ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, November 21, 2012

ഇന്ത്യ ഇടപെടണം -ജമാഅത്തെ ഇസ്ലാമി

 ഇന്ത്യ ഇടപെടണം
-ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: ഗസ്സയില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന കൂട്ട നരമേധത്തിനെതിരെ ഇന്ത്യ ഇടപെടണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ഇസ്രായേലിന്‍െറ ആക്രമണം സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമെതിരായ കടന്നാക്രമണമാണ്. പിറന്ന നാടിന്‍െറ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുന്ന ജനതയാണ് ഗസ്സയിലേത്.  ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറാണ് ഗസ്സ  ഭരിക്കുന്നത്. ഹമാസിനെതിരായ ഭീകരവാദ ആരോപണം ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്‍െറ രാഷ്ട്രീയ അജണ്ടയുടെ ഭാഗം മാത്രമാണ്. ഇസ്രായേലില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ വിജയമാണ് ആക്രമണം വഴി നെതന്യാഹു ലക്ഷ്യം വെക്കുന്നത്. നീതിയിലും സമാധാനത്തിലുമധിഷ്ഠിതമായി ലോകത്ത് വളര്‍ന്നു വന്നുകൊണ്ടിരിക്കുന്ന പുതിയ സാമൂഹികക്രമത്തിനു മുന്നില്‍ അന്താരാഷ്ട്ര മര്യാദകള്‍ പാലിക്കാത്ത ഇസ്രായേലിന് അധിക കാലം പിടിച്ചുനില്‍ക്കാന്‍ കഴിയില്ല എന്നതാണ് വാസ്തവം. ജമാഅത്തെ ഇസ്ലാമി കേരള നവംബര്‍ 26 തിങ്കളാഴ്ച തിരുവനന്തപുരത്ത് ഫലസ്തീന്‍  ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിക്കും. ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും വിശ്വാസമുള്ള മുഴുവന്‍ ജനങ്ങളും ഗസ്സയിലെ ജനങ്ങളെ പിന്തുണക്കാന്‍ മുന്നോട്ടുവരണമെന്ന് സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു. അമീര്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു.

No comments:

Post a Comment

Thanks