സോളിഡാരിറ്റി ജനകീയ
നിയമ പാഠശാല
നിയമ പാഠശാല
കൊച്ചി: സമകാലിക ഇന്ത്യയില്‍ നടന്നു വരുന്ന നിയമനിര്‍മാണങ്ങളും നീതിനിര്‍വഹണവും ഭരണഘടനാദത്തമായ പൗരാവകാശങ്ങള്‍ക്ക് മേല്‍ നടത്തുന്ന കടന്നു കയറ്റത്തെക്കുറിച്ച് അന്വേഷിക്കുന്ന സോളിഡാരിറ്റി ജനകീയ നിയമപാഠശാല ശനിയാഴ്ച രാവിലെ 10 മുതല്‍ 5.30 വരെ എറണാകുളം ബി.ടി.എച്ചില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രമുഖ പൗരാവകാശ പ്രവര്‍ത്തകന്‍ മുകുള്‍ സിന്‍ഹ ഉദ്ഘാടനം ചെയ്യും. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് അധ്യക്ഷത വഹിക്കും. അഡ്വ.കെ.എസ്. മധുസൂദനന്‍ ‘ഇന്ത്യയിലെ കരിനിയമങ്ങള്‍’ വിഷയത്തിലും ഡോ.സെബാസ്റ്റ്യന്‍ പോള്‍ ‘വ്യക്തി, സ്വകാര്യത, ഭരണകൂടം’ വിഷയത്തിലും അഡ്വ.ചന്ദ്രശേഖര്‍ ‘വികസനം, തദ്ദേശീയ പ്രകൃതി വിഭവാധികാരം’ വിഷയത്തിലും ഡോ.എന്‍.കെ. ജയകുമാര്‍ ‘ഭൂമി ഏറ്റെടുക്കല്‍ നിയമവും ഭരണഘടനാദത്ത ഉടമസ്ഥാവകാശവും’ വിഷയത്തിലും ജസ്റ്റിസ് സുകുമാരന്‍ ‘ബി.ഒ.ടി,ഭരണഘടന, സഞ്ചാരസ്വാതന്ത്യം’ വിഷയത്തിലും അഡ്വ.ഡി.ബി. ബിനു ‘വിവരാവകാശം- പൗരസമൂഹവും ഭരണകൂട ഇടപെടലും’ വിഷയത്തിലും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വൈകുന്നേരം അഞ്ചിന് ‘ജുഡീഷ്യറിയിലെ ജനാധിപത്യവത്കരണം’ വിഷയത്തില്‍ പൊതുസംവാദം നടക്കും. മുകുള്‍ സിന്‍ഹ,അഡ്വ.പത്മകുമാര്‍, തുഷാര്‍ നിര്‍മല്‍ സാരഥി,അഡ്വ.അഹ്മദ് കുട്ടി പുത്തലത്ത് എന്നിവര്‍ പങ്കെടുക്കും.
No comments:
Post a Comment
Thanks