ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, May 21, 2012

വെല്‍ഫെയര്‍ പാര്‍ട്ടി പ്രഖ്യാപന സമ്മേളനം

 
 വെല്‍ഫെയര്‍ പാര്‍ട്ടി 
മട്ടന്നൂര്‍ നിയോജക
മണ്ഡലം പ്രഖ്യാപന സമ്മേളനം
മട്ടന്നൂര്‍: നന്മ ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് സമകാലിക രാഷ്ട്രീയം മടുത്തിരിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി  സംസ്ഥാന പ്രസിഡന്‍റ് ഡോ. കൂട്ടില്‍ മുഹമ്മദലി. വെല്‍ഫെയര്‍ പാര്‍ട്ടി മട്ടന്നൂര്‍ നിയോജക മണ്ഡലം പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ രാഷ്ട്രീയ വ്യവസ്ഥിതിയും ഉള്‍ക്കൊള്ളുന്ന സമ്പത്തും സമ്പന്ന രാഷ്ട്രീയമാഫിയകളുടെ കൈകളിലാണിന്ന്. രാഷ്ട്രീയ കക്ഷികള്‍ വ്യവസായവത്കരിക്കപ്പെടുകയും ഭൂരിപക്ഷം ജനതയും പാര്‍ശ്വവത്കരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍സലാം മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റുമാരായ നാണി ടീച്ചര്‍,പള്ളിപ്രം പ്രസന്നന്‍, ജില്ലാ സെക്രട്ടറിമാരായ മോഹനന്‍ കുഞ്ഞിമംഗലം, മധു കക്കാട്, പേരാവൂര്‍ മണ്ഡലം പ്രസിഡന്‍റ് കെ. രഘുനാഥ്, പി.ബി.എം. ഫര്‍മീസ്, കെ. സാദിഖ്, എന്‍.എം. ഷഫീഖ് എന്നിവര്‍ സംസാരിച്ചു. കെ.പി. റസാഖ് സ്വാഗതവും രാജേഷ് നെല്ലൂന്നി നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: കെ.പി. റസാഖ് (പ്രസി) നൗഷാദ് മത്തേര്‍ (ജന. സെക്ര) ഹരി പി. നായര്‍, ടി.കെ. അസ്ലം (വൈസ് പ്രസി) രാജേഷ് നെല്ലൂന്നി, ഷാഹിന നസീര്‍ (ജോ. സെക്ര) എന്‍.കെ. അലി (ട്രഷ).

No comments:

Post a Comment

Thanks