പാസ്പോര്‍ട്ട് അപേക്ഷ;
ഇഷ്ടദിവസവും
സമയവും മുന്‍കൂട്ടി തെരഞ്ഞെടുക്കാം
സമയവും മുന്‍കൂട്ടി തെരഞ്ഞെടുക്കാം
കോഴിക്കോട്: പാസ്പോര്‍ട്ട് അപേക്ഷകള്‍ നല്‍കുന്നതിന് ഇഷ്ടദിവസവും സമയവും അപേക്ഷകര്‍ക്ക് മുന്‍കൂട്ടി തെരഞ്ഞെടുക്കാമെന്ന് പാസ്പോര്‍ട്ട് ഓഫിസര്‍ കെ.പി. മധുസൂദനന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പുലര്‍ച്ചെ വന്ന് പാസ്പോര്‍ട്ട് ഓഫിസിന് മുന്നില്‍ ക്യൂ നില്‍ക്കേണ്ട ബുദ്ധിമുട്ട് ഒഴിവാകും. എരഞ്ഞിപ്പാലം പാസ്പോര്‍ട്ട് ഓഫിസില്‍ മാര്‍ച്ച് അഞ്ച് മുതല്‍ തത്കാല്‍ അപേക്ഷകള്‍ മാത്രമേ സ്വീകരിക്കൂവെന്നും, വെസ്റ്റ്ഹില്‍ ചുങ്കത്തിന് സമീപവും വടകരയിലും പ്രവര്‍ത്തനം തുടങ്ങിയ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളുടെ പ്രയോജനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. മാര്‍ച്ച് 15നുശേഷം കണ്ണൂര്‍ സവിത തിയറ്ററിനടുത്തും പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലും പുതിയ സേവാ കേന്ദ്രങ്ങള്‍ തുറക്കും.
ഓണ്‍ലൈനില്‍ അപേക്ഷ നല്‍കുമ്പോള്‍ തെരഞ്ഞെടുക്കുന്ന ഏത് സേവാകേന്ദ്രത്തിലും അപേക്ഷ നല്‍കാവുന്നതാണ്.
ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത് ഇപ്രകാരം:
1. www.passportindia.gov.in വെബ്സൈറ്റില്‍ ലോഗ്ഓണ്‍ ചെയ്യുക.
2. അപേക്ഷകരുടെ യൂസര്‍ ഐ.ഡിയും അതിനായി ഒരു പാസ്വേര്‍ഡും സൃഷ്ടിക്കുക.
3. അപേക്ഷാഫോറം പൂരിപ്പിച്ച് ഓണ്‍ലൈനായി സമര്‍പ്പിക്കുകയോ (രേഖകള്‍ സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം) ഇ-ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് അതേ വെബ്സൈറ്റില്‍ തന്നെ അപ്ലോഡ് ചെയ്യുകയോ ആവാം.
4. അപേക്ഷാ റഫറന്‍സ് നമ്പര്‍ (എ.ആര്‍.എന്‍.) കുറിച്ചുവെക്കണം. ലഭ്യതയനുസരിച്ച് ഇഷ്ടമുള്ള ദിവസവും സമയവും അപേക്ഷാഫോറത്തില്‍ പൂരിപ്പിക്കുമ്പോള്‍ കൂടിക്കാഴ്ചാ ദിവസവും സമയവും ലഭിക്കും. ഇതിന്‍െറ പ്രിന്‍റൗട്ട് സൂക്ഷിക്കുക.
5. നിര്‍ദേശിക്കപ്പെട്ട ദിവസം, കൂടിക്കാഴ്ചാ സമയത്തിന് മുമ്പായി സേവാ കേന്ദ്രത്തില്‍ എത്തുക (കോഴിക്കോട്ട് ഇഷ്ടദിവസം കിട്ടിയില്ളെങ്കില്‍ വടകര, കണ്ണൂര്‍, പയ്യന്നൂര്‍ സേവാകേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാം).
6. ആവശ്യപ്പെട്ട എല്ലാ യഥാര്‍ഥ രേഖകളും പകര്‍പ്പുകളുമായി അപേക്ഷകന്‍ നേരിട്ടത്തെണം.
7. സെക്യൂരിറ്റിക്കാരന്‍ എ.ആര്‍.എന്‍ സ്ളിപ് പരിശോധിച്ച ശേഷം ഉള്ളിലേക്ക് കടത്തിവിടും.
8. അകത്തുകടന്നാല്‍ പ്രീ വെരിഫിക്കേഷന്‍ കൗണ്ടറിലത്തെി രേഖകള്‍ പ്രാഥമിക പരിശോധനക്ക് വിധേയമാക്കണം. അതിനുശേഷം ടോക്കണ്‍ നല്‍കും. ടോക്കണ്‍ കാണിച്ചാല്‍ അടുത്ത ഹാളിലേക്ക് കടത്തിവിടും.
9. വിസിറ്റേഴ്സ് ലോഞ്ചില്‍ കടന്നാല്‍ മുന്നിലെ ഇലക്ട്രോണിക് ഡിസ്പ്ളേ ബോര്‍ഡ് നോക്കി ഇനി പോകേണ്ട കൗണ്ടര്‍ മനസ്സിലാക്കണം. (കുടിവെള്ളം, ടോയ്ലറ്റ്, വികലാംഗര്‍ക്കും ശിശുപരിചരണത്തിനുമുള്ള സംവിധാനം എന്നിവ വെയ്റ്റേഴ്സ് ലോഞ്ചിലുണ്ട്)
10. ഊഴമനുസരിച്ച് തുടര്‍ന്ന് എ കൗണ്ടറില്‍ എത്തണം. ഇവിടെ 13 ടേബ്ളുകളുണ്ടാവും. ലഭിക്കുന്ന കൗണ്ടറിലത്തെിയാലുടന്‍ അപേക്ഷകന്‍െറ ഫോട്ടോയും ബയോമെട്രിക് വിരലടയാളവും ഒപ്പും എടുക്കും. ഇതിന് പ്രത്യേക ഫീസ് നല്‍കേണ്ടതില്ല.
11. തുടര്‍ന്ന് ‘ബി’ കൗണ്ടറിലത്തെി രേഖകള്‍ വീണ്ടും പരിശോധനക്ക് വിധേയമാക്കണം. പാസ്പോര്‍ട്ട് ഓഫിസ് ജീവനക്കാരുടെ സേവനം ‘ബി’ കൗണ്ടര്‍ മുതല്‍ ലഭ്യമാവും. (നാലു വയസ്സില്‍ താഴെയുള്ളവര്‍ക്ക് മാത്രം ഫോട്ടോ കൊണ്ടുവരാം).
12. രേഖകള്‍ കൃത്യമാണെങ്കില്‍ ‘സി’ കൗണ്ടറിലേക്ക് ഊഴമനുസരിച്ച് പോകണം. പാസ്പോര്‍ട്ട് ഗ്രാന്‍ഡിങ് ഓഫിസര്‍ അപേക്ഷ പരിശോധിച്ച് സ്ളിപ് നല്‍കും. അപേക്ഷയില്‍ സംശയമുണ്ടെങ്കില്‍ തൊട്ടടുത്ത മുറിയിലെ അസി. പാസ്പോര്‍ട്ട് ഓഫിസറെ കാണാന്‍ നിര്‍ദേശിക്കും.
13. സ്ളിപ് ലഭിച്ചാല്‍ പിന്‍വാതിലിലൂടെ പുറത്തുപോകാം. പൊലീസ് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ കമ്പ്യൂട്ടര്‍ മുഖേന ബന്ധപ്പെട്ട എസ്.പി ഓഫിസിലേക്ക് പോകും. സേവാ കേന്ദ്രത്തില്‍ ഒരാള്‍ക്ക് 45 മിനിറ്റുകൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങാം.
14. ഓണ്‍ലൈനില്‍ തൊട്ടടുത്ത മൂന്നു ദിവസത്തേക്കുള്ള അപേക്ഷകളേ സ്വീകരിക്കൂ. ദിവസവും വൈകീട്ട് ആറിനുശേഷം സൈറ്റ് തുറന്നുകൊടുക്കും. ഒരു ഐ.പിയില്‍ മൂന്ന് ബുക്കിങ്ങുകളേ പരിഗണിക്കൂ. സംശയങ്ങള്‍ക്ക് 1800-258-1800 എന്ന 24 മണിക്കൂര്‍ ടോള്‍ഫ്രീ നമ്പറില്‍ വിളിക്കാവുന്നതാണ്.
അപേക്ഷകള്‍ കൃത്യമാണെങ്കില്‍ മൂന്നു ദിവസത്തിനകം പാസ്പോര്‍ട്ട് ഡെസ്പാച്ച് ചെയ്യും. ചെയ്താലുടന്‍ അപേക്ഷയില്‍ പറയുന്ന ഇ-മെയില്‍ വിലാസത്തിലും ഫോണില്‍ എസ്.എം.എസ് ആയും വിവരം ലഭിക്കും.
തത്കാല്‍ അപേക്ഷയും മാര്‍ച്ച് പകുതിക്കുശേഷം സേവാകേന്ദ്രത്തിലേക്ക് മാറ്റും. അതോടെ, എരഞ്ഞിപ്പാലം മേഖലാ ഓഫിസ് പാസ്പോര്‍ട്ടുകളുടെ പ്രിന്‍റിങ്, ഡെസ്പാച്ച് എന്നിവക്ക് മാത്രമായി നിജപ്പെടുത്തും.
അപേക്ഷാ ഫീസ് ആയിരം രൂപ പണമായി തന്നെ അടക്കണമെന്നും പാസ്പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു. സേവാകേന്ദ്രം ഇന്‍ ചാര്‍ജ് വി. പങ്കജാക്ഷനും ടാറ്റ കണ്‍സല്‍ട്ടന്‍സി പ്രതിനിധികളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:
Post a Comment
Thanks