പെട്ടിപ്പാലം മാലിന്യ പ്രശ്നം
യു.ഡി.എഫിനെതിരെ പുന്നോലില്‍
ലീഗിന്‍െറ പേരില്‍ ഫ്ളക്സ്
യു.ഡി.എഫിനെതിരെ പുന്നോലില്‍
ലീഗിന്‍െറ പേരില്‍ ഫ്ളക്സ്
തലശ്ശേരി: പെട്ടിപ്പാലത്തുണ്ടായ സംഘര്‍ഷത്തിലും ബലം പ്രയോഗിച്ച് മാലിന്യം തള്ളിയ നഗരസഭാ നടപടിയിലും യു.ഡി.എഫിനെ വിമര്‍ശിച്ച് മുസ്ലിം ലീഗിന്‍െറ പേരില്‍ ഫ്ളക്സ് ബോര്‍ഡ്. മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ പേരില്‍ പുന്നോലില്‍ സ്ഥാപിച്ച ഫ്ളക്സില്‍ ‘ഈ ക്രൂരതകള്‍ കണ്ടില്ളെന്ന് നടിച്ചവരോട്...കാലം എത്ര മാറിയാലും മറക്കില്ല ഞങ്ങള്‍’ എന്ന തലക്കെട്ടില്‍ പൊലീസ് ക്രൂരതയുടെ നാല് ചിത്രങ്ങള്‍ സഹിതമാണുള്ളത്. ഡിവൈ.എസ്.പി ഷൗക്കത്തലിയെ സസ്പെന്‍ഡ് ചെയ്യുക, ഉമ്മന്‍ചാണ്ടിയുടെ പൊലീസ് തല്ലിച്ചതച്ചത് ഞങ്ങളെപ്പോലെ യു.ഡി.എഫിന് സിന്ദാബാദ് വിളിക്കുന്നവരെ, തലശ്ശേരിയിലെ യു.ഡി.എഫ് നേതാക്കള്‍ക്ക് ജനങ്ങളോട് മാപ്പ് പറയേണ്ടി വരും, ലീഗ് കൊടി പൊലീസ് കത്തിച്ചിട്ടും നേതാക്കള്‍ക്ക് നാവ് പൊന്തിയില്ല തുടങ്ങിയ കുറ്റപ്പെടുത്തലുകളും ഫ്ളക്സിലുണ്ട്.
എന്നാല്‍, ഫ്ളക്സ് നാട്ടിയത് പാര്‍ട്ടിയുടെ അറിവോടെയല്ളെന്ന് ന്യൂമാഹി പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്‍റ് കെ.കെ. ബഷീര്‍ പ്രതികരിച്ചു. പെട്ടിപ്പാലം വിഷയത്തില്‍ പഞ്ചായത്ത് കമ്മിറ്റി ഇടപെടേണ്ടന്നാണ് ലീഗ് തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ തീരുമാനം. ജനങ്ങളോടൊപ്പം നില്‍ക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും മണ്ഡലം കമ്മിറ്റിയാണ് പെട്ടിപ്പാലം കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയും മാലിന്യ നിക്ഷേപത്തിനെതിരെ സമര രംഗത്തുള്ള മാലിന്യവിരുദ്ധ സമിതിയുടെ മുഖ്യഭാരവാഹിയുമായ സിദ്ദീഖ് സന സജീവമായി സമരത്തിലുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സംഘര്‍ഷത്തില്‍ സിദ്ദീഖ് സനയും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
അതിനിടെ, സംഘര്‍ഷത്തിനുശേഷം ചേര്‍ന്ന ന്യൂമാഹി ഗ്രാമപഞ്ചായത്ത് യോഗത്തില്‍ പെട്ടിപ്പാലം വിഷയം ചര്‍ച്ചക്ക് പോലുമെടുത്തില്ല. ബജറ്റ് അവതരണമായതിനാല്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തിയില്ളെന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് പി. ശ്രീജ പറയുന്നത്. മുഴുവന്‍ അംഗങ്ങളും ഹാജരായിരുന്നെങ്കിലും ആരും വിഷയം ഉന്നയിച്ചില്ളെന്ന് അവര്‍ പറഞ്ഞു. പഞ്ചായത്തംഗമായ ലീഗിലെ പി.സി.റിസാല്‍ വിശാല സമരമുന്നണി സ്റ്റിയറിങ് കമ്മിറ്റി അംഗവും ആദ്യഘട്ടത്തില്‍ സമരത്തിന് നേതൃത്വം നല്‍കിയ ആളുമാണ്. പെട്ടിപ്പാലത്ത് പൊലീസ് ഇടപെടലുണ്ടായാല്‍ തങ്ങള്‍ അംഗത്വം രാജിവെക്കുമെന്ന് ആറ് യു.ഡി.എഫ് അംഗങ്ങള്‍ വാക്ക് നല്‍കിയെങ്കിലും അവരെ ഇപ്പോള്‍ കാണാന്‍ പോലുമില്ളെന്ന് സമരക്കാര്‍ പറയുന്നു.

Courtesy: Madhyamam
No comments:
Post a Comment
Thanks