മീഡിയവണ്‍ ഫെബ്രുവരി 10ന്
കോഴിക്കോട്: പുതു ദൃശ്യമാധ്യമ സംസ്കാരത്തിന് തുടക്കംകുറിക്കാന്‍ ‘മീഡിയവണ്‍’ ചാനല്‍ മിഴിതുറക്കുന്നു. മാധ്യമം ദിനപത്രത്തിന്‍െറ രജത ജൂബിലി ഉപഹാരമായ മീഡിയവണിന്‍െറ ഒൗപചാരിക ഉദ്ഘാടനം 2013 ഫെബ്രുവരി 10ന് നടക്കും.
കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം വെള്ളിപറമ്പില്‍ ആസ്ഥാന മന്ദിരത്തിന്‍െറയും ആധുനിക സ്റ്റുഡിയോ കോംപ്ളക്സിന്‍െറയും നിര്‍മാണം പൂര്‍ത്തിയായതായി മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ. അബ്ദുസ്സലാം അഹ്മദ് അറിയിച്ചു.യാഥാര്‍ഥ്യങ്ങളുടെ കലര്‍പ്പില്ലാത്ത അവതരണമാണ് ചാനല്‍ ലക്ഷ്യംവെക്കുന്നത്. വാര്‍ത്തകള്‍ക്കും വാര്‍ത്താധിഷ്ഠിത പരിപാടികള്‍ക്കുമൊപ്പം കുടുംബ സദസ്സുകള്‍ക്ക് ആസ്വാദ്യകരമായ വേറിട്ട വിനോദപരിപാടികളും ചാനല്‍ സംപ്രേഷണം ചെയ്യും. പ്രാദേശിക വാര്‍ത്തകള്‍ക്കുപുറമെ ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കും അര്‍ഹമായ പ്രാധാന്യം നല്‍കും. ക്രിയാത്മക വിമര്‍ശത്തിന് മതിയായ ഇടംനല്‍കുന്ന ചാനല്‍, കേരളത്തിന് ദിശാബോധം നല്‍കുന്ന സംവാദങ്ങളായിരിക്കും അവതരിപ്പിക്കുക. യുവജനങ്ങളെയും സ്ത്രീകളെയും കുട്ടികളെയും പ്രത്യേകം അഭിമുഖീകരിക്കുന്ന പരിപാടികള്‍ക്ക് പ്രാധാന്യമുണ്ടാകും.
പ്രവാസി സമൂഹത്തിന്‍െറ സ്പന്ദനങ്ങള്‍ക്കൊപ്പമായിരിക്കും മീഡിയവണ്‍. കേരളത്തിന്‍െറ സാമൂഹിക, സാമ്പത്തിക വികസനത്തിന് പ്രവാസി സമൂഹം നല്‍കിയ സംഭാവനകള്‍ ചാനലിന്‍െറ വാര്‍ത്തയിലും പരിപാടികളിലും പ്രതിഫലിക്കും.
രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ കേന്ദ്രങ്ങളില്‍നിന്ന് തത്സമയ സംപ്രേഷണം സാധ്യമാക്കുന്നതിന് തിരുവനന്തപുരം, കൊച്ചി, ദല്‍ഹി, ദുബൈ എന്നിവിടങ്ങളിലും സ്റ്റുഡിയോകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വിവരസാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് തുടക്കം മുതല്‍ ചാനല്‍ ലഭ്യമാകും.
പരിചയസമ്പന്നരോടൊപ്പം പുതുതലമുറയുടെ മികവും പ്രകടമാവുന്ന ടീമാണ് മീഡിയവണ്‍ സജ്ജമാക്കിയിട്ടുള്ളത്. വര്‍ധിച്ച ജനപങ്കാളിത്തവും കേരളത്തിനകത്തും പുറത്തും ഗള്‍ഫ് മേഖലയിലുമായി മാധ്യമം ദിനപത്രത്തിനും ഗള്‍ഫ് മാധ്യമത്തിനുമുള്ള വിശാലമായ ശൃംഖലകളും അഭ്യുദയകാംക്ഷികള്‍ നല്‍കുന്ന കരുത്തും കൈമുതലാക്കിയാണ് മീഡിയവണ്‍ സംപ്രേഷണം തുടങ്ങുന്നത്.
വലിയൊരു സമൂഹം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചാനല്‍ എന്നത് ഉത്തരവാദിത്തബോധം വര്‍ധിപ്പിക്കുന്നുണ്ടെന്നും അതുള്‍ക്കൊണ്ടുതന്നെയാണ് മീഡിയവണ്‍ ദൃശ്യമാധ്യമ ലോകത്തേക്ക് പ്രവേശിക്കുന്നതെന്നും മീഡിയവണ്‍ ശില്‍പികള്‍ പറഞ്ഞു.

No comments:
Post a Comment
Thanks