ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, November 30, 2012

കൂടങ്കുളത്തേക്ക് ഭക്ഷണമത്തെിച്ചത് പ്രതീകാത്മക സമരം -ആരിഫലി

 കൂടങ്കുളത്തേക്ക് ഭക്ഷണമത്തെിച്ചത്
പ്രതീകാത്മക സമരം -ആരിഫലി
കോഴിക്കോട്: കൂടങ്കുളത്തെ ആണവ വിരുദ്ധ സമര ഭൂമിയില്‍ ഭക്ഷണമത്തെിച്ചത് പ്രതീകാത്മക സമരം തന്നെയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി പറഞ്ഞു. സോളിഡാരിറ്റി മുതലക്കുളത്ത് സംഘടിപ്പിച്ച കൂടങ്കുളം ഐക്യദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമരം ചെയ്യുന്നവരെ പട്ടിണിക്കിടാന്‍ പാടില്ല എന്ന സന്ദേശമാണ് തങ്ങള്‍ മുന്നോട്ടുവെച്ചത്. ഭക്ഷ്യവിഭവങ്ങളുമായി കൂടങ്കുളത്ത് പോയി തിരിച്ചുവരുമ്പോള്‍ തങ്ങളെ കസ്റ്റഡിയിലെടുത്ത് ഭീകരവാദികളോടും തീവ്രവാദികളോടുമെന്നപോലെയാണ് തമിഴ്നാട് പൊലീസ് പെരുമാറിയത്. തമിഴ്നാട്ടില്‍നിന്നും കേരളത്തില്‍ നിന്നുമുള്ള ജനകീയ സമ്മര്‍ദങ്ങളത്തെുടര്‍ന്ന് പിന്നീട് പൊലീസ് മാന്യമായി പെരുമാറി. കൂടങ്കുളം സമരത്തെ പിന്തുണക്കുന്നതും പോരാളികള്‍ക്ക് ഭക്ഷണമത്തെിക്കുന്നതും വലിയ രാജ്യദ്രോഹമാണെന്നായിരുന്നു പൊലീസ് ഭാഷ്യം. രാജ്യമെന്ന് പറയുന്നത് ആരെ കുറിച്ചാണെന്ന് ആരിഫലി ചോദിച്ചു. മണ്ണും വായുവും വെള്ളവും കടലും കരയും ഇവിടുത്തെ ജനങ്ങളും ഉള്‍പ്പെടുന്നതാണ് രാജ്യം. ഇതിനെല്ലാം ഭീഷണിയുണ്ടാവുമ്പോള്‍ സമരം ചെയ്യുന്നത് രാജ്യദ്രോഹമാകുന്നതെങ്ങനെ. കൂടങ്കുളം ആണവ പദ്ധതി ഭീഷണി സൃഷ്ടിക്കുന്നത് തൊട്ടടുത്ത കേരളത്തിന് കൂടിയാണ്.
സമരത്തെ പിന്തുണക്കുന്നത് പൊതുവായ നീതിയും സത്യസന്ധതയും ന്യായവും നോക്കിയാണ്. ഇത്തരം സമരത്തെ സഹായിക്കുന്നത് രാജ്യദ്രോഹമായി ചിത്രീകരിക്കുന്നവര്‍ക്ക് രാജ്യമെന്നത് ബഹുരാഷ്ട്ര കുത്തകകളും ഭൂമാഫിയകളും ഭരണകൂടവുമാണ്, രാജ്യത്തെ ജനങ്ങളല്ളെന്നും ആരിഫലി കുറ്റപ്പെടുത്തി. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, തീരദേശ വനിതാ വേദി പ്രസിഡന്‍റ് മാഗ്ളിന്‍ പീറ്റര്‍, ഡോക്യുമെന്‍ററി സംവിധായകന്‍ കെ.പി. ശശി, കൂടങ്കുളം ഐക്യദാര്‍ഢ്യ സമിതി ജന. കണ്‍വീനര്‍ എന്‍. സുബ്രഹ്മണ്യന്‍, ഇ.കെ. ശ്രീനിവാസന്‍, പ്രദീപ് വടകര എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം സ്വാഗതവും റസാഖ് പാലേരി നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks