സ്വാശ്രയ വിദ്യാഭ്യാസം: എസ്.ഐ.ഒ
നേതൃത്വത്തില്‍ സോഷ്യല്‍ ഓഡിറ്റിങ്
നേതൃത്വത്തില്‍ സോഷ്യല്‍ ഓഡിറ്റിങ്
കൊച്ചി: കേരളത്തിലെ കഴിഞ്ഞ ഒരു ദശാബ്ദത്തിലെ സ്വാശ്രയ വിദ്യാഭ്യാസത്തെക്കുറിച്ച് ശനിയാഴ്ച എറണാകുളം ടൗണ്‍ഹാള്‍, കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം ഹാള്‍ എന്നിവിടങ്ങളില്‍ എസ്.ഐ.ഒ നേതൃത്വത്തില്‍ സോഷ്യല്‍ ഓഡിറ്റിങ് നടത്തും. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണമേന്മ, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത,അക്കാദമിക നിലവാരം, പഠന സംബന്ധമായ പ്രവര്‍ത്തനം,അധ്യാപകരുടെ യോഗ്യത, വിജയശതമാനം, തൊഴിലവസരങ്ങള്‍, അഡ്മിഷന്‍ ഫീസ് തുടങ്ങിയ വിഷയങ്ങളിലാണ് സോഷ്യല്‍ ഓഡിറ്റിങ് നടക്കുകയെന്ന് എസ്.ഐ.ഒ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജസ്റ്റിസ് ശ്രീദേവി,ഡോ.എസ്. ബലരാമന്‍, പ്രഫ.എന്‍.പി. ഹാഫിസ് മുഹമ്മദ്, പ്രഫ.കെ.കെ. അരവിന്ദാക്ഷന്‍,അഡ്വ.മഞ്ചേരി സുന്ദര്‍രാജ്, ഒ. അബ്ദുറഹ്മാന്‍, പി.ഐ. നൗഷാദ്, എന്‍.പി. ജിഷാര്‍, ഫസല്‍ കാതിക്കോട്, ശിഹാബ് പൂക്കോട്ടൂര്‍, എം.കെ. സുഹൈല തുടങ്ങിയവരാണ് പാനല്‍ അംഗങ്ങള്‍. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍,കോഴ്സ് കഴിഞ്ഞവര്‍, വിദ്യാഭ്യാസ വായ്പാ ഇരകള്‍,അന്യസംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍,വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പാനലിന് മുന്നില്‍ അഭിപ്രായങ്ങളും പരാതികളും രേഖപ്പെടുത്തും.
കോടതിക്കുപോലും ഇടപെടേണ്ടി വന്ന തരത്തിലുള്ള ഗുരുതരമായ നിലവാര പ്രതിസന്ധിയാണ് സ്വാശ്രയ വിദ്യാഭ്യാസ മേഖല നേരിടുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. വന്‍തുക ഫീസായും തലവരിയായും വാങ്ങുന്ന സ്ഥാപനങ്ങള്‍ പോലും പഠന നിലവാരം,അടിസ്ഥാന സൗകര്യം എന്നിവ വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ വട്ടപ്പൂജ്യമാണ്. മൂന്നുവര്‍ഷത്തെ റിസല്‍റ്റുകളുടെ അടിസ്ഥാനത്തില്‍ ഹൈകോടതി കണ്ടത്തെിയതിനെക്കാള്‍ മാരകമാണ് കഴിഞ്ഞ 10 വര്‍ഷത്തെ മൊത്തം കണക്കുകള്‍. സ്വാശ്രയ സ്ഥാപനങ്ങളെ നിര്‍ലോഭം സഹായിക്കുന്ന സര്‍ക്കാറിന് അവയെ സോഷ്യല്‍ അക്കൗണ്ടബിള്‍ ആക്കാനും ബാധ്യതയുണ്ട്. ഇതിനായി നിലവിലുള്ള പി.എ. മുഹമ്മദ് കമ്മിറ്റി പിരിച്ചുവിട്ട് പ്രവേശഫീസ് നിയന്ത്രിക്കണം. ഗുണനിലവാരം പരിശോധിക്കാനും ഇടപെടാനും അധികാരമുള്ള പുതിയ കമ്മിറ്റിയെ നിയമിക്കണം.
സ്വാശ്രയ സ്ഥാപനങ്ങളുടെ റിസല്‍റ്റ്, പ്ളേസ്മെന്‍റ്,അടിസ്ഥാന സൗകര്യം എന്നിവ വിലയിരുത്തി മാനദണ്ഡങ്ങള്‍ പാലിക്കാത്തവ അടച്ചുപൂട്ടാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. 10,000 കോടിയിലധികം രൂപയാണ് വിദ്യാഭ്യാസ വായ്പയായി സംസ്ഥാനത്തെ ബാങ്കുകള്‍ നല്‍കിയിട്ടുള്ളത്. പൊതുമേഖലാ ബാങ്കുകളുടെ പണം ഉപയോഗിച്ചാണ് സ്വാശ്രയ സ്ഥാപനങ്ങള്‍ നടന്നുവരുന്നത്.സ്വാശ്രയ വായ്പാപ്രശ്നത്തില്‍ സര്‍ക്കാര്‍ തുടരുന്ന കള്ളക്കളി അവസാനിപ്പിക്കണം. ഉന്നത വിദ്യാഭ്യാസത്തിന് പലിശരഹിത വായ്പകള്‍ ലഭ്യമാക്കണം. സര്‍ക്കാറിന്‍െറ തെറ്റായ നയങ്ങള്‍ മൂലം കടക്കെണിയില്‍ അകപ്പെട്ട വിദ്യാര്‍ഥികളെ സംരക്ഷിക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. അന്യസംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനും പരിഹരിക്കുന്നതിനും സര്‍ക്കാര്‍ പ്രത്യേക സംവിധാനം ഒരുക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
സൊസൈറ്റി ഫോര്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെക്രട്ടറി എ. അനസ്, എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം ഉബൈദുറഹ്മാന്‍,ജില്ലാ പ്രസിഡന്‍റ് മുഹമ്മദ് ജമാല്‍,ജില്ലാ സമിതിയംഗം അബ്ദുല്‍ ബാസിത്ത് ഉമര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:
Post a Comment
Thanks