പരിയാരം മെഡിക്കല്‍ കോളജ്
സര്‍ക്കാര്‍ ഏറ്റെടുക്കണം -സോളിഡാരിറ്റി
സര്‍ക്കാര്‍ ഏറ്റെടുക്കണം -സോളിഡാരിറ്റി
കണ്ണൂര്‍: അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ ഡോക്ടറെ ശസ്ത്രക്രിയ നടത്തുന്നതിനിടെ പുറത്താക്കല്‍ നോട്ടീസ് നല്‍കിയ പരിയാരം മെഡിക്കല്‍ കോളജ് മാനേജ്മെന്‍റിന്‍െറ നടപടി ക്രൂരമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ഭൂമിയും കെട്ടിടങ്ങളും അഴിമതിക്കുള്ള മാര്‍ഗമായി കാണുന്ന ഇപ്പോഴത്തെ മെഡിക്കല്‍ കോളജ് മാനേജ്മെന്‍റില്‍നിന്നും കോളജ് മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്നും ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ പറഞ്ഞു. കെ. സാദിഖ്, പി.സി. ശമീം, ടി.പി. ഇല്യാസ്, എ.പി. അജ്മല്‍, കെ.എം. അഷ്ഫാഖ് എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment
Thanks