ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, December 2, 2012

മൂല്യാധിഷ്ഠിത വിദ്യാഭ്യാസം കാലഘട്ടത്തിന് അനിവാര്യം -മന്ത്രി കെ.സി. ജോസഫ്

 
 
 മൂല്യാധിഷ്ഠിത വിദ്യാഭ്യാസം കാലഘട്ടത്തിന്
അനിവാര്യം -മന്ത്രി കെ.സി. ജോസഫ്
പഴയങ്ങാടി: വിദ്യാഭ്യാസ രംഗത്തെ മൂല്യവത്കരണമാണ് കാലഘട്ടത്തിന്‍െറ ആവശ്യമെന്ന് ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. പഴയങ്ങാടി വാദിഹുദ കാമ്പസില്‍ നിര്‍മിച്ച മാത്സ് ലാബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ ആവശ്യത്തിലൂന്നി വിദ്യാഭ്യാസം ലക്ഷ്യമായി കാണുന്ന പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ടി.ഐ.ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്ട്യൂഷന്‍ ചെയര്‍മാനും ഗള്‍ഫ് മാധ്യമം എഡിറ്ററുമായ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും വിവിധ മേഖലകളില്‍ പ്രശസ്ത സേവനം നല്‍കിയവര്‍ക്കും മന്ത്രി കെ.സി. ജോസഫ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. മാടായി ഗ്രാമപഞ്ചായത്ത്  പ്രസിഡന്‍റ് രാജമ്മ തച്ചന്‍, പ്രോഗ്രസീവ് സീനിയര്‍ സെക്കന്‍ഡറി ഇംഗ്ളീഷ് സ്കൂള്‍ പി.ടി.എ പ്രസിഡന്‍റ് മഹ്മൂദ് വാടിക്കല്‍, വാദിഹുദ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പി.ടി.എ പ്രസിഡന്‍റ് മുഹമ്മദ് റഫീഖ്, എന്‍.ഐ.ഐ.ടി ഓപറേഷന്‍ ഹെഡ് കെ. ബിജു എന്നിവര്‍ സംസാരിച്ചു. അക്കാദമിക് ഡയറക്ടര്‍ പി.കെ. മുഹമ്മദ് സാജിദ് നദ്വി സ്വാഗതവും പ്രിന്‍സിപ്പല്‍ ഒലിപ്പില്‍ നിയാസ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks