കള്ള് നിരോധം: കാപട്യം അവസാനിപ്പിക്കണം
-വെല്‍ഫെയര്‍ പാര്‍ട്ടി
-വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: കള്ള് നിരോധിക്കുന്നതിലും പകല്‍സമയത്ത് മദ്യപാനം നിയന്ത്രിക്കുന്നതിലും സര്‍ക്കാറിന്‍െറ അഭിപ്രായം ആരാഞ്ഞ ഹൈകോടതി നിര്‍ദേശത്തിനെതിരെ, ഇടത്-വലത് രാഷ്ട്രീയ പ്രസ്ഥാനങ്ങളും മന്ത്രിമാരും സമുദായ നേതാക്കളും സ്വീകരിക്കുന്ന സമീപനം കാപട്യമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ പറഞ്ഞു.
മദ്യത്തിനെതിരെ വലിയ വായില്‍ സംസാരിക്കുന്നവര്‍ കോടതി നിര്‍ദേശം അനുകൂലിക്കുകയാണ് വേണ്ടിയിരുന്നത്. ജനങ്ങളോട് ഉത്തരവാദിത്തമുള്ള നേതാക്കന്മാര്‍ കള്ളിനുവേണ്ടി നിലകൊള്ളുന്നത് ലജ്ജാകരമാണ്. ജനങ്ങള്‍ക്ക് ദ്രോഹമുണ്ടാക്കുന്നത് നിരോധിക്കുകതന്നെ വേണം.
നിരോധത്തിന്‍െറ പ്രായോഗികതയെക്കുറിച്ച് മന്ത്രിമാര്‍ സംസാരിക്കുന്നത് അപഹാസ്യമാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

No comments:
Post a Comment
Thanks