ബസ് ചാര്‍ജ് വര്‍ധന:
പരസ്യസംവാദത്തിന്
തയാറാവണം -സോളിഡാരിറ്റി
പരസ്യസംവാദത്തിന്
തയാറാവണം -സോളിഡാരിറ്റി
കോഴിക്കോട്: ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് ബസുടമകള്‍ സംവാദത്തിന് തയാറാകണമെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം ആവശ്യപ്പെട്ടു. സ്വകാര്യ ബസുടമകള്‍ സമര്‍പ്പിക്കുന്ന കണക്കുകള്‍ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. പെരുപ്പിച്ചുകാണിച്ച നഷ്ടക്കണക്ക് പരിഗണിച്ച് ബസ് ചാര്‍ജ് വര്‍ധനക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
യഥാര്‍ഥത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ട സാഹചര്യം നിലവിലില്ല. മിനിമം ചാര്‍ജ് നിശ്ചയിച്ചതിലെയും ഫെയര്‍സ്റ്റേജ് നിര്‍ണയത്തിലെയും അപാകതകള്‍ മൂലം നിലവില്‍ അമിത ചാര്‍ജാണ് ഈടാക്കുന്നത്. ഈ സാഹചര്യത്തില്‍ ബസ് ഉടമകളുമായും സര്‍ക്കാറുമായും സംവാദത്തിന് സോളിഡാരിറ്റി തയാറാണെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

No comments:
Post a Comment
Thanks