ജനവാസ മേഖലയിലൂടെ ഗ്യാസ് പൈപ്പ്ലൈന്‍
അനുവദിക്കില്ല -വിക്ടിംസ് ഫോറം
അനുവദിക്കില്ല -വിക്ടിംസ് ഫോറം
കണ്ണൂര്‍: ജനവാസ കേന്ദ്രങ്ങളിലൂടെ വാതക പൈപ്പ്ലൈന്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ളെന്ന് ഗ്യാസ് പൈപ്പ്ലൈന്‍ വിക്ടിംസ് ഫോറം ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചാല ദുരന്തത്തിന്‍െറ പശ്ചാത്തലത്തില്‍ വാതക പൈപ്പ്ലൈന്‍ ജനവാസ കേന്ദ്രങ്ങളിലൂടെ കൊണ്ടുപോകുന്നത് എന്ത് വിലകൊടുത്തും തടയും.
ചാല ദുരന്തത്തില്‍ 18 ടണ്‍ എല്‍.പി.ജിയാണ് കത്തിയത്. കിലോമീറ്ററുകള്‍ ദൂരത്തില്‍ നിരവധി വീടുകളും ജനങ്ങളുമാണ് ദുരന്തത്തിന് ഇരയായത്. 6000 ടണ്‍ വഹിക്കുന്ന ഗെയിലിന്‍െറ ഗ്യാസ് പൈപ്പ്ലൈന്‍ പൊട്ടിത്തെറിച്ചാല്‍ ഊഹിക്കാന്‍ പറ്റാത്ത ദുരന്തമാണുണ്ടാകുക.
കടന്നപ്പള്ളിയിലൂടെ പോകുന്ന വാതക പൈപ്പ്ലൈന്‍ പൊട്ടിയാല്‍ പരിയാരം മെഡിക്കല്‍ കോളജ് അടക്കം കത്തിനശിക്കും. മറ്റു സ്ഥലങ്ങളിലും വന്‍ ദുരന്തമാണ് ഉണ്ടാകുക. ഈസ്റ്റ് ഗോദാവരി, ഗോവ എന്നിവിടങ്ങളില്‍ ഗ്യാസ്പൈപ്പ്ലൈനില്‍ വന്‍ സ്ഫോടനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഏറ്റവും സുരക്ഷിതമെന്ന് പറയുന്ന അമേരിക്കയിലും ഗ്യാസ്പൈപ്പ്ലൈനുകളില്‍ 2010ല്‍ 583ഉം 2011ല്‍ 680ഉം വന്‍ പൊട്ടിത്തെറിയും തീപിടിത്തവുമുണ്ടായി വന്‍ നാശമാണ് വിതച്ചത്. അമേരിക്കയില്‍ സാന്‍റിയാഗോയില്‍ മാത്രം 5000 കോടി ഡോളറാണ് നഷ്ടം.
അവിടെ സുരക്ഷാ ദൂരം 1200 മീറ്ററായിട്ടുപോലും വലിയ ദുരന്തമാണ് ഉണ്ടായത്. സുരക്ഷാ ദൂരം ഇവിടെ 650 മീറ്ററാണ്. 16 സംസ്ഥാനങ്ങളില്‍ എല്‍.എന്‍.ജി എത്തിച്ചു.
കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ കുമ്പളയില്‍ തുടങ്ങിക്കഴിഞ്ഞു. 95 ശതമാനം വാണിജ്യ ആവശ്യത്തിനാണ് എല്‍.എന്‍.ജി കൊണ്ടുപോകുന്നത്. സ്ഥലം വിട്ടുകൊടുക്കുന്ന സ്ഥലമുടമകള്‍ക്ക് 10 ശതമാനം തുക മാത്രമാണ് അധികൃതര്‍ വാഗ്ദാനം ചെയ്യുന്നത്. 10,000 കി.മീറ്ററില്‍ അഞ്ച് അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഗെയില്‍ തന്നെ പറയുന്നു. അത് എവിടെയുമാകാം. 6000ത്തോളം ഏക്കര്‍ ഭൂമി പ്രത്യക്ഷത്തിലും പതിനായിരക്കണക്കിന് ഏക്കര്‍ പരോക്ഷമായും നഷ്ടപ്പെടും. ഇതോടെ കേരളത്തില്‍ പാടശേഖരങ്ങളുടെ ആയുസ്സ് ഒടുങ്ങും.
പാലക്കാട് ഫാന്‍റസി പാര്‍ക്കുമായി നടക്കുന്ന കേസുകളില്‍ ഗെയില്‍ കോടതിയില്‍ പറഞ്ഞത് പരിസ്ഥിതി അനുമതി ലഭിച്ചിട്ടില്ളെന്നാണ്.
അനുമതി ലഭിക്കാതെയാണ് പൈപ്പ്ലൈന്‍ സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുള്ളത്. പദ്ധതിയുമായി മുന്നോട്ടുപോയാല്‍ ശക്തമായ ജനമുന്നേറ്റം രൂപപ്പെടുത്തുമെന്നും അവര്‍ വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ചെയര്‍മാന്‍ എ. ഗോപാലന്‍, കണ്‍വീനര്‍ യു.കെ. സെയ്ദ്, പ്രേമന്‍ പാതിരിയാട്, രാമര്‍കുട്ടി, കെ.കെ. ജലേഷ് എന്നിവര്‍ പങ്കെടുത്തു.

No comments:
Post a Comment
Thanks