ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, September 23, 2012

വെല്‍ഫെയര്‍ പാര്‍ട്ടി ആഹ്വാന ജാഥ സമാപിച്ചു

 
 
വെല്‍ഫെയര്‍ പാര്‍ട്ടി ആഹ്വാന ജാഥ സമാപിച്ചു
 പാട്ടക്കരാര്‍ കഴിഞ്ഞ ഭൂമി
ഭൂരഹിതര്‍ക്ക് നല്‍കണം
-സുരേന്ദ്രന്‍ കരിപ്പുഴ
തലശ്ശേരി: പാട്ടക്കരാര്‍ കഴിഞ്ഞ മുഴുവന്‍ ഭൂമിയും ഭൂരഹിതര്‍ക്ക് വിട്ടുനല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് സുരേന്ദ്രന്‍ കരിപ്പുഴ ആവശ്യപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണുര്‍ ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി നയിച്ച പഞ്ചദിന ആഹ്വാനയാത്രക്ക് തലശ്ശേരിയില്‍ സമാപനം കുറിച്ച് നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂമി വിട്ടുകൊടുത്തില്ളെങ്കില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഭൂരഹിതരെ സംഘടിപ്പിച്ച് രണ്ടാം ഭൂസമരത്തിന് നേതൃത്വം നല്‍കും. ഈ ആവശ്യമുന്നയിച്ച് പാര്‍ട്ടി ഒക്ടോബര്‍ 10ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ജന.സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് അബ്ദുല്‍ ഹമീദ് വാണിയമ്പലം മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം ജില്ലാ സെക്രട്ടറി സലീം മമ്പാട്, കെ.ടി. രാധാകൃഷ്ണന്‍ കൂടാളി, പള്ളിപ്രം പ്രസന്നന്‍, മോഹനന്‍ കുഞ്ഞിമംഗലം, യു.കെ. സഈദ്, പി.ബി.എം. ഫര്‍മീസ്, കെ.സാദിഖ്, ജബീന ഇര്‍ഷാദ്, ടി.വി. ജയറാം, രാഘവന്‍ കാവുമ്പായി എന്നിവര്‍ സംസാരിച്ചു. തലശ്ശേരി മണ്ഡലം സെക്രട്ടറി സി.പി. അഷ്റഫ് നന്ദി പറഞ്ഞു. കേരളം വില്‍ക്കാനുണ്ട് എന്ന പേരില്‍ സംസ്ഥാന രാഷ്ട്രീയത്തിലെ ആനുകാലിക സംഭവവികാസങ്ങള്‍ അനാവരണം ചെയ്തുകൊണ്ടുള്ള ഹാസ്യനാടകത്തോടെയാണ് പരിപാടികള്‍ അവസാനിച്ചത്. നാടകത്തിലെ അഭിനേതാക്കള്‍ക്ക് അബ്ദുല്‍ ഹമീദ് വാണിയമ്പലം ഉപഹാരം നല്‍കി.

No comments:

Post a Comment

Thanks