ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, November 26, 2012

ജനാധിപത്യ പുനര്‍നിര്‍മാണത്തില്‍ ഇസ്ലാമിന് പങ്കുവഹിക്കാനാകും

 
 
ജനാധിപത്യ പുനര്‍നിര്‍മാണത്തില്‍ ഇസ്ലാമിന്
പങ്കുവഹിക്കാനാകും-കാഞ്ച ഐലയ്യ
കൊച്ചി: ആഗോള ജനാധിപത്യ പുനര്‍ നിര്‍മാണ കാര്യത്തില്‍ ഇസ്ലാമിന് അതിന്‍േറതായ പങ്കുവഹിക്കാന്‍ കഴിയുമെന്ന് പ്രശസ്ത  ദലിത് ആക്ടിവിസ്റ്റ് കാഞ്ച ഐലയ്യ അഭിപ്രായപ്പെട്ടു. എസ്.ഐ.ഒ സംസ്ഥാന സമിതി എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ഡിഫറന്‍സ് ആന്‍ഡ് ഡെമോക്രസി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തെയും മറ്റ് വ്യത്യസ്ത ആശയങ്ങളെയും ഉള്‍ക്കൊള്ളാനുള്ള ഇസ്ലാമിന്‍െറ ശേഷിയെക്കുറിച്ചുള്ള പഠനങ്ങള്‍ ഇന്ത്യയില്‍ നടന്നിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ സ്വാതന്ത്ര്യം, മര്‍ദിതരോടുള്ള അനുഭാവം എന്നിവയില്‍ ഇസ്ലാം വളരെ ഉന്നതമായ മൂല്യങ്ങളാണ് ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. ഇസ്ലാമിന്‍െറ ഇന്ത്യയിലേക്കുള്ള ആഗമനത്തോടെയാണ് ഇന്ത്യന്‍ സമൂഹം സാമൂഹികമായി കൂടുതല്‍ ജനാധിപത്യവത്കരിക്കപ്പെട്ടത്. അധ$സ്ഥിതരായ ജനവിഭാഗങ്ങള്‍ക്ക് തുല്യനീതി എന്ന വിശാലമായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാനും ഇസ്ലാമിന് സാധിച്ചിട്ടുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 മുസ്ലിംകളും ദലിതുകളും അവരുടെ ചരിത്രങ്ങളെ രേഖപ്പെടുത്താനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടണമെന്നും പ്രാദേശിക ഭാഷകളുടെ കൂടെതന്നെ ഇംഗ്ളീഷ് ഭാഷകൂടി സ്വായത്തമാക്കാന്‍ അവര്‍ക്ക് സാധിക്കണമെന്നും കാഞ്ച ഐലയ്യ പറഞ്ഞു.
 എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഫറന്‍സ് ഡയറക്ടര്‍ ഒ.കെ. ഫാരിസ് സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തെ തുടര്‍ന്ന് ‘കേരള സമൂഹ രൂപീകരണത്തിന്‍െറ അക്കാദമിക് പരിസരം’  വിഷയത്തില്‍ നടന്ന ചര്‍ച്ച  ഡോ.ജി. അലോഷ്യസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ അക്കാദമിക മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ജനകീയ പോരാട്ടങ്ങളില്‍ നിന്നും നിലനില്‍പ്പിനുവേണ്ടിയുള്ള സമരങ്ങളില്‍ നിന്നും അത് മാറിനില്‍ക്കുന്നുവെന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളെയും പിന്നാക്ക ജനവിഭാഗങ്ങളെയും അകറ്റിനിര്‍ത്തുന്ന ഭൗതിക വ്യവഹാരങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യം സ്വാതന്ത്ര്യത്തിലേക്ക് നീങ്ങിയപ്പോള്‍ അധികാരത്തോട്  ആര്‍ത്തിയുള്ളവരാല്‍ മഹാത്മാഗാന്ധി പിന്തള്ളപ്പെട്ടുവെന്ന്  ചരിത്രകാരന്‍ ഡോ.എം. ഗംഗാധരന്‍ പറഞ്ഞു.ദലിത് ആക്ടിവിസ്റ്റ് കെ.കെ. കൊച്ച്, സോളിഡാരിറ്റി നേതാവ് ടി. മുഹമ്മദ് വേളം, ടി.എം. യേശുദാസന്‍, പി.കെ. സാദിഖ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എസ്.ഐ.ഒ സംസ്ഥാന സമിതി അംഗം കെ.പി.എം. ഹാരിസ് അധ്യക്ഷത വഹിച്ചു. ഉച്ചക്കുശേഷം ‘വിദ്യാര്‍ഥി രാഷ്ട്രീയത്തിന്‍െറ നവഭാവുകത്വം’ എന്ന  ചര്‍ച്ച നടന്നു. ഷറഫുന്നിസ (കെ.എസ്.യു), അഷ്റഫലി (എം.എസ്.എഫ് സംസ്ഥാന പ്രസി.), കെ.എസ്. നിസാര്‍ (എസ്.ഐ.ഒ), വി. വിനില്‍ (എ.ഐ. എസ്.എഫ്), പ്രേം (എ.എസ്.എ),റിയാസ് (എം.എസ്.എം), സഹ്ല കൊല്ലം (ജി.ഐ.ഒ), കെ.പി. സല്‍വിന്‍ (എ.ഐ.ഡി.എസ്.ഒ), മോഹന്‍ ഭാരവത്ത് (ഡി.എ.ബി.എം.എസ്.എ), പവല്‍ (എ.ഐ.ആര്‍.എസ്.എഫ്), അനിവര്‍ അരവിന്ദ്,സഫുവാന്‍ ഇറോത്ത്,സതീഷ് എന്നിവര്‍ സംസാരിച്ചു. എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റിയംഗം ജസീം പുറത്തൂര്‍ പ്രബന്ധം അവതരിപ്പിച്ചു. എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റിയംഗം സഫീര്‍ ഷാ അധ്യക്ഷത  വഹിച്ചു.

No comments:

Post a Comment

Thanks