ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, August 11, 2012

അസം റിലീഫ് ദിനം ഇന്ന്

 അസം റിലീഫ് ദിനം ഇന്ന്
കോഴിക്കോട്: അസമിലെ ബോഡോ തീവ്രവാദികള്‍ കെട്ടഴിച്ചുവിട്ട വര്‍ഗീയ കലാപത്തിനിരയായവരെ സഹായിക്കാനായി ശനിയാഴ്ച അസം റിലീഫ് ദിനമായി ആചരിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി ആഹ്വാനം ചെയ്തു. നൂറുകണക്കിനാളുകളാണ് കലാപത്തില്‍ കൊലചെയ്യപ്പെട്ടത്.
കലാപബാധിതരെ സഹായിക്കാനായി കേന്ദ്ര ജമാഅത്തെ ഇസ്ലാമി അസം ഘടകവുമായി ചേര്‍ന്ന് വ്യവസ്ഥാപിത പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. കേരളത്തില്‍നിന്നുള്ള ഐ.ആര്‍.ഡബ്ള്യു വളന്‍റിയര്‍ സംഘം അസമിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ചികിത്സ, വീട്, വസ്ത്രം, നിയമപോരാട്ടം തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി 50 കോടി രൂപയുടെ പുനരധിവാസ പദ്ധതിയാണ് ജമാഅത്ത് രൂപകല്‍പന ചെയ്തിരിക്കുന്നത്.
സര്‍വം നഷ്ടപ്പെട്ടുപോയ മനുഷ്യസഹോദരര്‍ക്ക് ആശ്വാസം നല്‍കാനുള്ള ഈ വലിയ സംരംഭത്തിന് സര്‍വരും അകമഴിഞ്ഞ പിന്തുണ നല്‍കണമെന്ന് ആരിഫലി അഭ്യര്‍ഥിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനം വിജയിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

No comments:

Post a Comment

Thanks