കണ്ണൂര്‍: ഗസ്സയിലെ ഇസ്രായേല്‍ കൂട്ടക്കുരുതി അവസാനിപ്പിക്കുക, പ്രശ്നത്തില്‍ ഇന്ത്യ ഇടപെടുക എന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രകടനവും പൊതുയോഗവും നടന്നു. പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പൊതുയോഗം ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. പള്ളിപ്രം പ്രസന്നന്‍, സൈനുദ്ദീന്‍ കരിവെള്ളൂര്‍, മോഹനന്‍ കുഞ്ഞിമംഗലം, ജോസഫ് ജോണ്‍ എന്നിവര്‍ സംസാരിച്ചു. സി. മുഹമ്മദ് ഇംതിയാസ് സ്വാഗതവും മധു കക്കാട് നന്ദിയും പറഞ്ഞു.
No comments:
Post a Comment
Thanks