ഹൃദയകുമാരി കമ്മിറ്റി റിപ്പോര്‍ട്ട്
നടപ്പാക്കരുത് -എസ്.ഐ.ഒ
നടപ്പാക്കരുത് -എസ്.ഐ.ഒ
കോഴിക്കോട്: ബിരുദ തലത്തിലെ ചോയ്സ് ബേയ്സ്ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായം നടപ്പാക്കിയതിലെ അപാകതകളെക്കുറിച്ച് പ്രഫ. ഹൃദയകുമാരി കമ്മിറ്റി നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ഹൃദയകുമാരി കമ്മിറ്റി സമര്‍പ്പിച്ച പല നിര്‍ദേശങ്ങളും ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായത്തെ അട്ടിമറിക്കുന്നതാണ്.
വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെയാണ് ഈ സമ്പ്രദായം നടപ്പാക്കിയത്. അധ്യാപക-വിദ്യാര്‍ഥി അനുപാതത്തിലെ അന്തരം കുറക്കാനുള്ള നടപടി കൈക്കൊള്ളുക, വിദ്യാര്‍ഥികളുടെ ആധിക്യം കുറക്കുന്നതിന് പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്കായി നിര്‍ദിഷ്ട ഓപണ്‍ സര്‍വകലാശാല സ്ഥാപിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ അടിയന്തരമായി നടപ്പാക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു.

No comments:
Post a Comment
Thanks