ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, June 10, 2012

സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു

സ്വയംതൊഴില്‍ വായ്പക്ക്
അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍: കേരളത്തിലെ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നടപ്പാക്കിവരുന്ന കെസ്റു, മള്‍ട്ടി പര്‍പ്പസ് ജോബ് ക്ളബുകള്‍ എന്നീ സ്വയംതൊഴില്‍ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
വ്യക്തിഗത പദ്ധതിയായ കെസ്റു പദ്ധതി പ്രകാരം ഒരു വ്യക്തിക്ക് ഒരുലക്ഷം രൂപവരെ വായ്പ ലഭിക്കും.  വായ്പാ തുകയുടെ 20 ശതമാനം സബ്സിഡിയാണ്.  21 നും 50 നും മധ്യേ പ്രായമുള്ളവര്‍ക്കും കുടുംബവാര്‍ഷിക വരുമാനം 40,000 രൂപയില്‍ താഴെയും പ്രതിമാസം 500 രൂപയില്‍ താഴെ വ്യക്തിഗത വരുമാനമുള്ളവര്‍ക്കും അപേക്ഷിക്കാം. 
രണ്ടോ അതിലധികമോ വ്യക്തികള്‍ക്ക് കൂട്ടായി ആരംഭിക്കാവുന്ന സ്വയംതൊഴില്‍ പദ്ധതിയായ മള്‍ട്ടി പര്‍പ്പസ് ജോബ് ക്ളബുകള്‍ക്ക് 10 ലക്ഷം രൂപ വരെ വായ്പ നല്‍കും.  വായ്പ തുകയുടെ 25 ശതമാനം (പരമാവധി രണ്ട് ലക്ഷം രൂപ വരെ) സബ്സിഡി ലഭിക്കും.  അപേക്ഷകര്‍ 21-40 മധ്യേ പ്രായമുള്ളവരായിരിക്കണം.   കുടുംബ വാര്‍ഷിക വരുമാനം പ്രതിവര്‍ഷം 50,000 രൂപയില്‍ കവിയരുത്.ഇതുമായി ബന്ധപ്പെട്ട് ജില്ലാ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചും ജില്ലാ ലൈബ്രറി കൗണ്‍സിലും റൂഡ്സെറ്റും സംയുക്തമായി ജൂണ്‍ 13 ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ ഏകദിന ശില്‍പശാല നടത്തും.  പങ്കെടുക്കാനാഗ്രഹിക്കുന്നവരും സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്നവരും ജൂണ്‍ 12 നകം ജില്ലാ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായി ബയോഡാറ്റ നല്‍കണം. ഫോണ്‍:04972700831, 9446771919.                                                                         

No comments:

Post a Comment

Thanks