പെട്ടിപ്പാലത്ത് തീപിടിച്ച മാലിന്യലോറി
ചിറക്കരയിലെ വര്‍ക്ഷോപ്പില്‍
ചിറക്കരയിലെ വര്‍ക്ഷോപ്പില്‍
തലശ്ശേരി: പെട്ടിപ്പാലത്തെ മാലിന്യസമരത്തിനുനേരെ കഴിഞ്ഞയാഴ്ച നടന്ന പൊലീസ് നടപടിക്കിടയില്‍ തീവെച്ചു നശിപ്പിക്കപ്പെട്ട നഗരസഭയുടെ മാലിന്യ ലോറി, നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കും മുമ്പ് വര്‍ക്ഷോപ്പില്‍ കണ്ടത്തെി. മാലിന്യലോറിക്ക് തീവെച്ചത് സമരക്കാരാണെന്ന് നഗരസഭയും നഗരസഭയിലെ ഭരണപക്ഷത്തിന്‍െറ ആസൂത്രിത നാടകമാണെന്ന് സമരസംഘടനാ പ്രതിനിധികളും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടയില്‍ എരഞ്ഞോളിപ്പാലത്തിന് സമീപത്തെ ടാറ്റാ മോട്ടോര്‍സ് വര്‍ക്ഷോപ്പില്‍ ലോറിയത്തെിച്ചത് ദുരൂഹതക്കിടയാക്കി.
മാലിന്യലോറി കത്തിച്ച സംഭവത്തില്‍ പൊലീസ് മഹസര്‍ തയാറാക്കിയെങ്കിലും പ്രതികളെ തിരിച്ചറിയുന്നതിന് ഫോറന്‍സിക് പരിശോധനകളോ മറ്റു നടപടിക്രമങ്ങളോ പൂര്‍ത്തീകരിക്കാനായിട്ടില്ളെന്നാണ് വിവരം. തെളിവുകള്‍ നശിപ്പിക്കപ്പെടാതിരിക്കാന്‍ പൊലീസ് കസ്റ്റഡിയിലോ കോടതിയുടെ അധീനതയിലോ സൂക്ഷിക്കുന്നതിനുപകരം ധൃതിപിടിച്ച്, അറ്റകുറ്റപ്പണിക്കെന്ന വ്യാജേന വര്‍ക്ഷോപ്പിലത്തെിച്ചതിലും ദുരൂഹതയുണ്ട്. പൊതു ഉടമസ്ഥതയിലുള്ള ലോറിയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുന്നതോടെ തെളിവുകള്‍ പൂര്‍ണമായും ഇല്ലാതാകുമെന്ന് മാത്രമല്ല കേസ് ദുര്‍ബലപ്പെടാനും സാധ്യതയുണ്ട്.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ന്യൂമാഹി പൊലീസ് ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ ഇതുവരെ തയാറായിട്ടില്ല. തലശ്ശേരി-കൂത്തുപറമ്പ് റോഡിലെ സ്വകാര്യ വര്‍ക്ഷോപ്പില്‍ പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും കാണാവുന്ന വിധത്തിലാണ് ലോറി പാര്‍ക്ക് ചെയ്തിട്ടുള്ളത്. ലോറി കത്തിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മാലിന്യവിരുദ്ധ സമരസംഘടനകള്‍ ഡിവൈ.എസ്.പി ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു.

No comments:
Post a Comment
Thanks