മുണ്ടേരിയിലെ സ്കൂളുകളില്‍
ബേര്‍ഡ് ക്ളബുകള്‍
ബേര്‍ഡ് ക്ളബുകള്‍
കണ്ണൂര്‍: മുണ്ടേരി പഞ്ചായത്തിലെ സ്കൂളുകളില്‍ ബേര്‍ഡ് ക്ളബുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നു.
മുണ്ടേരിക്കടവിനെ പക്ഷിസങ്കേതമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പഞ്ചായത്തിലെ 15 സ്കൂളുകളില്‍ ബേര്‍ഡ് ക്ളബുകള്‍ രൂപവത്കരിക്കുന്നത്. പക്ഷിനിരീക്ഷണത്തിലും സംരക്ഷണത്തിലും വിദ്യാര്‍ഥികളില്‍ ആഭിമുഖ്യം വളര്‍ത്തുകയാണ് ലക്ഷ്യം.
പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. വനംവകുപ്പിന്‍െറ നിയന്ത്രണത്തിലുള്ള മുണ്ടേരിക്കടവ് പക്ഷിസങ്കേതത്തില്‍ 200 ഇനം പക്ഷികളാണുള്ളത്. ഇതില്‍ 60 ഇനങ്ങള്‍ ദേശാടനക്കിളികളാണ്. ബേര്‍ഡ് ക്ളബുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കാഞ്ഞിരോട് എ.യു.പി സ്കൂളില്‍ ശില്‍പശാല സംഘടിപ്പിച്ചു.
ബി.ആര്‍.സി ട്രെയിനര്‍ വാസുദേവന്‍ മാസ്റ്റര്‍, ഗംഗാധരന്‍ മാസ്റ്റര്‍, പി.പി. ബാബു മാസ്റ്റര്‍, പി. സുരേശന്‍ എന്നിവര്‍ ക്ളാസെടുത്തു. ഫോട്ടോ പ്രദര്‍ശനവും നടത്തി.

No comments:
Post a Comment
Thanks