ആഹ്വാനയാത്രക്ക് സ്വീകരണം നല്‍കും
മട്ടന്നൂര്‍: ഭരണപക്ഷ ജനദ്രോഹ നയവും പ്രതിപക്ഷ നിഷ്ക്രിയത്വവും വിചാരണചെയ്ത് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി നയിക്കുന്ന ആഹ്വാനയാത്രക്ക് 21ന് രാവിലെ 11 മണിക്ക് മട്ടന്നൂരില്‍ സ്വീകരണം നല്‍കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി മട്ടന്നൂര്‍ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാവൈസ് പ്രസിഡന്‍റ് പള്ളിപ്രം പ്രസന്നന്‍ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്‍റ് കെ.പി. റസാഖ് അധ്യക്ഷത വഹിച്ചു. ടി.കെ. മുഹമ്മദ് അസ്ലം, രാജേഷ് നെല്ലൂന്നി, സി.എം. മഅ്റൂഫ് എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment
Thanks