ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, September 6, 2012

എമര്‍ജിങ് കേരള:പ്രക്ഷോഭം തുടങ്ങും -സോളിഡാരിറ്റി

എമര്‍ജിങ് കേരളയിലെ ചതിക്കുഴികള്‍ക്കെതിരെ
പ്രക്ഷോഭം തുടങ്ങും -സോളിഡാരിറ്റി
കോഴിക്കോട്: പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്ന പദ്ധതികള്‍ ഉള്‍പ്പെടുന്ന എമര്‍ജിങ് കേരളയിലെ ചതിക്കുഴികള്‍ക്കെതിരെ പ്രക്ഷോഭം തുടങ്ങുമെന്ന് സോളിഡാരിറ്റി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തോട്ടം മേഖലയിലെ ഭൂമി അഞ്ചുശതമാനം ടൂറിസത്തിന് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നതും നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്തതും എമര്‍ജിങ് കേരളയുടെ മറവില്‍ ഭൂമി കുത്തകകള്‍ക്ക് വില്‍ക്കാനാണെന്ന് നേതാക്കള്‍ ആരോപിച്ചു. ദുരൂഹതകള്‍ നിറഞ്ഞ പദ്ധതികള്‍ക്കെതിരെ യു.ഡി.എഫ് എം.എല്‍.എമാര്‍തന്നെ രംഗത്തത്തെിയ സാഹചര്യത്തില്‍ എമര്‍ജിങ് കേരള പുനപ്പരിശോധിക്കണം. നിക്ഷേപ സംഗമം നടക്കുന്ന നാളുകളില്‍ എറണാകുളം കേന്ദ്രീകരിച്ചാണ് പ്രക്ഷോഭം നടത്തുകയെന്നും നേതാക്കള്‍ പറഞ്ഞു.
എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി ഐക്യം മുന്‍നിര്‍ത്തി സാമുദായിക ധ്രുവീകരണവും വര്‍ഗീയ പ്രചാരണവും നടക്കുന്നത് അപകടകരമാണ്. സാമൂഹിക നീതിക്കുവേണ്ടി കൂട്ടായ്മകള്‍ നല്ലതാണ്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ന്യൂനപക്ഷ-ഭൂരിപക്ഷ വിദ്വേഷങ്ങളിലേക്ക് പോകരുത്. സാമൂഹികനീതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമ്പോള്‍തന്നെ യഥാര്‍ഥ സ്ഥിതിവിവരക്കണക്കുകള്‍ പുറത്തുകൊണ്ടുവരണം. അല്ലാതെ ഭൂരിപക്ഷ പ്രീണനം, ന്യൂനപക്ഷ പ്രീണനം എന്നിങ്ങനെ അര്‍ഥരഹിത വിവാദങ്ങളിലൂടെ കേരളത്തിലെ സാമൂഹിക ജീവിതത്തെ അപകടപ്പെടുത്തുന്ന നീക്കങ്ങളെ ഒറ്റപ്പെടുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം, മീഡിയ സെക്രട്ടറി സി.എം. ശരീഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Post a Comment

Thanks