പ്രവൃത്തി പരിചയമേളയില്‍
കാരുണ്യനികേതന് മികവ്
കാരുണ്യനികേതന് മികവ്
വിളയാങ്കോട്: കോഴിക്കോട് നടന്ന 16ാമത് സംസ്ഥാന പ്രവൃത്തിപരിചയമേളയില്‍ കാരുണ്യനികേതന്‍ ബധിര വിദ്യാലത്തിന് മികച്ച ജയം. യു.പി വിഭാഗം ഫാബ്രിക് പെയിന്‍റിങ്ങില്‍ (വെജിറ്റബിള്‍) ഏഴാംതരം വിദ്യാര്‍ഥി അഹമ്മദ് റഫീഖ് എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടി. കഴിഞ്ഞ വര്‍ഷം പാലക്കാട് നടന്ന സംസ്ഥാന പ്രവൃത്തി പരിചയമേളയില്‍ ഇതേ ഇനത്തില്‍ രണ്ടാംസ്ഥാനം അഹമ്മദ് റഫീഖിനായിരുന്നു. ബുക് ബൈന്‍ഡിങ് മത്സരയിനത്തില്‍ യു.പി വിഭാഗത്തില്‍ മുഹമ്മദ് അറഫാത്ത് രണ്ടാംസ്ഥാനവും ബീഡ്സ് വര്‍ക്ക് ഇനത്തില്‍ എ.ടി. ശമീല്‍ മൂന്നാംസ്ഥാനവും നേടി. ഹൈസ്കൂള്‍ വിഭാഗത്തില്‍ പത്താംതരം വിദ്യാര്‍ഥി പി.സി.പി. മുഹമ്മദ് അല്‍ത്താഫ് വെജിറ്റബിള്‍ പ്രിന്‍റിങ്ങില്‍ മൂന്നാംസ്ഥാനം കരസ്ഥമാക്കി.
ഹൈസ്കൂള്‍ വിഭാഗത്തില്‍ എ ഗ്രേഡ് നേടിയവര്‍: വി.വി. ശ്യാം (ബുക് ബൈന്‍ഡിങ്), പി.എം. അഖില്‍ (കാര്‍ഡ് ആന്‍ഡ് സ്ട്രോ ബോര്‍ഡ് വര്‍ക്), മുഹമ്മദ് നസീം (ക്ളേ മോഡലിങ്), എന്‍.ആര്‍. അനുശ്രീ (എംബ്രോയിഡറി), സൈനബ (എച്ച്.എസ് വിഭാഗം ഗാര്‍മെന്‍റ് മേക്കിങ് എ ഗ്രേഡ്). വിജയികളെ കാരുണ്യനികേതന്‍ സ്റ്റാഫ് കൗണ്‍സിലും മാനേജ്മെന്‍റും അഭിനന്ദിച്ചു.

No comments:
Post a Comment
Thanks