പെന്‍ഷന്‍ പരിഷ്കരണം തീരുമാനം
ഏകപക്ഷീയം -വെല്‍ഫെയര്‍ പാര്‍ട്ടി
ഏകപക്ഷീയം -വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: ഏപ്രില്‍ മുതല്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുമെന്ന പ്രഖ്യാപനം ഏകപക്ഷീയവും ജനാധിപത്യവിരുദ്ധവുമാണെന്ന് വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ അഭിപ്രായപ്പെട്ടു. നിലവിലെ പെന്‍ഷന്‍ സമ്പ്രദായത്തില്‍ ഏത് മാറ്റം വരുത്തുമ്പോഴും വിശദചര്‍ച്ചകള്‍ നടക്കണം. നിയമനിര്‍മാണ സഭകളിലെ ചര്‍ച്ചകളിലൂടെയും ഉദ്യോഗസ്ഥരുമായും അവരുടെ സംഘടനകളുമായുള്ള ആലോചനകളിലൂടെയുമുള്ള സമവായത്തിലൂടെ വേണം തീരുമാനങ്ങളില്‍ എത്തേണ്ടത്. ആ നടപടിക്രമം സര്‍ക്കാര്‍ പാലിച്ചില്ല.
ആഗോള മൂലധനശക്തികളുടെ നിര്‍ദേശം പാലിക്കുന്ന ഏജന്‍സിയായി ഭരണകൂടം മാറി. പുതിയ നിയമനങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിക്കുന്ന തീരുമാനങ്ങളും തയാറാക്കുകയാണ്. ഇപ്പോഴത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യം ഉപയോഗിച്ച് ജനാധിപത്യവിരുദ്ധമായി നീങ്ങാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ നിലപാടിനെതിരെ ബഹുജനങ്ങള്‍ അണിനിരക്കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

No comments:
Post a Comment
Thanks