സര്‍ഗവസന്തം സഹവാസ ക്യാമ്പ്
കാഞ്ഞിരോട്: വിദ്യാരംഗം കലാസാഹിത്യവേദിയുടെയും സര്‍വശിക്ഷാ അഭിയാന്‍െറയും ആഭിമുഖ്യത്തില്‍ മുണ്ടേരി പഞ്ചായത്തിലെ 14 പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ദ്വിദിന സര്‍ഗവസന്തം സഹവാസ ക്യാമ്പ് കാഞ്ഞിരോട് ശങ്കരവിലാസം യു.പി സ്കൂളില്‍ മുണ്ടേരി പഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്യാമള ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ നോര്‍ത്ത് ബി.ആര്‍.സിയുടെ കീഴിലെ ആദ്യ ക്യാമ്പാണിത്. വാര്‍ഡ് മെംബര്‍ സി.പി. ഫല്‍ഗുനന്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്‍റ് എം. കൃഷ്ണന്‍, ഹരിണി ശ്രീനിവാസന്‍, സി.ആര്‍.സി കോഓഡിനേറ്റര്‍ ടി.ഒ. ജലജ എന്നിവര്‍ പദ്ധതി വിശദീകരിച്ചു. ഹെഡ്മാസ്റ്റര്‍ കെ. ജയപ്രകാശ് സ്വാഗതവും സി. രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment
Thanks