പ്രതിഷേധസാഗരമായി ഭൂസംരക്ഷണ മാര്‍ച്ച്
തിരുവനന്തപുരം: സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി അണിനിരന്ന ആയിരങ്ങള്‍ തലസ്ഥാനനഗരിയെ മനുഷ്യസാഗരമാക്കി. മണ്ണില്‍നിന്ന് അന്യവത്കരിക്കപ്പെട്ടവര്‍ക്കും ആറടി മണ്ണ്പോലും സ്വന്തമായി ഇല്ലാത്തവര്‍ക്കും വേണ്ടി മുഴക്കിയ മുദ്രാവാക്യങ്ങള്‍ വേറിട്ട ശബ്ദവുമായി. സെക്രട്ടേറിയറ്റിലേക്ക് വെല്‍ഫെയര്‍ പാര്‍ട്ടി നടത്തിയ ഭൂസംരക്ഷണ മാര്‍ച്ചാണ് അവഗണിക്കപ്പെട്ടവരുടെ ശബ്ദമായത്. സംസ്ഥാനത്തെ 53 ശതമാനം പട്ടികജാതിക്കാര്‍ ഭൂരഹിതരാവുമ്പോള്‍ വന്‍കിടക്കാര്‍ മാത്രം വന്‍തോതില്‍ ഭൂമി കൈവശം വെക്കുന്നതിനെതിരെ മാര്‍ച്ചില്‍ പ്രതിഷേധം അണപൊട്ടി.
വിവിധ ജില്ലകളില്‍നിന്നായി സ്ത്രീകളടക്കം പതിനായിരത്തില്‍പരം പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ അണിനിരന്നത്. പുലര്‍ച്ചെ മുതല്‍ പ്രവര്‍ത്തകര്‍ നഗരത്തിലത്തെി മ്യൂസിയത്തിന് സമീപം സമ്മേളിക്കുകയായിരുന്നു.
രാവിലെ പത്തോടെ മ്യൂസിയം പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം പാര്‍ട്ടി ദേശീയ വൈസ്പ്രസിഡന്‍റ് ഫാ. അബ്രഹാം ജോസഫ് ഫ്ളാഗ് ഓഫ് ചെയ്തു. 11 ഓടെ മാര്‍ച്ചിന്‍െറ മുന്‍ഭാഗം സെക്രട്ടേറിയറ്റിന് മുന്നിലത്തെിയപ്പോഴും പിന്‍ഭാഗം മ്യൂസിയം ജങ്ഷനില്‍നിന്ന് പുറപ്പെട്ടിരുന്നില്ല. മുന്‍നിര സെക്രട്ടേറിയറ്റിന്‍െറ സമരകവാടത്തിലത്തെിയപ്പോഴും മ്യൂസിയം ഭാഗത്തുനിന്ന് ജനപ്രവാഹം തുടരുകയായിരുന്നു. കനത്ത ചൂട് അവഗണിച്ച് പ്രവര്‍ത്തകര്‍ റോഡിലിരുന്ന് ആദ്യാവസാനം പ്രസംഗം കേള്‍ക്കുകയും ഭൂരഹിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. സമ്മേളനശേഷം തെരുവ് നാടകവും അരങ്ങേറി.
സംസ്ഥാന പ്രസിഡന്‍റ് ഡോ. കൂട്ടില്‍ മുഹമ്മദലി, ജനറല്‍ സെക്രട്ടറിമാരായ കെ. അംബുജാക്ഷന്‍, പി.എ. അബ്ദുല്‍ഹക്കീം, വൈസ് പ്രസിഡന്‍റുമാരായ അബ്ദുല്‍ഹമീദ് വാണിയമ്പലം, പ്രേമ ജി. പിഷാരടി, കരിപ്പുഴ സുരേന്ദ്രന്‍, സി. അഹമ്മദ്കുഞ്ഞി, സെക്രട്ടറിമാരായ ശ്രീജ നെയ്യാറ്റിന്‍കര, ഇ.എ. ജോസഫ്, കെ.എ. ഷഫീഖ്, വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളായ തെന്നിലാപുരം രാധാകൃഷ്ണന്‍, മാഗ്ളിന്‍ പീറ്റര്‍, ഇ.സി. ആയിശ, റംല മമ്പാട്, റസാഖ് പാലേരി, ശശി പന്തളം, മിനു മുംതാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:
Post a Comment
Thanks