കണ്ണൂര്‍: ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായത്തിന്‍െറ വിലയിരുത്തലായി എസ്.ഐ.ഒ നടത്തിയ ടേബിള്‍ ടോക്കില്‍ തെറ്റു തിരുത്തി മുന്നോട്ട് പോകാമെന്ന നിര്‍ദ്ദേശം. ചേമ്പര്‍ ഹാളില്‍ നടന്ന ചര്‍ച്ച അക്കാദമിക് രംഗത്തെ സമകാലിക പ്രശ്നത്തിന്‍െറ വിവിധ മാനങ്ങളെ തുറന്നു കാട്ടി
പരമ്പരാഗതമായ വിദ്യാഭ്യാസ രീതികളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഗുണപരമായ ലക്ഷ്യങ്ങളിലേക്കുള്ള വാതിലാണ് ക്രെഡിറ്റ് സെമസ്റ്റര്‍ സമ്പദായത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ടേബിള്‍ ടോക്ക് ഉദ്ഘാടനം ചെയ്ത് കണ്ണൂര്‍ സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സലര്‍ എ.പി. കുട്ടികൃഷ്ണന്‍ പറഞ്ഞു. ഇത് ഒരു സ്ട്രക്ചര്‍ ആണ്, ഇന്നത്തെ അവസ്ഥയില്‍ അതു മുന്നോട്ടു പോയാല്‍ ഉപരിപ്ളവമാകും, എന്നാല്‍ അധ്യാപന രീതിയിലും പഠന രീതിയിലും മാറ്റങ്ങളുണ്ടായാല്‍ ലക്ഷ്യം നേടാന്‍ സാധിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് സെമസ്റ്റര്‍ സംവിധാനം കേരളത്തില്‍ എങ്ങനെ നടപ്പാക്കി എന്നതു പരിശോധിക്കേണ്ട വിഷയമാണെന്ന് തുടര്‍ന്നു സംസാരിച്ച സര്‍വകലാശാല സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്‍റ് ബാബു ചാത്തോത്ത് പറഞ്ഞു. എന്തു മാറ്റമാണ് ഇതു കാരണം ഉണ്ടായതെന്ന് മനസിലാകുന്നില്ല, മൂല്യ നിര്‍ണയത്തില്‍ മാത്രം മാറ്റം വന്നിട്ട് കാര്യമില്ല, അറിവ് ആര്‍ജിക്കുന്നതാകണം വിദ്യാഭ്യാസം, ഈ പ്രശ്നം ക്രെഡിറ്റ് സെമസ്റ്റര്‍ സംവിധാനം നേരിടുന്നുണ്ട്. മികച്ച സമ്പ്രദായമാണെങ്കില്‍ കേരളത്തിലെ എം.ബി.ബി.എസ്,എന്‍ജിനീയറിങ് മേഖലകളിലും എന്തു കൊണ്ട് ഈ രീതി നടപ്പില്‍ വരുത്തുന്നില്ളെന്നും അദ്ദേഹം ചോദിച്ചു. ചര്‍ച്ചക്ക് അധ്യാപകരെ ക്ഷണിക്കാത്തതിനെ വിമര്‍ശിച്ചുകൊണ്ടാണ് സര്‍വകലാശാല എംപ്ളോയീസ് യൂനിയന്‍ പ്രസിഡന്‍റ് കെ.പി. സുധീര്‍ചന്ദ്രന്‍ സംസാരിച്ചത്. കണ്ണൂര്‍ സവകലാശാലയില്‍ സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ അഭിപ്രായം തേടാഞ്ഞതു പ്രശ്നങ്ങള്‍ക്കു കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യര്‍ഥികള്‍ക്കിടക്ക് ഒട്ടേറെ പ്രശ്നങ്ങള്‍ക്കു വഴിവെക്കുന്നുണ്ടെങ്കിലും ക്രെഡിറ്റ് സെമസ്റ്റര്‍ സമ്പ്രദായം സ്വീകാര്യമായ സംവിധാനമാണെന്ന് സര്‍വവകലാശാല യൂനിയന്‍ ചെയര്‍പേഴ്സനും എസ്.എഫ്.ഐ നേതാവുമായ തേജസ്വിനി പറഞ്ഞു.
പുതിയ സമ്പ്രദായത്തെക്കുറിച്ചുള്ള അറിവ് ജീവനക്കാര്‍ക്കും വിദ്യര്‍ഥികള്‍ക്കും പകര്‍ന്നു നല്‍കാന്‍ സര്‍വകലാശാലക്കു കഴിഞ്ഞില്ളെന്ന് കെ.എസ്.യു പ്രതിനിധി സുധീപ് ജയിംസും, ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സിലിന്‍െറ നിദേശങ്ങള്‍ അവഗണിച്ച് രാഷ്ട്രീയ ലാഭത്തിനു വേണ്ടി ക്രേഡിറ്റ് സെമസ്റര്‍ സമ്പ്രദായം പെട്ടെന്ന് നടപ്പിലാക്കിയെന്ന് എസ്.ഐ.ഒ പ്രതിനിധി അനസും ചര്‍ച്ചയില്‍ തുറന്നടിച്ചു. വിജ്ഞാന സമ്പാദനം അല്ല വിദ്യാഭ്യാസത്തിന്‍െറ ലക്ഷ്യമെന്നും മുതലാളിത്വത്തിന് ആവശ്യമായ കഴിവുകള്‍ ഉള്ളവരെ സൃഷ്ടിച്ചെടുക്കുകയാണെന്നും അതിന്‍െറ തുടര്‍ച്ചയാണ് ക്രെഡിറ്റ് സെമസ്റ്റര്‍ സമ്പ്രദായമെന്നും എയ്ഡ്സോ പ്രതിനിധി വിവേക് ചൂണ്ടിക്കാട്ടി. മുന്നൊരുക്കങ്ങളില്ലാതെയാണ് സംവിധാനം നടപ്പാക്കിയതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് പി.ബി.എം. ഫര്‍മീസും പറഞ്ഞു.
ശരിയായ രീതിയില്‍ കാര്യങ്ങള്‍ മനസിലാക്കാത്തു കൊണ്ടാണ് വര്‍ശനങ്ങള്‍ വരുന്നതെന്നും കാര്യമായ മുന്നൊരുക്കങ്ങളോടുകൂടിയാണ് സമ്പ്രദായം നടപ്പാക്കിയതെന്നും ഉപസംഹാരത്തില്‍ എ.പി. കുട്ടികൃഷ്ണന്‍ ചൂണ്ടിക്കാട്ടി.സിന്‍ഡിക്കേറ്റ് മെംബര്‍ മുഹമ്മദ് അസ്ലം, എ.ഐ.എസ്.എഫ് പ്രതിനിധി ശരണ്‍, എം.എസ്.എഫ് പ്രതിനിധി അബ്ദുറഹ്മാന്‍ പെരുമണ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു . എസ്.ഐ.ഒ കണ്ണൂര്‍ യൂണി. കണ്‍വീനര്‍ ടി.എം.സി. സിയാദലി ചര്‍ച്ച നിയന്ത്രിച്ചു.

No comments:
Post a Comment
Thanks