അറസ്റ്റ് ജനാധിപത്യവിരുദ്ധം -വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: കളിയിക്കാവിളയില്‍ കൂടങ്കുളം സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് പ്രകടനം നടത്തിയ വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സമിതിയംഗം രാജഗോപാലിനെയും സഹപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത തമിഴ്നാട് പൊലീസ് നടപടി ജനാധിപത്യവിരുദ്ധമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ പറഞ്ഞു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സമരത്തെ പിന്തുണക്കുന്നവരെ പിന്തിരിപ്പിക്കാനുള്ള ശ്രമം വിലപ്പോവില്ളെന്നും സമരത്തിന് അനുകൂലമായി അഭിപ്രായരൂപവത്കരണത്തിന് ശ്രമം തുടരുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
No comments:
Post a Comment
Thanks