സ്റ്റുഡന്‍റ്സ് റിലീഫ് വിങ് ഉദ്ഘാടനം
ഉളിയില്‍: ഐഡിയല്‍ അറബിക് കോളജില്‍ സ്റ്റുഡന്‍റ്സ് റിലീഫ് വിങ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ശനിയാഴ്ച വിദ്യാര്‍ഥികള്‍ സേവന ദിനമായി ആചരിച്ചു. നരയമ്പാറ മസ്ജിദ് റോഡും പരിസരവും വിദ്യാര്‍ഥിനികള്‍ വൃത്തിയാക്കി. ഐ.ആര്‍.ഡബ്ള്യു ജില്ലാ കോഓഡിനേറ്റര്‍ എം.നാസര്‍ പരിപാടിയില്‍ സംബന്ധിച്ചു. കോളജ് പ്രിന്‍സിപ്പല്‍ മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ചു. റിലീഫ് വിങ് കോളജ് കണ്‍വീനര്‍ മഹ്റൂഫ് സംസാരിച്ചു.
No comments:
Post a Comment
Thanks