യൂനിഫോം വിതരണം
ചാലാട്: ഗവ. മാപ്പിള എല്‍.പി സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യ യൂനിഫോം വിതരണം നടത്തി. ബ്ളോക് പഞ്ചായത്ത് മെംബര്‍ കെ.ഇ. ശാദുലി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ലൈബ്രറിക്ക് സോളിഡാരിറ്റി ചാലാട് യൂനിറ്റ് സംഭാവന ചെയ്ത പുസ്തകക്കിറ്റ് വാര്‍ഡംഗം കെ.എം. സറീന വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീനര്‍ എന്‍.കെ. ഫര്‍ഹാന പര്‍വീസിന് കൈമാറി. സ്കൂള്‍ മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. കെ. സുധാകരന്‍ മാസ്റ്റര്‍, പി.ടി.എ പ്രസിഡന്‍റ് വി.കെ. സഹീദ്, മദര്‍ പി.ടി.എ പ്രസിഡന്‍റ് എം.എല്‍. സൈബുന്നിസ, കെ. റഹൂഫ്, കെ. അബ്ദുല്‍ സലാം, എം.എം. ഷംല എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment
Thanks