സമീപിക്കാന്‍ ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധരാവണം ^പി. മുജീബുറഹ്മാന്‍ പറഞ്ഞു.

പെട്ടിപ്പാലം: രാഷ്ട്രീയ നേതാക്കള്‍ നിലപാട് വ്യക്തമാക്കണം- പൊതുജനാരോഗ്യ സമിതി

പെട്ടിപ്പാലം: രാഷ്ട്രീയ നേതാക്കള്‍ നിലപാട്
വ്യക്തമാക്കണം- പൊതുജനാരോഗ്യ  സമിതി
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലം സമര്ധിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സമരപന്തലില്‍ സംസാരിച്ച രാഷ്ട്രീയ കക്ഷി നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്ന് പുന്നോല്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി പ്രവര്ധ്‍ക സമിതി യോഗം ആവശ്യപ്പെട്ടു.കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, മന്ത്രി കെ.പി. മോഹനന്‍, കെ.എം. ഷാജി എം.എല്‍.എ, മുസ്ലിംലീഗ് നേതാവ് അഡ്വ. പി.വി. സൈനുദ്ദീന്‍, മുന്‍ മന്ത്രിമാരായ കെ.പി. നൂറുദ്ദീന്‍, എന്‍. രാമകൃഷ്ണന്‍, എ.ഡി. മുസ്തഫ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനി, പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കള്‍ സമര പന്തലില്ധിെ ആവശ്യങ്ങള്‍ പൂര്‍ണമായും നേടുംവരെ സമരരംഗ്ധുനിന്ന് പിന്‍വാങ്ങരുതെന്ന് ആവശ്യപ്പെടുകയും സമരം വിജയിക്കുന്നതുവരെ തങ്ങള്‍ കൂടെയുണ്ടാകമെന്നും ഉറപ്പു നല്‍കിയിരുന്നു.പൊലീസിനെ ഉപയോഗിച്ച് ഇവിടെ മാലിന്യം തള്ളുകയില്ലെന്ന് നല്‍കിയ ഉറപ്പ് പാലിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
പി.എം. അബ്ദുനാസര്‍ അധ്യക്ഷത വഹിച്ചു. കെ.പി. അബൂബക്കര്‍, പി. നാണു, സി.പി. അശ്റഫ്, നൌഷാദ് മാടോള്‍, കെ. സജീവന്‍, ടി. ഹനീഫ എന്നിവര്‍ സംസാരിച്ചു.

Monday, February 13, 2012

സീറാ കാമ്പയിന്‍ ക്വിസ് മത്സരം

 സീറാ കാമ്പയിന്‍ ക്വിസ് മത്സരം
തളിപ്പറമ്പ:  “മുഹമ്മദ് നബി ജീവിതവും സന്ദേശവും” ഏന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി ഏരിയാ തലത്തില്‍ നടത്തിയ ഇംഗ്ലീഷ് മീഡിയം വിദ്യാര്ഥിഷകല്ള്ക്കുാള്ള ക്വിസ് മത്സരത്തില്‍ ഷമീമ കെ പി (റോയ്ല്‍ ഇംഗ്ലീഷ് സ്കൂള്‍) ഒന്നാം സ്ഥാനവും അജ്മല അശ്റഫ് (സീതിസാഹിബ് ഹയര്സെക്കണ്ടറി സ്കൂള്‍) രണ്ടാം സ്ഥാനവും മിസ്ഹബ് കെ (റോയ്ല്‍ ഇംഗ്ലീഷ് സ്കൂള്‍) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡണ്ട് വി എന്‍ ഹാരിസ് ക്യാഷ് അവാര്ഡ്് വിതരണം ചെയ്തു. കെ പി ആദംകുട്ടിയുടെ അദ്ദ്യക്ഷതയില്‍ ചേര്ന്ന  യോഗത്തില്‍ സി അശ്റഫ് സ്വാഗതവും വി കെ അബ്ദുല്‍ കരീം നന്ദിയും പറഞ്ഞു.

പഠനക്ലാസ്

 പഠനക്ലാസ്
കാഞ്ഞിരോട്: എസ്.ഐ.ഒ കാഞ്ഞിരോട് ഘടകം പൊതുപരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനക്ലാസ് നട്ധി. സിജി സംസ്ഥാന കോഓഡിനേറ്റര്‍ സിറാജുദ്ദീന്‍ പറമ്പ്ധ് ക്ലാസെട്ധുു. യൂനസ് സലീം ഉദ്ഘാടനം ചെയ്തു. പി.സി. അജ്മല്‍ സ്വാഗതവും കെ. ഫവാസ് നന്ദിയും പറഞ്ഞു.