ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, June 10, 2012

അല്‍ജാമിഅയും മലേഷ്യന്‍ യൂനിവേഴ്സിറ്റിയും ധാരണാപത്രം ഒപ്പുവെച്ചു

 അല്‍ജാമിഅയും മലേഷ്യന്‍ 
യൂനിവേഴ്സിറ്റിയും
ധാരണാപത്രം ഒപ്പുവെച്ചു
കോഴിക്കോട്: അക്കാദമിക വൈജ്ഞാനിക ഗവേഷണ രംഗങ്ങളില്‍ പരസ്പര സഹകരണം ലക്ഷ്യമിട്ട് ഇന്ത്യയിലെ പ്രശസ്ത ഇസ്ലാമിക സര്‍വകലാശാലയായ ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്ലാമിയയും മലേഷ്യന്‍ ഇന്‍റര്‍നാഷനല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റിയും (ഐ.ഐ.യു.എം)  ധാരണാപത്രം ഒപ്പുവെച്ചു.
അല്‍ജാമിഅ വൈസ് പ്രസിഡന്‍റ് ഡോ. അബ്ദുസ്സലാം അഹ്മദിന്‍െറയും ഐ. ഐ. യു.എം റെക്ടര്‍ സുലേഖ ഖമറുദ്ദീനിന്‍െറയും സാന്നിധ്യത്തില്‍ അല്‍ജാമിഅ റെക്ടര്‍ അബ്ദുല്ല മന്‍ഹാമും ഐ.ഐ.യു.എം ഡെപ്യൂട്ടി റെക്ടര്‍ അബ്ദുല്‍ അസീസ് ബര്‍ഗൂതുമാണ് കരാറില്‍ ഒപ്പുവെച്ചത്.
ഐ.ഐ.യു.എമ്മിന്‍െറ ക്ഷണം സ്വീകരിച്ച് മലേഷ്യയില്‍ എത്തിയ അല്‍ജാമിഅ പ്രതിനിധി സംഘവും ഐ. ഐ. യു.എം പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് പരസ്പര സഹകരണത്തിന് ധാരണയായത്.
അല്‍ജാമിഅ പ്രതിനിധികള്‍ക്ക് പുറമെ ഐ.ഐ.യു.എം ഇന്‍റര്‍നാഷനല്‍ കോര്‍പറേഷന്‍ ആന്‍ഡ് എക്സ്ചേഞ്ച് വിഭാഗം ഡയറക്ടര്‍ ഡോ. ഹാമിദൂന്‍ അബ്ദുല്‍ ഹമീദ്, അറബി ഭാഷാ  സാഹിത്യ വിഭാഗം തലവന്‍ ഡോ. മജ്ദി എച്ച്. ഇബ്രാഹീം, കര്‍മശാസ്ത്ര വിഭാഗം തലവന്‍ ഡോ. അഹ്മദ് ബസരി ബിന്‍ ഇബ്രാഹീം, ഖുര്‍ആന്‍-ഹദീസ് പഠനവിഭാഗം തലവന്‍ ഡോ. മുഹമ്മദ് ഷാ ജാനി, മതതാരതമ്യപഠന വിഭാഗം തലവന്‍ പ്രഫ. തമീം ഉസാമ, ഇന്‍റര്‍നാഷനല്‍ കോര്‍പറേഷന്‍ ആന്‍ഡ് എക്സ്ചേഞ്ച് വിഭാഗം ഡയറക്ടര്‍ ഡോ. ഹാമിദൂന്‍ അബ്ദുല്‍ ഹമീദ്, വിദ്യാര്‍ഥിക്ഷേമ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ പ്രഫ. നിക് അഹ്മദ് കമാല്‍, അക്കാദമിക് ആന്‍ഡ് പ്ളാനിങ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ പ്രഫ. താഹിര്‍ അസ്ഹര്‍, ഇസ്ലാമിക പഠന വിഭാഗം ഡീന്‍ ഡോ. ബദ്രി നജീബ്  തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

No comments:

Post a Comment

Thanks