അക്രമികള്‍ക്കെതിരെ നടപടി
സ്വീകരിക്കണം -വെല്‍ഫയര്‍ പാര്‍ട്ടി
സ്വീകരിക്കണം -വെല്‍ഫയര്‍ പാര്‍ട്ടി
പഴയങ്ങാടി: പുതിയങ്ങാടിയിലും മാടായി പഞ്ചായത്തിന്‍െറ ഇതര മേഖലകളിലും സമാധാനം തകര്‍ത്ത് ജന ജീവിതം ദുഷ്കരമാക്കുന്ന രാഷ്ട്രീയ അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി മാടായി പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടികള്‍ അപരരുടെ ജീവനെടുക്കുന്ന പ്രാകൃതത്വത്തിലേക്ക് തിരിച്ചു പോവുകയാണ്.
ന്യൂനപക്ഷ സംരക്ഷണം രാഷ്ട്രീയ അജണ്ടയാക്കി അധികാരത്തിലത്തെിയ സംഘടനകളടക്കം ക്രിമിനല്‍ പശ്ചാത്തലത്തോടുകൂടിയ അണികളെ സജ്ജരാക്കാന്‍ മത്സരിക്കുകയാണെന്നും ഉത്തരവാദപ്പെട്ടവര്‍ ഇതിനെതിരെ രംഗത്തിറങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു. എസ്.എല്‍.പി. സിദ്ദീഖ്, പ്രസന്നന്‍ മാടായി, സന്തോഷ് മൂലക്കീല്‍, സക്കരിയ യൂസുഫ് എന്നിവര്‍ സംസാരിച്ചു.

No comments:
Post a Comment
Thanks